Image

ഡോ. ജോസഫ്‌ മാര്‍ ദിവന്ന്യാസിയോസ്‌ മെത്രാപ്പോലിത്തായ്‌ക്ക്‌ കുവൈറ്റില്‍ സ്വീകരണം നല്‍കി

സിദ്ധിഖ്‌ വലിയകത്ത്‌ Published on 20 April, 2012
ഡോ. ജോസഫ്‌ മാര്‍ ദിവന്ന്യാസിയോസ്‌ മെത്രാപ്പോലിത്തായ്‌ക്ക്‌ കുവൈറ്റില്‍ സ്വീകരണം നല്‍കി
കുവൈറ്റ്‌: ശ്ലൈഹീക സന്ദര്‍ശനത്തിന്റെ ഭാഗമായി ഇന്നു രാവിലെ കുവൈറ്റില്‍ എത്തിയ മലങ്കര ഓര്‍ത്തഡോക്‌സ്‌ സുറിയാനി സഭയുടെ കോല്‍ക്കത്ത ഭദ്രാസനാധിപന്‍ ഡോ. ജോസഫ്‌ മാര്‍ ദിവന്ന്യാസിയോസ്‌ മെത്രാപ്പോലിത്തായ്‌ക്ക്‌ കുവൈറ്റ്‌ വിമാനത്താവളത്തില്‍ ഊഷ്‌മളമായ വരവേല്‍പ്പ്‌ നല്‍കി.

കോല്‍ക്കത്ത ഭദ്രാസനത്തില്‍ ഉള്‍പ്പെടുന്ന കുവൈറ്റിലെ മൂന്ന്‌ ഇടവകകളുടെ വിവിധങ്ങളായ പരിപടികള്‍ക്ക്‌ നേതൃത്വം നല്‍കുവാനാണ്‌ മെത്രാപ്പോലിത്ത എത്തിചേര്‍ന്നിരിക്കുന്നത്‌. ഫാ. സജു ഫിലിപ്പ്‌, ഫാ. ജോസ്‌ മാത്യൂ, ഫാ. ജോര്‍ജ്‌ സി. വര്‍ഗീസ്‌, ഫാ. എബ്രഹാം പി. ജോര്‍ജ്‌, ഇടവക ഭരണസമിതിയംഗങ്ങള്‍, സഭാ മാനേജിംഗ്‌ കമ്മറ്റിയംഗങ്ങള്‍ എന്നിവര്‍ വിമാനത്താവളത്തിലെത്തി മെത്രാപ്പോലീത്തയെ സ്വീകരിച്ചു.
ഡോ. ജോസഫ്‌ മാര്‍ ദിവന്ന്യാസിയോസ്‌ മെത്രാപ്പോലിത്തായ്‌ക്ക്‌ കുവൈറ്റില്‍ സ്വീകരണം നല്‍കി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക