Image

രാഹുലിന്റെ വയനാടന്‍ അവതാരം (ഡല്‍ഹികത്ത്: പി.വി.തോമസ്)

പി.വി.തോമസ് Published on 01 April, 2019
രാഹുലിന്റെ വയനാടന്‍ അവതാരം (ഡല്‍ഹികത്ത്: പി.വി.തോമസ്)
ഇന്‍ഡ്യയുടെ അടുത്ത പ്രധാനമന്ത്രി കേരളത്തിലെ വയനാട്ടില്‍ നിന്നും ആയിരിക്കുമോ? ചുരുങ്ങിയ പക്ഷം പ്രധാനമന്ത്രികാംക്ഷികളില്‍ ഒരാള്‍ ഇവിടെ നിന്നും മത്സരിക്കുന്നുണ്ട് - ഉത്തര്‍പ്രദേശിലെ അമേഠിക്ക് ഒപ്പം. വയനാട്ടിലെ കാപ്പിക്കാടുകളില്‍ കോണ്‍ഗ്രസിന്റെ വസന്തം പൂക്കുമോ?

പതിനേഴാം ലോകസഭ തെരഞ്ഞെടുപ്പ് അതീവ ഊര്‍ജ്ജ്വസ്വലതയോടെ പുരോഗമിക്കുകയാണ്. ജനാധിപത്യത്തിന്റെ മാമാങ്കം ആണ് അത്. ഇതിന്റെ തിലകക്കുറി ആണ് രാഹുല്‍ ഗാന്ധിയുടെ വയനാടന്‍ വീരഗാഥ. ഏറെ നാളത്തെ അനിശ്ചിതാവസ്ഥക്ക് ശേഷം രാഹുല്‍ വയനാട്ടില്‍ നിന്നും മത്സരിക്കുവാന്‍ നിശ്ചയിച്ചതായി മാര്‍ച്ച് 31ന് അറിയിപ്പുണ്ടായി. ബി.ജെ.പി.യുടെ കുലപതികളായ ലാല്‍ കിഷന്‍ അദ്വാനിക്കും മുരളി മനോഹര്‍ ജോഷിക്കും പ്രായാധിക്യം മൂലം സീറ്റ് നിഷേധിച്ചതും ഈ തെരഞ്ഞെടുപ്പിന്റെ കേന്ദ്രബിന്ദു ആയി നിലക്കൊള്ളുന്നു. പ്രിയങ്കഗാന്ധി നരേന്ദ്രമോഡിക്കെതിരെ വരാണാസിയില്‍ മത്സരിച്ചേക്കാമെന്ന സൂചനയുണ്ടെങ്കിലും ഔദ്യോഗീക പ്രഖ്യാപനം ഉണ്ടായിട്ടില്ല ഇനിയും. അതുണ്ടായാല്‍ മേളം കൊഴുക്കും. തല്‍ക്കാലം ചന്ദ്രശേഖര്‍ ആസാദ് എന്ന ദളിത് നേതാവാണ് മോഡിക്കെതിരെ മത്സരിക്കുന്നത് എന്നാണ് വാര്‍ത്ത. എസ്.പി.-ബി.എസ്.പി. സഖ്യത്തിന്റെ പിന്തുണയോടെ പ്രിയങ്ക വരാണസിയില്‍ മത്സരിച്ചാല്‍ മോഡിക്ക് പ്രയാസം ആകും. ആം ആദ്മി പാര്‍ട്ടിയുട അരവിന്ദ് കേജരിവാളിനേക്കാള്‍ പ്രബലയായിരിക്കും പ്രിയങ്ക.

രാഹുലിന്റെ വയനാടന്‍ അവതാരം പൊടുന്നനെയാണ് ഏതാനും ആഴ്ചകള്‍ക്ക് മുമ്പ് കേരളത്തില്‍ നിന്നുള്ള ഒരു വിഭാഗം കോണ്‍ഗ്രസ് നേതാക്കന്മാര്‍ പ്രവചിച്ചത്. കര്‍ണ്ണാടകയില്‍ നിന്നും തമിഴ്‌നാട്ടില്‍ നിന്നും ഉള്ള കോണ്‍ഗ്രസ് നേതാക്കന്മാര്‍ രാഹുലിനെ അതാതു സംസ്ഥാനങ്ങളില്‍ നിന്നും മത്സരിക്കുവാന്‍ ക്ഷണിച്ചതായി വാര്‍ത്ത ഉണ്ടായിരുന്നു. രാഹുല്‍ അവരുടെ വികാരത്തെ മാനിക്കുന്നതായി പറയുകയും ചെയ്തിരുന്നു. ഒടുവില്‍ അവസാനം അദ്ദേഹം തെരഞ്ഞെടുത്തത് വയനാട് ആണ്. എങ്കില്‍ തന്നെയും അദ്ദേഹം തറപ്പിച്ച് പറയുകയുണ്ടായി അമേഠി ആയിരിക്കും തന്റെ കര്‍മ്മഭൂമി എന്ന്. അത് തറവാട് മണ്ഡലം പോലെ ആണ് അദ്ദേഹത്തിന്. അവിടെനിന്നും പിതാവ് രാജീവ് ഗാന്ധിയും മാതാവ് സോണിയഗാന്ധിയും മത്സരിച്ച് വിജയിച്ചിട്ടുണ്ട്.
വയനാട്ടില്‍ നിന്നും മത്സരിക്കുവാനുള്ള രാഹുലിന്റെ തീരുമാനം രാഷ്ട്രീയമായി അബദ്ധം ആണ്. അദ്ദേഹം തീര്‍ച്ചയായും വിജയിച്ചേക്കാം വന്‍ഭൂരിപക്ഷത്തോടെ. പക്ഷേ, ഇവിടെ അതല്ല വിഷയം. കോണ്‍ഗ്രസ് ദേശീയ തലത്തില്‍ ആരെ ആണ് നേരിടുന്നത്? ഇടതുപക്ഷ പാര്‍ട്ടികളെ അല്ലല്ലോ? മോഡി-ഷാ കമ്പനിയെയും ബി.ജെ.പി.യെയും അവര്‍ പ്രതിനിധാനം ചെയ്യുന്ന വര്‍ഗ്ഗീയ ഫാസിസത്തെയും അല്ലേ? എങ്കില്‍ മോഡി ദക്ഷിണേന്ത്യയില്‍ മത്സരിക്കേണ്ടിയിരിുന്നത് ബി.ജെ.പി.ക്ക് അല്പമെങ്കിലും കരുത്തുള്ള അവര്‍ ഭരിച്ചിട്ടുള്ള, കര്‍ണ്ണാടകത്തില്‍ അല്ലായിരുന്നോ? അത് ശക്തമായ ഒരു സന്ദേശം രാഷ്ട്രത്തിന് നല്‍കുമായിരുന്നു. ഈ ലോകസഭ തെരഞ്ഞെടുപ്പിലെ പ്രധാന ഏറ്റുമുട്ടല്‍ ഇന്‍ഡ്യ എന്ന മതേതര ആശയവും ബി.ജെ.പി.-സംഘപരിവാര്‍ എന്ന മതതീവ്ര വര്‍ഗ്ഗീയ ആശയവും തമ്മില്‍ ആണ്. അത് രാഹുലിന്റെ തീരുമാനത്തില്‍ പ്രതിഫലിക്കാതെ പോയത്? നിര്‍ഭാഗ്യകരമാണെങ്കിലും യാദൃശ്ചികം അല്ല.

കേരളത്തിലെ ഒരു വിഭാഗം നേതാക്കന്മാര്‍ക്ക്, അതായത് ഏ.കെ.ആന്റണി, മുല്ലപ്പള്ളി രാമചന്ദ്രന്‍, രമേശ് ചെന്നിത്തല, ഉമ്മന്‍ചാണ്ടി എന്നിവര്‍ക്ക്, രാഷ്ട്രീയത്തിലെ പ്രധാനപ്രതിയോഗി സി.പി.എം. -ഇടത് പക്ഷവും ആണ്. അവര്‍ക്ക് ഇതിനപ്പുറം ദേശീയ രാഷ്ട്രീയത്തെ നോക്കി കാണുവാന്‍ സാധിക്കുകയില്ല. അതാണ് അവരുടെ പരാജയവും. അതുകൊണ്ടാണ് അവര്‍ രാഹുലിനെ വയനാട്ടിലേക്ക് വലിച്ചിഴച്ചത്. രാഹുല്‍ മത്സരിച്ചാല്‍ ഒരു പുതിയ കോണ്‍ഗ്രസ് തരംഗം കേരളത്തില്‍ അലയടിച്ചേക്കുമെന്നും അങ്ങനെ ഇരുപതില്‍ ഇരുപത് സീറ്റുകളും നേടി ഇടതുപക്ഷ ജനാധിപത്യ സഖ്യത്തെ വെട്ടിനിരത്താമെന്നും ആണ് അവരുടെ കണക്കു കൂട്ടല്‍. അത് അങ്ങനെയൊന്നും നടക്കുകയില്ല. നടന്നാല്‍ തന്നെയും രാഷ്ട്രീയമായി അത് ആനമണ്ടത്തരം ആണ്. പ്രത്യേകിച്ചും ഇരുകൂട്ടരും എതിര്‍ക്കുന്ന മോഡി എന്ന ആശയം വളരുവാനായി വെമ്പി കേരളത്തില്‍ നില്‍ക്കുന്ന ഒരു സാഹചര്യത്തില്‍. കേരളത്തില്‍ കോണ്‍ഗ്രസിന്റെ ഐക്യജനാധിപത്യ മുന്നണി പത്ത് സീററുകള്‍ നേടിയാലും സി.പി.എം.ന്റെ ഇടതുപക്ഷ ജനാധിപത്യ മുന്നണി പത്ത് സീററുകള്‍ നേടിയാലും അത് ഡല്‍ഹിയില്‍ ഒരു ഗവണ്‍മെന്റ് രൂപീകരണ പ്രതിസന്ധിയില്‍ ഒന്നാകുവാനുള്ളതാണെന്ന് മനസിലാക്കുവാനുള്ള രാ്ഷ്ട്രീയ കാഴ്ചപ്പാട് കോണ്‍ഗ്രസിന് ഇല്ലാതെ ആയിപ്പോയി എന്നതാണ് ദുഃഖകരമായ സത്യം. കേരളത്തിലെ കോണ്‍ഗ്രസ്സ് നേതാക്കന്മാരില്‍ ഒരു വിഭാഗത്തിന്റെ ദീര്‍ഘവീക്ഷണം ഇല്ലായ്മയുടെ ഫലം ആണ് രാഹുലിന്റെ വയനാടന്‍ വീരഗാഥ.

അത് ബി.ജെ.പി.ക്കും രാഹുലിന്റെ എതിരാളി ആയ സ്മൃതി ഇറാനിക്കും(അമേഠി) നല്ല ഒരു ആയുധവും നല്‍കി. അമേഠിയില്‍ പരാജയം ഭയന്ന് രാഹുല്‍ വയനാടന്‍ മലചവിട്ടുകയാണെന്ന്. ഇത് അമേഠിയില്‍ തീര്‍ച്ചയായും ശരിക്കും വില്‍ക്കും. അമേഠിയില്‍ കോണ്‍ഗ്രസ് 2014-ലെ ലോകസഭ തെരഞ്ഞെടുപ്പിനെ അനുസരിച്ച് ബലഹീനം ആണ്. അത് 2017-ലെ ഉത്തര്‍പ്രദേശ് നിയമസഭ തെരഞ്ഞെടുപ്പില്‍ തെളിഞ്ഞതാണ്. രാഹുലിന്റെ അമേഠി ലോകസഭ മണ്ഡലത്തിലെ മൂന്ന് നിയമസഭ സീറ്റുകള്‍ ആണ് ബി.ജെ.പി. പിടിച്ചത്. പക്ഷേ, ഇവിടെ ഒരു കാര്യം മനസിലാക്കണം. ലോകസഭ തെരഞ്ഞെടുപ്പും നിയമസഭ തെരഞ്ഞെടുപ്പും രണ്ടും രണ്ടാണ്. രാഹുലും സ്മൃതി ഇറാനിയും വ്യത്യസ്തര്‍ ആണ്. ഇറാനി ഇതുവരെ ഒരു തെരഞ്ഞെടുപ്പുപോലും ജയിച്ചചരിത്രവും ഇല്ല. രാഹുല്‍ അമേഠിയും വയനാടും അനായാസേന ജയിച്ചേക്കാം. പക്ഷേ രാഹുല്‍ അമേഠിയില്‍ തന്നെ ഉറച്ചു നിന്നെങ്കില്‍ പലായനത്തിന്റെ ആരോപണം ഉണ്ടാവുകയില്ലായിരുന്നു. കര്‍ണ്ണാടകയില്‍ മത്സരിച്ചിരുന്നെങ്കില്‍ ബി.ജെ.പി.ക്കുള്ള ശക്തമായ മറുപടിയും ആകുമായിരുന്നു. പക്ഷേ, വയനാടന്‍ ചുരം ഒരു വളഞ്ഞ വഴി ആയിപ്പോയി രാഷ്ട്രീയം ആയി.

രാഹുല്‍ പരാജയഭീതിയെ തുടര്‍ന്ന് രണ്ട് സീറ്റുകളില്‍ മത്സരിക്കുന്നുവെന്ന ബി.ജെ.പി.യുടെ ആരോപണം ശരിയല്ല. 2014-ല്‍ മോഡി വഡോദരയിലും(ഗുജറാത്ത്) വരാണസിയിലും(ഉത്തര്‍പ്രദേശ്) മത്സരിച്ചതാണ്. ഉത്തര്‍പ്രദേശിലെ മത്സരം ഒരു രാഷ്ട്രീയ സന്ദേശം ആയിരുന്നു. രണ്ട് സീറ്റുകളിലും ജയിച്ച അദ്ദേഹം വരാണാസി നിലനിര്‍ത്തി. വേറെയും നേതാക്കന്മാര്‍ ഒന്നിലേറെ സീറ്റുകളില്‍ മത്സരിച്ചിട്ടുണ്ട്. 

ഇന്ദിരാഗാന്ധി(മേധാക്ക്, റായ്ബറേലി-1980), അടല്‍ ബിഹാരി വാജ്‌പേയ്(ബല്‍രാംപൂര്‍, മഥുര, ലക്‌നൗ-1957), അദ്വാനി(ന്യൂഡല്‍ഹി, ഗാന്ധിനഗര്‍-1991) മുലയം സിംങ്ങ് യാദവ് (ആസം)ഗഡ്, മെയിന്‍പുരി 2014), അഖിലേഷ് യാദവ്(ഫിറോസാബാദ്, കന്വോജ്-2009) ലാലുപ്രസാദ് യാദവ്(സരാന്‍, പാടിപുത്ര-2009). വേറെയും ഉണ്ട് ഉദാഹരണങ്ങള്‍. ബിജു പട്‌നായിക്കും, എന്‍.റ്റി.രാമറാവുവും ഇതില്‍ ഉണ്ട്. ശരിയാണ് ഇവര്‍ ഒരു സീറ്റ് ഒഴിയുമ്പോള്‍ ഉപതെരഞ്ഞെടുപ്പിനായി വീണ്ടും നികുതിദായകന്റെ പണം ചിലവാകും. അതിനായി ജനപ്രതിനിധീകരണ നിയമത്തിലെ 33(7) വിഭാഗം എടുത്തുമാറ്റേണ്ടിയരിക്കുന്നു. അതിനായി തെരഞ്ഞെടുപ്പു കമ്മീഷനും ലോകകമ്മീഷനും നിര്‍ദ്ദശങ്ങള്‍ നടത്തിയിട്ടുണ്ടെങ്കിലും രാ്ഷ്ട്രീയപാര്‍ട്ടികള്‍ സമ്മതിച്ചിട്ടില്ല. ഇതിനുമുമ്പ് ഒരു സ്ഥാനാര്‍ത്ഥിക്ക് രണ്ടിലേറെ സീറ്റുകളിലും മത്സരിക്കാമെന്ന വ്യവസ്ഥ ഉണ്ടായിരുന്നു.
ഈ വക സാങ്കേതികതകള്‍ അല്ല രാഹുലിന്റെ വയനാടന്‍ പ്രവേശനത്തെ വിവാദം ആക്കിയിരിക്കുന്നത്. അതിന്റെ രാഷ്ട്രീയത ആണ്. അവിടെ രാഹുല്‍ കേരളത്തിലെ ഒരു വിഭാഗം ഹൃസ്വദൃഷ്ടികളായ കോണ്‍ഗ്രസ് നേതാക്കന്മാരുടെ താളത്തിന് ഒത്ത് തുള്ളി. തെരഞ്ഞെടുപ്പിന്റെ ഫലം അല്ല ഇവിടെ വിഷയം. അതിന്റെ ഉള്ളടക്കം ആണ്.
അദ്വാനിയും ജോഷിയും ബി.ജെ.പി.യുടെ ലിസ്റ്റില്‍ ഇല്ല. പ്രായാധിക്യം ആണ് കാരണം. ശത്രുഘന്‍ സിന്‍ഹയും ഇല്ല, സിന്‍ഹയെ പക്ഷേ പടന സാഹി ബില്‍ കോണ്‍ഗ്രസ് കടമെടുത്ത് നിര്‍ത്തിയിട്ടുണ്ട്. അദ്വാനിയും ജോഷിയും ഇല്ലെങ്കില്‍ ബി.ജെ.പി.യുടെ ലിസ്‌ററില്‍ ജയ്പ്രദയും(രാംപൂര്‍) ഹേമമാലിനിയും(മഥുര)ഉണ്ട്. തെരഞ്ഞെടുപ്പ് അങ്ങനെ നിറം പിടിക്കുകയാണ്.

വയനാട് ഉറ്റുനോക്കുന്ന ഒരു തെരഞ്ഞെടുപ്പാണ്. രാഹുലിനെ പരമാവധി ഭൂരിപക്ഷത്തോടെ വിജയിപ്പിക്കുവാന്‍ കോണ്‍ഗ്രസും മുന്നണിയും ശ്രമിക്കുമെന്ന കാര്യത്തില്‍ സംശയം ഇല്ല. പക്ഷേ, അവസാനം ആര് ജയിക്കും?

രാഹുലിന്റെ വയനാടന്‍ അവതാരം (ഡല്‍ഹികത്ത്: പി.വി.തോമസ്)
Join WhatsApp News
benoy 2019-04-01 16:58:32
അവസാനം ബി ജെ പി തന്നെ ജയിക്കും തോമ്മാച്ച
കൊക്കേഷ്യൻ 2019-04-01 20:06:00
കൊക്കേഷ്യൻ 
ബിനോയ്, താങ്കൾ ഒരിക്കൽ സോണിയ ഇറ്റാലിയനും രാഹുൽ ഹാഫ് ഇറ്റാലിയനും എന്ന് പരിഹസിച്ചെഴുതിയിരിക്കുന്നത് കണ്ടു. ഇന്ന് ഗൂഗിളിൽ താങ്കളുടെ പ്രൊഫൈൽ നോക്കിയപ്പോൾ രാഷ്ട്രീയ പാർട്ടി റിപ്പബ്ലിക്കൻ, മതം ഹിന്ദു, വർഗം: കൊക്കേഷ്യൻ എന്ന് വായിച്ചു. അങ്ങനെയെങ്കിൽ ദ്രാവിഡാനെക്കൂട്ട് ആകാര ഭംഗിയുള്ള മോദിക്ക് താങ്കളുടെ വോട്ടിന് അർഹനാണോ? കൊക്കേഷ്യനായ ട്രംപിനെ കെട്ടിപിടിക്കരുതെന്നും മോദിയോട് പറഞ്ഞുകൂടേ? എല്ലാവരെയും നഗ്നസന്യാസികളെയും തൊഴുതു, കെട്ടിപിടിച്ചു നടക്കുന്ന ഒരു നാണംക്കെട്ട പ്രധാനമന്ത്രിയെ നമുക്ക് വേണോ? വർഗ്ഗസ്നേഹമെങ്കിലും താങ്കൾക്ക് പ്രകടിപ്പിച്ചു കൂടെ? 
CID Moosa 2019-04-01 20:49:53
ബിനോയിക്ക് എന്താണ് പ്രോബ്ലം എന്ന് ഒരു പിടിയുമില്ല. ട്രംപിനെ സപ്പോർട്ട് ചെയ്തും പുകഴ്ത്തിയും എഴുതുമ്പോൾ നമ്മൾക്ക് അയാളുടെ സ്വഭാവം മനസ്സിലാക്കാവുന്നതേയുള്ളൂ . അതായത് ആയാൾ മനുഷ്യ ജീവിതങ്ങൾക്കോ,ബന്ധങ്ങൾക്കോ, യാതൊരു വിലയും കൽപ്പിക്കാത്ത സ്വാർത്ഥനായ മനുഷ്യനാണെന്ന് .  പണം അധികാരം ഇതുണ്ടെങ്കിൽ എന്തും സാധിക്കാം എന്ന് വിചാരിക്കുന്ന വർഗ്ഗത്തിൽപ്പെട്ടയാൾ .  ആള് സായിപ്പായിരിക്കാൻ വഴിയുണ്ട് അല്ലെങ്കിൽ തീർച്ചയായും ആര്യവർഗ്ഗത്തിൽ പെട്ടവനായിരിക്കും .  മോദിയെ ആരാധിക്കുന്നതിനെയും വച്ച് നോക്കുമ്പോൾ ഈ ഒരു നിരീക്ഷണം ശക്തമായി തീരുന്നു . ഒരു ബ്രാഹ്മണ ഭാരതം കുറഞ്ഞത് ഒരു ഹിന്ദു രാഷ്ട്രം ഇതാണ് ഇദ്ദേഹത്തിന്റെ സ്വപ്നം. ഇത്തരക്കാർ ട്രംപിന്റെ 55 മില്യൺ വരുന്ന വെളുത്ത വർഗ്ഗക്കാരുടെ കൂട്ടത്തിൽ പെടുന്നവരാണ് സൂക്ഷിക്കണം . 
സ്ത്രി വിരോദികള്‍ 2019-04-02 06:06:39
ഒന്നുകില്‍ ഭാര്യയുടെ അടിമ, ഓര്‍ സ്ത്രി കളെ പേടി ഉള്ളവര്‍, ഓര്‍ ഭാര്യയുടെ അടി മേടിക്കുന്നവര്‍ ഇവര്‍ ഒക്കെ ട്രുംപ് ധൂമകേതുവിനെ പൊക്കി എഴുതും - രേവതി NY 
Sakav thomman 2019-04-02 07:44:08
We need a woman PM and Two Deputy women PM s to handle Rapists, Atheists, And Schizophrenic or Bipolar politicians. Let Priyanka, Mayavathi and Mamata alliance save OUR Bharatmata. No sakavi woman known yet after Gouriyamma.
ലൂസിഫർ 2019-04-02 08:36:13
 സ്ത്രീകളെ അടിച്ചൊതുക്കി വാഴണം എന്ന് വിചാരിക്കുന്നവരും സ്വന്തം ഭാര്യയും പെൺമക്കകളും ലൈം ഗിക വസ്തുവാണെന്ന് വിശ്വസിക്കുന്ന ചിത്തരോഗികളും, "എന്നെ കഴിഞ്ഞാരുമില്ല എന്റെ ബുദ്ധിമാനം 145 ആണെന്ന് പറഞ്ഞു കൊണ്ട് നടക്കുന്ന അഹങ്കാരികളും ട്രൂമ്പനും ട്രൂമ്പനെ പൊക്കി പിടിച്ചു നടക്കുന്നവന്മാരും, ഇരുപത്തിനാല് മണിക്കൂറും ഫോക്സ് ന്യുസ് വാച്ച് ചെയ്യുകയും ബാക്കി എല്ലാം ഫേക്ക് എന്ന് മന്ത്രിച്ചുകൊണ്ടിരിക്കുകയൂം, ട്രംപ് യെശവാണെന്ന് വിഷ്വസിക്കുന്ന     പരട്ട ക്രിസ്ത്യാനികളും, പശു, ആന , എലി, പട്ടി, പൂച്ച . ഇവയൊക്കെ ദൈവമാണെന്ന് പറഞ്ഞുകൊണ്ട് നടക്കുകയും രാത്രിയാകുമ്പോൾ അതിനെ വേവിച്ച്‌ കറി വച്ച് കള്ളടിക്കുകയും, സ്ത്രീകളെ കണ്ടാൽ ഉടനെ അയ്യപ്പന് സ്കലനം ഉണ്ടാകുമെന്ന് പറഞ്ഞു സ്ത്രീകളെ വിശ്വസിപ്പിച്ചു നടക്കുന്ന പേട്ട് നായമാരും, മനുഷ്യന്റെ കഴുത്തുവെട്ടി ദൈവത്തിന്റെ അടുത്തുപോയി കന്യകമാരോട് ഒപ്പം കിടക്കാം എന്ന് വിഷ്വസിക്കുന്ന തല തിരിഞ്ഞ മഹമദിയരും മറ്റു മത തീവൃവാദികളും പൂട്ടിനും , കിം എല്ലാം കൂടി   ഈ മനോഹര ഭൂമി നാശമാക്കി എന്റെ ലോകം കയ്യടക്കി . 

ഞാൻ ഭൂമിയിൽ നിന്ന് പോകുകയാണ് ഇവന്മാരോട് മത്സരിക്കാൻ എനിക്കാവില്ല 

benoy 2019-04-02 10:04:43
ബിനോയിക്ക് ഒരു പ്രോബ്ളവുമില്ല. ഞാൻ ഒരു സാദാ മലയാളി ആണ്. സായിപ്പുമല്ല ബ്രാഹ്മണനുമല്ല   ആര്യനുമല്ല. ഒരു ദ്രാവിഡൻ തന്നെ. ഇന്ത്യയിലും അമേരിക്കയിലും കെട്ടുറപ്പുള്ള, ശക്തമായ ഒരു ഭരണകൂടം വേണമെന്നാഗ്രഹിക്കുന്ന ഒരു സാധാരണ മനുഷ്യൻ. ഗൂഗിൾ സേർച്ച് ചെയ്തു ഒരു വ്യക്തിയുടെ സ്വഭാവത്തെ വിലയിരുത്തുന്ന നിങ്ങൾക്കാണ് പ്രോബ്ലെംസ്.
യഹോവാ സാക്ഷി 2019-04-02 11:31:55

ബിനോയ്‌ജി അങ്ങ് ശക്തമായ ഒരു ഇന്ത്യയ്ക്കുവേണ്ടിയും ശക്തമായ അമേരിക്കക്കു വേണ്ടിയും നിലകൊള്ളുന്നു. ക്രിസ്ത്യാനികളും മുസ്ലിമുകളും ഹൈന്ദവരാകാൻ മോദിജിയുടെ 'ഘർവാപസിയും' അങ്ങും വിശ്വസിക്കുന്നു. അമേരിക്കയിൽ 'ട്രംപജി' ബൈബിൾ പഠനം സ്‌കൂളിൽ നിർബന്ധമാക്കാൻ പോവുന്നുവെന്നും അറിഞ്ഞു. റിപ്പബ്ലിക്കനായ അങ്ങ് നേതൃത്വം കൊടുത്ത് എന്തുകൊണ്ട് ഒരു 'ഘർവാപസി അമേരിക്ക' പ്രസ്ഥാനം ആരംഭിക്കുന്നില്ല. ഇവിടെയുള്ള എല്ലാ ഹിന്ദുക്കളെയും മുസ്ലിമുകളെയും എങ്കിൽ ട്രംപജിയുടെ 'യഹോവാ വിറ്റ്നസിൽ' ചേർക്കാം.  
Lie and die 2019-04-03 00:27:41

A longtime sportswriter who claims in a new book that President Donald Trump frequently cheats at golf likened Trump's habit to a way of "showing you that he's better than you."

"He cheats like a mafia accountant. He cheats crazy. He cheats whether you're watching or not. He cheats whether you like it or not," Rick Reilly told CNN's John Berman on "New Day" Tuesday.
Reilly recounted several stories from his new book "Commander in Cheat: How Golf Explains Trump" of Trump allegedly cheating, even against professional players.
According to Reilly, Trump hit two balls in the water when he played professional golfer Tiger Woods and then claimed to have almost tied with him, kicked sportscaster Mike Tirico's ball into a bunker when the two played, and claims to have a 2.8 handicap despite professionals such as Dustin Johnson assessing him to be a 9 or 10.
Lieing is not problem for Trump 2019-04-03 11:34:39

On Tuesday, during a sit-down with NATO Secretary General Jens Stoltenberg, President Donald Trump said something that wasn't true. About his own father.

"My father is German -- was German," Trump said. "Born in a very wonderful place in Germany, so I have a great feeling for Germany."
Fred Trump was, of course, born in New York City. (His father, the President's grandfather, was born in Germany.) It's an easily checkable fact, but this is at least the third time that Trump has claimed that his father was born in Germany when he, well, wasn't.

Senate Majority Leader Mitch McConnell did not consult with the White House when he and House Speaker Nancy Pelosi planned to invite NATO's secretary general to speak before Congress on Wednesday -- a move that multiple congressional and diplomatic sources say they view as a rebuke to President Donald Trump.

Man hates Muslims but not their money 2019-04-03 13:55:04

Saudi Prince Alwaleed bin Talal, a former owner of Fox News, bailed Trump out in 1991 and in 1995.

Though Trump routinely villainizes Muslims, he, of course, will still take their money.


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക