ഫൊക്കാന വനിതാ ഫോറം പ്രവര്‍ത്തനോദ്ഘാടനം ആനി കോലത്ത് നിര്‍വഹിക്കും
fokana
31-Mar-2019
ശ്രീകുമാര്‍ ഉണ്ണിത്താന്‍
fokana
31-Mar-2019
ശ്രീകുമാര്‍ ഉണ്ണിത്താന്‍

ഫൊക്കാനയുടെ വനിതാ ഫോറത്തിന്റെ പ്രവര്‍ത്തന ഉല്‍ഘാടനവും വനിതാ ദിന സെമിനാറും വിമെന്‍സ് എംപവര്‍മെന്റ് അവാര്‍ഡ് ജേതാവും, എന്റര്‍പ്രെണറുമായ ആനി കോലത്ത് ഉല്‍ഘാടനം ചെയ്യും . 2019 ഏപ്രില്‍ 6 ആം തീയതി ശനിയാഴ്ച അഞ്ചു മണി മുതല്‍ അറ്റ്‌ലാന്റിക് സിറ്റിയിലെ ബാലിസ് കാസിനോ റിസോര്‍ട്ടില്‍ വെച്ച് നടത്തുമെന്നു വിമിന്‍സ് ഫോറം ചെയര്‍പേഴ്‌സണ്‍ ലൈസി അലക്‌സ്അറിയിച്ചു. റോക്‌ലാന്‍ഡ് കൗണ്ടി ലെജിസ്ലേറ്റര്‍ ആന്‍ഡ് ചഅകചജ പ്രസിഡന്റ്ഉം മായാ ഡോ. ആനി പോള്‍, മുന്‍ പ്രസിഡന്റ് മറിയാമ്മ പിള്ള തുടങ്ങി നിരവധി പ്രമുഹ നേതാക്കളും ഈ സെമിനാറില്‍ പങ്കെടുക്കുന്നതായിരിക്കും.
മാര്‍ച്ച് എട്ട് സ്ത്രീകളുടെ അവകാശപ്രഖ്യാപന ദിനമാണ്. അടിച്ചമര്‍ത്തപ്പെടുന്നവരുടെ മോചനത്തിനായി ലോകമെങ്ങും ഈ ദിനത്തില്‍ സ്ത്രീകള്‍ കൈകോര്‍ക്കുന്നു. മാര്‍ച്ച് എട്ട് എന്ന ദിനത്തിന് ഒരുപാട് ചരിത്രനിമിഷങ്ങളുടെ ഓര്‍മകള്‍ കൂട്ടുണ്ട്. സ്വന്തം ജോലിസ്ഥലത്തെ സൗകര്യങ്ങളും ജീവിതസാഹചര്യങ്ങളും മെച്ചപ്പെടുത്താനായി സ്ത്രീകള്‍ നടത്തിയ മുന്നേറ്റത്തിന്റെ പിന്‍ബലമുണ്ട്. വ്യവസായകുത്തകകളുടെ ആധിപത്യത്തിനുമേല്‍ വിയര്‍പ്പും കണ്ണീരും കൊണ്ട് വരിച്ച വിജയത്തിന്റെ കഥയുണ്ട്.
ഇന്നു അമേരിക്കയില്‍ സ്ത്രികള്‍ പല കര്യങ്ങളിലും പുരുഷനേക്കാള്‍ മുന്‍ പന്തിയില്‍ തന്നെ. ഇന്ത്യന്‍സ്ത്രികളുടെ ശരാശരി വരുമാനം നോക്കുകയാണെകില്‍ പുരുഷമാരുടെ വരുമാനത്തെ ക്കാള്‍ കൂടുതല്‍ ആണെന്ന് നമുക്ക് കാണാന്‍ കഴിയും. എങ്കിലും സമൂഹത്തില്‍ ആ ഒരു സ്ഥാനം നല്‍കുവാന്‍ തയാറാവുന്നില്ലന്നു വിമിന്‍സ് ഫോറം ചെയര്‍പേഴ്‌സണ്‍ ലൈസി അലക്‌സ് അഭിപ്രായപ്പെട്ടു.
അമേരിക്കയില്‍ മലയാളി ഒന്നിച്ചു നില്‍ക്കേണ്ടതിന്റെ ആവശ്യകതയെപ്പറ്റി വനിതകള്‍ തികച്ചും ബോധവതിയാണ്. ഐക്യമാണ് നമ്മുടെ ശക്തി. മലയാളി എന്ന നിലയിലുള്ള നമ്മുടെ നല്ലവശങ്ങള്‍ പുറത്തുകൊണ്ടുവരാന്‍ സംഘടന ശക്തമാകണം. ഒന്നിച്ചുനിന്നാല്‍ പല കാര്യങ്ങളും ചെയ്യാം.ഒരു ദിവസത്തിന്റെ ആയുസുമാത്രമുള്ള ചര്‍ച്ചകള്‍ ,ചിന്തകള്‍, മാത്രമാണ് വനിതാദിനത്തിന്റെ പ്രത്യേകത അതിനപ്പുറത്തേക്ക് സ്ത്രീകളെക്കുറിച്ച് ചിന്തിക്കാനോ , അവള്‍ക്കുവേണ്ട സുരക്ഷയൊരുക്കാനൊ വേണ്ട ചര്‍ച്ചകളോ വനിത ദിനത്തില്‍ നടക്കുന്നില്ലെന്നാണ് യാഥാര്‍ത്ഥ്യം എന്ന് ലൈസി അലക്‌സ് അഭിപ്രായപ്പെട്ടു
ഇനിയും യുവതികള്‍ അമേരിക്കന്‍ സാംസ്കാരിക രാഷ്ട്രീയ മേഖലയ്ക്ക് സംഭാവന നല്കുവാന്‍ വേണ്ടതെല്ലാം ചെയ്യുമെന്നു അവര്‍ അറിയിച്ചു. അംഗീകാരത്തിന്റെ വലിപ്പ ചെറുപ്പമല്ല മറിച്ചു അത് മലയാളി സമൂഹത്തിനു ലഭിക്കുമ്പോള്‍ ഉള്ള സന്തോഷമാണ് ഫോക്കാനയ്ക്ക് വലുത്. എന്തായാലും സംഘടന ഓരോ വര്‍ഷവും കൂടുതല്‍ വളരുന്നതില്‍ വിമിന്‍സ് ഫോറം സംതൃപ്തി പ്രകടിപ്പിച്ചു. പുതിയ നേതൃത്വം പുതിയ തലത്തിലേക്ക് സംഘടനയെ എത്തിക്കുന്നു. വിമിന്‍സ് ഫോറത്തിനു വേണ്ടി ചെയര്‍പേഴ്‌സണ്‍ ലൈസി അലക്‌സ്, ഫൊക്കാന ജോയിന്റ് സെക്രട്ടറി സുജ ജോസ്,അഡിഷണല്‍ ജോയിന്റ് സെക്രട്ടറി വിജി നായര്‍,അഡിഷണല്‍ ട്രഷര്‍ ഷീല ജോസഫ്,മുന്‍ ഫൊക്കാന പ്രസിഡന്റ് മറിയാമ്മ പിള്ള, റീജണല്‍ വൈസ് പ്രസിഡന്റ് ഗീത ജോര്‍ജ്, യൂത്ത് കമ്മിറ്റി മെംബര്‍ ലീന കല്ലുകാവുങ്കാല്‍ ,നൈറ്റിംഗേല്‍ കമ്മിറ്റി മെംബേഴ്‌സ് മേരി ഫിലിപ്പ് , മേരി വിധയത്തില്‍ തുടങ്ങിയവര്‍ നേതൃത്തം നല്‍കും. എല്ലാവരുടെയും സഹായ സഹകരണവും, ഇതില്‍ പങ്കെടുത്തു വിജയിപ്പിക്കണമെന്നും ഇവര്‍ വിനീതമായി അഭ്യര്‍ഥിച്ചു.
Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല
Facebook Comments