Image

അധ്യാപകരുടെ സര്‍ട്ടിഫിക്കറ്റ് വിഷയം സ്വാഗതം ചെയ്യുന്നു : പി.കെ അന്‍വര്‍ നഹ

നിഹമത്തുള്ള തയ്യില്‍ മങ്കട Published on 28 March, 2019
അധ്യാപകരുടെ സര്‍ട്ടിഫിക്കറ്റ് വിഷയം  സ്വാഗതം ചെയ്യുന്നു  : പി.കെ അന്‍വര്‍ നഹ
ദുബൈ : യു.എ.ഇ യിലെ ഇന്ത്യന്‍ അധ്യാപകരെ ഏറെ നാളായി വിഷമിപ്പിച്ചിരുന്ന എക്‌സ്‌റ്റേണല്‍ മാര്‍ക്ക് പ്രശ്‌നത്തിന് പരിഹാരമായതില്‍ സന്തോഷമുണ്ടെന്നും ഈ വിഷയം അധികൃതരുടെ ശ്രദ്ധയില്‍ ആദ്യമായി കൊണ്ട് വന്ന വ്യക്തിയെന്ന നിലക്ക് യു.എ.ഇ വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ തീരുമാനത്തെ സ്വാഗതം ചെയ്യുന്നു വെന്നും  പികെ അന്‍വര്‍ നഹ പറഞ്ഞു.

പ്രശ്‌നപരിഹാരത്തിന് മുന്‍കൈയെടുത്ത കോണ്‍സുല്‍ ജനറല്‍ വിപുലിനോട് അദ്ദേഹം നന്ദി അറിയിച്ചു.  ഈ വിഷയത്തില്‍ ദുബൈ കെ.എം.സി.സിയാണ് ആദ്യമായി ഇടപെട്ടത്. കോണ്‍സുല്‍ ജനറല്‍ വിപുലുമായി 2018  മാര്‍ച്ച് മാസത്തില്‍ ചര്‍ച്ച നടത്തുകയും പരിഹാരം തേടുകയും ചെയ്തു. വളരെ ഗൗരവമുള്ള ഈ പ്രശ്‌നം അടിയന്തരമായി പരിഹരിക്കാന്‍ തന്നാലാവുന്നത് ചെയ്യുമെന്ന് കോണ്‍സുല്‍ ജനറല്‍ അന്ന് ഉറപ്പ് നല്‍കിയിരുന്നു. അധ്യാപകരുടെ പ്രതിനിധികളായി മുനീര്‍ വാണിമേലും അമീര്‍ സുഹൈലുമാണ് നിവേദക സംഘത്തിലുണ്ടായിരുന്നത്. ഡിഗ്രി മാര്‍ക്ക് ലിസ്റ്റില്‍ ഇന്റേണല്‍എക്‌സ്‌റ്റേണല്‍ എന്ന് രണ്ട് രീതിയില്‍ മാര്‍ക്ക് രേഖപ്പെടുത്തിയിരിക്കുന്നത് യു.എ.ഇ വിദ്യാഭ്യാസ മന്ത്രാലയം അംഗീകരിച്ചിരുന്നില്ല. ഇവര്‍ക്ക് തുല്യതാ സര്‍ട്ടിഫിക്കറ്റും നല്‍കിയിരുന്നില്ല. അധ്യാപകര്‍ക്ക അംഗീകാരത്തിന് ഇതാണ് വിനയായത്.  ഇത്തരം മാര്‍ക്ക് ലിസ്റ്റുള്ളവര്‍ക്കും തുല്യതാ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതിന് തടസ്സമില്ലെന്ന് യു.എ.ഇ വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചതായി ഇന്ത്യന്‍ എംബസി പുറത്തിറക്കിയ പത്രക്കുറിപ്പാണ് സ്വാഗതം ചെയ്യപ്പെടുന്നത്.

 

ഈ മാസം 25ന് യു.എ .ഇ വിദ്യാഭ്യാസ മന്ത്രി ഹുസൈന്‍ ബിന്‍ ഇബ്രാഹിം അല്‍ അമ്മാദിയും യു.എ.ഇയിലെ ഇന്ത്യന്‍ അംബാസഡര്‍ നവദീപ് സൂരിയും തമ്മില്‍ നടന്ന ചര്‍ച്ചയിലാണ് ഈ പ്രശ്‌നത്തിന് തീരുമാനമായത്. ദുബൈ കെ.എം.സി .സി ബന്ധപ്പെട്ടവരുമായി ഈ വിഷയത്തില്‍ നിരന്തരം ചര്‍ച്ച നടത്തി വരികയായിരുന്നു. ഇന്ത്യന്‍ വിദേശകാര്യ സഹമന്ത്രി വി.കെ സിംഗുമായും ഏറ്റവും അവസാനം 2019ഫെബ്രുവരി 15,16 തിയ്യതികളില്‍ ദുബൈയില്‍ നടന്ന ലോക കേരള സഭയിലും കെ.എം.സി.സി യെ പ്രതിനിധീകരിച്ച് സംസാരിച്ചപ്പോഴും ഈ പ്രശ്‌നത്തിന് പരിഹാരം തേടിയിരുന്നു.

2015 മുതല്‍, വെരിഫിക്കേഷന്‍ ലെറ്ററില്‍ മോഡ് ഓഫ് സ്റ്റഡി രേഖപ്പെടുത്തണമെന്ന് യു.എ.ഇ വിദ്യാഭ്യാസ മന്ത്രാലയം നിര്‍ബന്ധം പിടിച്ചതോടെയാണ് ഈ പ്രതിസന്ധി ക്ക് തുടക്കമാവുന്നത്. സര്‍ട്ടിഫിക്കറ്റില്‍ മോഡ് ഓഫ് സ്റ്റഡി എന്ന ഭാഗത്ത് യൂനിവേഴ്‌സിറ്റികള്‍ െ്രെപവറ്റ് എന്ന് രേഖപ്പെടുത്തുക വഴി, സമാന്തര വിദ്യാഭ്യാസത്തിലൂടെ പ്രീ ഡിഗ്രി, ഡിഗ്രി, പി.ജി പഠനം പൂര്‍ത്തിയാക്കിയ നൂറുകണക്കിന് അധ്യാപകരുടെ ഭാവിയാണ് അപേക്ഷകള്‍ നിരസിക്കപ്പെട്ട കാരണത്താല്‍ പ്രതിസന്ധിയിലാകുന്നത്. ഇത് ഇനിയും പരിഹരിക്കപ്പെടാനുള്ള വിഷയമാണെന്ന് അന്‍വര്‍നഹ  ചൂണ്ടിക്കാട്ടുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക