Image

ഫോമാ യൂത്ത് ഫെസ്റ്റിവലിന് വന്‍പിച്ച തയ്യാറെടുപ്പുകള്‍. (പന്തളം ബിജു തോമസ്)

പന്തളം ബിജു തോമസ് Published on 23 March, 2019
ഫോമാ യൂത്ത് ഫെസ്റ്റിവലിന്  വന്‍പിച്ച തയ്യാറെടുപ്പുകള്‍. (പന്തളം ബിജു തോമസ്)
ഡാളസ്: ഫോമായുടെ യൂത്ത് വിംഗിന്റെ ആഭിമുഖ്യത്തില്‍, വേനല്‍കാല അവധിയോട് അനുബന്ധിച്ച് ദേശീയ തലത്തില്‍  സംഘടിപ്പിക്കുന്ന യുവജനോത്സവങ്ങളുടെ വിജയത്തിനായി വിപുലമായ കമ്മറ്റി നിലവില്‍ വന്നു. ഈ കമ്മറ്റിയുടെ കണ്‍വീനറായി നെവിന്‍ ജോസും, ജോയിന്റ് കണ്‍വീനറായി രോഹിത് മേനോനും, സെക്രട്ടറിയായി നിഷ മാത്യു എറികിനിയും ചുമതലപ്പെടുത്തി. ഫോമാ വൈസ് പ്രസിഡന്റ് വിന്‍സെന്റ് ബോസ് മാത്യു രക്ഷാധികാരിയായുള്ള ഈ കമ്മറ്റിയുടെ മേല്‍നോട്ടത്തിനായി കള്‍ച്ചറല്‍  കമ്മറ്റി ചെയര്‍മാന്‍ ജോമോന്‍ കുളപ്പുരക്കലും, കോര്‍ഡിനേറ്റര്‍ പൗലോസ് കുയിലാടനും ഒപ്പമുണ്ടാവും. അമേരിക്കന്‍ മലയാളി യുവജനോത്സവങ്ങളുടെ ചരിത്രം മാറ്റിയെഴുതുമെന്ന പ്രഖ്യാപനവുമായാണ് കമ്മറ്റിയുടെ പ്രാരഭ പ്രവര്‍ത്തനങ്ങള്‍ അരങ്ങേറുന്നത്. അഞ്ചു വേദികളിലായി, അമ്പതു വിധികര്‍ത്താക്കളുടെ മുന്‍പില്‍,  അഞ്ഞൂറോളം കലാപ്രതിഭകള്‍  മാറ്റുരയ്ക്കുമ്പോള്‍ അത് പ്രവാസി മലയാളികള്‍ക്ക് എന്നും ഓര്‍മ്മിക്കാനാവും വിധം ചരിത്രമാകും. ഈ യുവജനോത്സവത്തില്‍ പങ്കെടുക്കാനാഗ്രഹിക്കന്നവര്‍ക്കുള്ള നടപടിക്രമങ്ങള്‍ ഉടന്‍ പ്രസിദ്ധീകരിക്കും. ഫോമായുടെ വെബ്‌സൈറ്റില്‍ പോസ്റ്റ് ചെയ്യുന്നതോടൊപ്പം, എല്ലാ പ്രമുഖ മലയാള പത്ര മാധ്യമങ്ങളിലൂടെയും അപേക്ഷ വിവരങ്ങള്‍ അറിയിക്കുന്നതായിരിക്കും.

അമേരിക്കയുടെ തനത് സംസ്‌കാരവും, കേരള മണ്ണിന്റെ മണവുമുള്ള ഫ്യൂഷന്‍ കലാപരിപാടികള്‍ കലോത്സവത്തിന് കൊഴുപ്പേകും. ഇവയുടെ നാഡീ സ്പന്ദനമറിയുന്ന  നമ്മുടെ യുവതലമുറയാണ് ഇതിന്റെ ചുക്കാന്‍ പിടിക്കുന്നത്. ഫോമാ സ്റ്റുഡന്റ് ഫോറത്തിന്റെ വിജയശില്പികളായിരുന്നവരുടെ കയ്യില്‍ ഈ വലിയ കലോത്സവം ഭദ്രമായിരിക്കും. നാടകത്തിന്റെ നടന ചാരുതകള്‍ കൈപ്പിടിയിലൊതുക്കിയ പ്രഗല്‍ഭരുടെ മേല്‍നോട്ടം ഈ പദ്ധതിയ്ക്ക് സുസ്ഥിരമായ അടിത്തറയേകും.  അമേരിക്കന്‍ കലാസാംസ്‌കാരിക ഭൂപടത്തില്‍ മലയാളിയുടെ വേറിട്ട യുവജനോത്സവമായിരിക്കും ഇതന്ന്  പ്രസിഡന്റ് ഫിലിപ്പ് ചാമത്തില്‍, സെക്രെട്ടറി ജോസ് ഏബ്രഹാം, ജോയിന്റ് സെക്രട്ടറി സാജു ജോസഫ്, ട്രഷറര്‍ ഷിനു ജോസഫ്, ജോയിന്റ് ട്രഷറര്‍ ജയിന്‍ കണ്ണച്ചാന്‍പറമ്പില്‍ എന്നിവര്‍ അറിയിച്ചു.

ഫോമാ യൂത്ത് ഫെസ്റ്റിവലിന്  വന്‍പിച്ച തയ്യാറെടുപ്പുകള്‍. (പന്തളം ബിജു തോമസ്)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക