Image

എല്ലാം അങ്ങേ മഹത്വത്തിനായ്- (രാജു മൈലപ്രാ)

രാജു മൈലപ്രാ Published on 26 March, 2019
എല്ലാം അങ്ങേ മഹത്വത്തിനായ്- (രാജു മൈലപ്രാ)
ഭൂമിയില്‍ സമാധാനം വരുത്തുവാന്‍ ഞാന്‍ വന്നിരിക്കുന്നു എന്നു തോന്നുവോ? അല്ലല്ല ഛിദ്രം വരുത്തുവാന്‍ അേ്രത എന്നു ഞാന്‍ നിങ്ങളോടു പറയുന്നു- ഇനിമേല്‍ ഒരു വീട്ടില്‍ ഇരുവരോടു മൂവരും, മൂവരോടു ഇരുവരും അങ്ങിനെ അഞ്ചുപേര്‍ തമ്മില്‍ ഛിദ്രിച്ചിരിക്കും. അപ്പന്‍ മകനോടും, മകന്‍ അപ്പനോടും, അമ്മ മകളോടും, മകള്‍ അമ്മയോടും, മരുമകള്‍ അമ്മാവിയമ്മയോടും ഛിദ്രിച്ചിരിക്കും'.(ലൂക്കോസ് എഴുതിയ സുവിശേഷം- അദ്ധ്യായം 12:51-53)
ഈ വചനങ്ങളുടെ നാണം കെട്ട പൂര്‍ത്തീകരണമാണ് കഴിഞ്ഞ കുറേ നാളുകളായി കേരളത്തിലെ ചില ക്രിസ്തീയ വിഭാഗങ്ങള്‍ അരങ്ങേറിക്കൊണ്ടിരിക്കുന്നത് ആചാര അനുഷ്ഠാനങ്ങളില്‍ യാതൊരു വ്യത്യാസവും ഇല്ലാത ത പണ്ട് ഒന്നായിരുന്ന, ഇപ്പോള്‍ അധികാരത്തിനും പണത്തിനും വേണ്ടി മാത്രം രണ്ടായി പിരിഞ്ഞ് തെരുവില്‍ തമ്മില്‍ത്തല്ലുന്ന ഒരു സഭയുടെ ഹീനമായ പ്രവൃത്തികള്‍ കാണുമ്പോള്‍, മുകളില്‍ പറഞ്ഞിരിക്കുന്ന ദൈവവചനങ്ങള്‍ വലിയ വ്യാഖ്യാനങ്ങള്‍ക്കൊന്നും പോകാതെ, അക്ഷരാര്‍ത്ഥത്തില്‍ തന്നെ എടുക്കുന്നതാണു നല്ലതെന്നു തോന്നുന്നു.
1934-ലെ സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തില്‍ പള്ളിയുടെ സ്ഥാവരവസ്തുജംഗമങ്ങളുടേയും, ഭരണത്തിന്റേയും അധികാരം ഓര്‍ത്തഡോക്‌സ് സഭയ്ക്കും, ആത്മീയ ഉന്നാധികാര പദവി അന്ത്യോക്യാ പാത്രിയര്‍ക്കീസിനുമാണത്രേ!
ഈ വിധി വന്നതിനുശേഷം ഈ രണ്ടു വിഭാഗങ്ങള്‍ തമ്മിലുള്ള തമ്മില്‍ത്തല്ല് നിരന്തരം തുടരുകയാണ്.

മൃതശരീരം സെമിത്തേരിയില്‍ അടക്കുവാന്‍ സമ്മതിക്കാതെ, ദിവസങ്ങളോളം വഴിയില്‍ തടഞ്ഞുവെയ്ക്കുക, കമ്പിപ്പാരയും, ഇരുമ്പുകൂടങ്ങളും, കരിങ്കല്ലുകളും ഉപയോഗിച്ച് പള്ളിവാതിലുകള്‍ അടിച്ചുതകര്‍ത്ത്് അകത്തുകയറി വിശുദ്ധ കുര്‍ബാന അര്‍പ്പിച്ച് ദൈവത്തെ സന്തോഷഷിപ്പിക്കുക, അതിനുശേഷം വീണ്ടും പുറത്തിറങ്ങി കൈയാങ്കളിയില്‍ ഏര്‍പ്പെടുക, പോലീസുകാരെ തെറിപറയുക, പരസ്പരം ജൗളി പൊക്കി കാണിക്കുക തുടങ്ങിയ കലാപരിപാടികള്‍ ദിനംപ്രതി അരങ്ങേറുന്നുണ്ട്.
ഈയടുത്ത കാലത്ത് ഒരു പുരോഹിതന്‍, തന്റെ കൂപ്പായം പൊക്കിക്കാണിക്കുവാന്‍ ബുദ്ധിമുട്ടുള്ളതുകൊണ്ട് അടുത്തു നിന്ന കപ്യാരുടെ മുണ്ടുപൊക്കിക്കാണിച്ച് പ്രതിഷേധം പ്രകടിപ്പിച്ചത്ര.

'എന്റെ ആലയം പ്രാര്‍ത്ഥനാലയം എന്നു വിളിക്കപ്പെടും-
നിങ്ങളോ അതിനെ കള്ളന്മാരുടെ ഗുഹയാക്കിത്തീര്‍ത്തിരിക്കുന്നു.(മത്തായി 21:13)
അടി നടക്കുന്നത് പ്രധാനമായും പണവും പദവിയുമുള്ള പള്ളികള്‍ക്കു വേണ്ടിയാണ്- പിറവം വലിയ പള്ളി, മണാര്‍കാട് പള്ളി, കോതമംഗലം പള്ളി- തുടങ്ങിയവ. ഇവിടെയെല്ലാം തൊണ്ണൂറു ശതമാനത്തിലധികം ആളുകള്‍ അന്ത്യോക്യാ സിംഹാസനത്തിന്റെ മേധാവിത്വം അംഗീകരിക്കുന്നവരാണ്. സുപ്രീംകോടതിയല്ല, സാക്ഷാല്‍ ദൈവം തമ്പുരാന്‍ ഇറങ്ങി വന്നാലും ഈ പള്ളികളൊന്നും യാക്കോബായ വിഭാഗം, ഓര്‍ത്തഡോക്‌സുകാര്‍ക്കു വിട്ടു കൊടുക്കില്ല.
വിധിയില്‍ കടിച്ചുതൂങ്ങി നില്‍ക്കാതെ, ഒരു സമവായത്തിലൂടെ, കിട്ടാനുള്ള വിഹിതവും വാങ്ങിപ്പിരിയുന്നതാണ് ഇരുകൂട്ടര്‍ക്കും നല്ലത്.
അല്ലെങ്കില്‍ ഇനിയും കോടിക്കണക്കിനു രൂപാ കേസു നടത്തിപ്പിനു വേണ്ടി പ്രഗത്ഭരായ അഭിഭാഷകര്‍ക്കു കൊടുത്തു കൊണ്ടേയിരിക്കാം.
അതിനുവേണ്ടി സുനാമി, ഓഖി, പ്രളയക്കെടുതി തുടങ്ങിയ പേരുകളില്‍ ഇഷ്ടം പോലെ ഫണ്ടു പിരിക്കാം.

മെത്രാന്മാര്‍ വിവാഹകൂദാശകള്‍ക്കു വാങ്ങിക്കുന്ന 'കൈമുത്തിനു' വല്ല കണക്കുമുണ്ടോ-
 സഭയുടെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ നിയമനത്തിനു 'ഡൊണേഷന്‍' എന്ന ഓമനപ്പേരില്‍ വാങ്ങുന്ന കോടിക്കണക്കിനു രൂപയ്ക്കു വല്ല കണക്കുമുണ്ടോ- ഇതൊക്കെ എവിടേക്കാണ് ഒഴുകുന്നത്?
കേരളത്തില്‍ നിന്നും അമേരിക്കയിലേക്കു കുടിയേറിപ്പാര്‍ക്കുന്ന ക്രിസത്യന്‍ വിഭാഗങ്ങള്‍, ഭാവിയില്‍ ഇന്ത്യയേപ്പോലെയുള്ള വിദേശ ശക്തികളുടെ മേല്‍ക്കോയ്മ അംഗീകരിക്കില്ല എന്നു വന്നാല്‍, കേരളത്തിലെ സഭകള്‍ക്കു ഏതു കോടതിയില്‍ കേസു ഫയലു ചെയ്യുവാന്‍ കഴിയും? ഒന്നാം തലമുറ ഭക്തന്മാര്‍ മിക്കവാറും മണ്‍മറഞ്ഞു-രണ്ടാം തലമുറയില്‍പ്പെട്ട തൊണ്ണൂറു ശതമാനത്തിലധികവും അമേരിക്കന്‍ സിറ്റിസണ്‍ഷിപ്പ് എടുത്തവരാണ്. മൂന്നാം തലമുറ പൂര്‍ണ്ണമായും അമേരിക്കയില്‍ ജനിച്ച അമേരിക്കന്‍ പൗരന്മാരാണ്.

അവരൊന്നു മാറിചിന്തിക്കുന്ന കാലം അനതിവിദൂരമല്ല. അതിനുള്ള ചരടുവലികള്‍ അണിയറയില്‍ തുടങ്ങിക്കഴിഞ്ഞിരിക്കുന്നു എന്നാണ് പിന്നാമ്പുറ വാര്‍ത്തകള്‍- അമേരിക്കയിലും ഒരു സ്വതന്ത്ര ഭരണാധികാരമുള്ള സഭ വരുവാന്‍ പോകുന്നു.
വഴക്കുണ്ടാക്കുവാന്‍ ഏറ്റവും അനുകൂലമായ സാഹചര്യം ഈ വലിയ നോമ്പുകാലമാണ്.
യഹൂദന്മാര്‍ ഒരു തവണ യേശുക്രിസ്തുവിനെ ക്രൂശിച്ചുള്ളൂ- ക്രിസ്ത്യാനികള്‍ ക്രിസ്തുവിനെ നിരന്തരം ക്രൂശിച്ചുകൊണ്ടേയിരിക്കുന്നു.
എല്ലാവര്‍ക്കും ഈസ്റ്റര്‍ മംഗങ്ങള്‍!

എല്ലാം അങ്ങേ മഹത്വത്തിനായ്- (രാജു മൈലപ്രാ)
Join WhatsApp News
observer 2019-03-26 23:02:50
Eventually, it is eminent that the Kerala oriented churches here in America will separate from the hierarchy of Kerala. The new generation won't accept the rules and regulations created by the bishops.
They will stop contributing generously to the so called 'funds', so that the bishops in Kerala can lead a royal life.
This will change, including shortening the time of the Church Services. Don't be surprised If an American Orthodox church will be formed along the line of Russian Orthodox Church, Greek Orthodox Church,
Coptic Orthodox Church and Indian Orthodox Church.
As we have seen thru the centuries, changes are inevitable and this will happen here too.
Justice 2019-03-26 23:14:54
സുപ്രീം കോടതി വിധി നടപ്പിലാക്കാൻ സഭയും സർക്കാരും ശ്രമിക്കാത്തതു കൊണ്ടാണ് ബലമായി പള്ളികൾ പിടിച്ചുഎടുക്കുന്നതു.ആദിയം വിധി അംഗീകരിച്ചു പള്ളികൾ ഓർത്തഡോൿസ് സഭക്ക് വിട്ടു കൊടുക്കക. ആരാധനാലയത്തിൽ അതിക്രമിച്ചു കടന്ന കച്ചവടക്കാരെയും കള്ളൻമാരെയും ചാട്ടവാറു കൊണ്ട് അടിച്ചു പുറത്താക്കിയ ക്രിസ്തുവിന്റെ മാർഗം തന്നെയാണ് ഇവിടെയും സ്വീകരിക്കുന്നത്. അതിനെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല.

Truth 2019-03-27 06:45:10
വല്ലവരുടെയും പള്ളി ഓർത്തഡോക്സ് സഭക്ക് വേണം. നല്ല ക്രിസ്ത്യാനികൾ. നിങ്ങൾ കോട്ടയം കേന്ദ്രമായി വേറൊരു സഭ സ്ഥാപിച്ച് പിരിഞ്ഞു പോയവരാണ്. സുപ്രീം കോടതിക്ക് അത് മനസ്സിലായില്ലെന്ന് മാത്രം. എന്ത് ചെയ്യും 
മണർകാട് പള്ളി എന്നെങ്കിലും നിങ്ങളുടേത് ആയിരുന്നോ? അവിടത്തെ ഇടവകക്കാർ നിങ്ങളെ അംഗീകരിക്കുമോ. ഇടവകാക്കരെ നിങ്ങളുടെ വിശ്വാസത്തിൽ മാറ്റണമെന്നോ? അതൊന്നും നടക്കില്ല.
Viswasi 2019-03-27 06:55:51
യാക്കോബായ സഭ അന്നും ഇന്നും എന്നും അന്തിയോക്കിയ സിംഹാസനത്തിന്റെ കീഴിലുള്ള വിശ്വാസികളാണ്. വിശ്വസം ബലി കഴിച്ചിട്ടുള്ള ഒരു വിട്ടുവീഴ്ചക്കും തയാറല്ല. പള്ളികൾ പിടിക്കാൻ വന്നാൽ വിവരം അറിയും.
ഓർത്തോ യാകോബ ഫാൻ 2019-03-27 14:10:31

പാവപ്പെട്ടവന്റെ അദ്ധ്വാന ഫലം, അവനെ ഭീഷണിപ്പെടുത്തി വാങ്ങി പതിറ്റാണ്ടുകൾ ആയി കേസ്സുകൾ വേണ്ട രീതിയിൽ നടത്താതെ തോറ്റുകൊടുത്തിട്ടു വീണ്ടും വിശ്വാസികൾ എന്ന മന്ദ ബുദ്ധികളെ ഇളക്കി വിടുന്ന നാണം കേട്ട യാക്കോബായ പുരോഹിതവർഗതോടും  അതുപോലെ കേസ്സു ജയിച്ചു എന്നും പറഞ്ഞു ഒരു ശതമാനം പോലും അനുകൂലമല്ലാത്ത പള്ളികൾ പിടിക്കാൻ ആളെ വിട്ടു നാട്ടിലെ ക്രമസമാധാനം തകർക്കുന്ന ഓർത്തഡോൿസ് നികൃഷ്ട ജീവികളോടും ബൈബിൾ ഒന്ന് വായിക്കാൻ പറഞ്ഞു കൂടെ :
1 കോരാന്ത്യർ 6 :
5 നിങ്ങൾക്കു ലജ്ജെക്കായി ഞാൻ ചോദിക്കുന്നു; ഇങ്ങനെ സഹോദരന്മാർക്കു മദ്ധ്യേ കാര്യം തീർപ്പാൻ പ്രാപ്തിയുള്ളോരു ജ്ഞാനിയും നിങ്ങളുടെ ഇടയിൽ ഇല്ലയോ? 
6 അല്ല, സഹോദരൻ സഹോദരനോടു വ്യവഹരിക്കുന്നു; അതും അവിശ്വാസികളുടെ മുമ്പിൽ തന്നേ. 
7 നിങ്ങൾക്കു തമ്മിൽ വ്യവഹാരം ഉണ്ടാകുന്നതു തന്നേ കേവലം പോരായ്മയാകുന്നു; അതിന്നു പകരം നിങ്ങൾ അന്യായം സഹിച്ചുകൊള്ളാത്തതു എന്തു? നഷ്ടം ഏറ്റുകൊള്ളാത്തതു എന്തു? 
8 അല്ല, നിങ്ങൾ അന്യായം ചെയ്കയും നഷ്ടം വരുത്തുകയും ചെയ്യുന്നു; അതും സഹോദരന്മാർക്കു തന്നേ. 
9 അന്യായം ചെയ്യുന്നവർ ദൈവരാജ്യം അവകാശമാക്കുകയില്ല എന്നു അറിയുന്നില്ലയോ? 
മടുത്ത വിശ്വാസി 2019-03-27 14:42:34
ഓർത്തഡോൿസ് യാക്കോബായ സഭകളുടെ ഇന്നത്തെ അവസ്ഥക്ക് കാരണം ആവശ്യത്തിലേറെ ഉള്ള മെത്രാൻ മാർ ആണ്. രണ്ടു കൂട്ടർക്കും കൂടി ഏകദേശം 70 - 75 കോമാളി വേഷ ധാരികൾ  ഉണ്ട്. ഇവരാണീ കുഞ്ഞാടുകളെ ഇളക്കി വിടുന്നത്. തമ്മിലടിക്കുമ്പോൾ ചോര കുടിച്ചു രസിക്കുകയാണീ കൂട്ടർ (രണ്ടു ഭാഗത്തും)
 ഇവരുടെ പ്രധാന പണി വിദേശ ഇടവകകൾ സന്ദർശിച്ചു പിരിക്കുക എന്നതാണ്. ഭൂരിപക്ഷത്തിന്റെയും കയ്യിൽ ഏതെങ്കിലും ഒരു ജീവ കാരുണ്യ പ്രസ്ഥാനം ഉണ്ട്. മിക്കതും കടലാസ്സിൽ ഒതുങ്ങുന്നതാണ്. പിരിച്ചു (പിഴിഞ്ഞ് എന്ന് പറയുന്നതാണ് ശരി) കിട്ടുന്നതിൽ തൊണ്ണൂറു ശതമാനവും അവരുടെ ആഡംബര ജീവിതത്തിനു ഉപയോഗിക്കുന്നു. ഒന്നും സുതാര്യമല്ല. ആരെങ്കിലും കണക്കു ചോദിച്ചാൽ അവനെ ഒറ്റപ്പെടുത്തും അവന്റെ ഭാര്യയെ വിരട്ടും. സ്വർഗം നരകം ഒക്കെ അവരുടെ കയ്യിൽ ആണല്ലോ എന്ന് കരുതി മിണ്ടാതിരിക്കും. 
ആഴ്‌ചയിൽ ആര് ദിവസ്സവും പള്ളി സംരക്ഷണവും പള്ളി പിടുത്തവും എന്ന കലാപരിപാടി. ആ പരിപാടിയിൽ ഇവർ വിളിക്കുന്ന മറു ഭാഷ കേട്ടാൽ ഒറിജിനൽ മറുഭാഷ ടീമ്സ് വരെ നാണിക്കും. എന്നിട്ടു ഞായറാഴ്ച വിശൂദ്ധ മദ്ബഹയിൽ കയറി നിന്ന് യാതൊരു ഉളുപ്പും ഇല്ലാതെ തട്ടിവിടും സഹോദരനോട് ക്ഷമിക്കണം അയൽക്കാരനെ സ്നേഹിക്കണം എന്നൊക്കെ. യേശുവിനെ അറിയാത്ത കള്ള പരീക്ഷകൾ. അവർക്കു ഓശാന പാടാൻ വിശ്വാസികൾ എന്ന കുറെ വിഡ്ഢികളും. ഈ വൃത്തികെട്ട സഭയിൽ ജനിച്ചതിൽ അപമാനിക്കുന്നു.
കടുത്ത വിശ്വാസി 2019-03-27 15:13:06
ഇന്ന് കുഞ്ഞാടുകളുടെ മനസ്സിൽ മെത്രാനും ബാവക്കും എല്ലാം ദൈവത്തെക്കാൾ ഉയർന്ന സ്ഥാനം ആണ്...  കടുത്ത വിശ്വാസി  കാണുന്ന  പോംവഴി ചർച് ബില്ല്  നടപ്പാക്കുക ആണ്.. സ്വത്തുക്കൾ കണ്ടു കെട്ടണം... പിന്നെ എല്ലാം ഐക്യത്തിൽ ..ആകും. 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക