Image

കടലില്‍ നിന്ന്‌ മുത്തുച്ചിപ്പിയും പവിഴപ്പുറ്റും ശേഖരിച്ചയാള്‍ക്ക്‌ 5,000 ദിര്‍ഹം പിഴ

Published on 21 April, 2012
കടലില്‍ നിന്ന്‌ മുത്തുച്ചിപ്പിയും പവിഴപ്പുറ്റും ശേഖരിച്ചയാള്‍ക്ക്‌ 5,000 ദിര്‍ഹം പിഴ
ഷാര്‍ജ: ഫുജൈറ ദിബ്ബയിലെ കടലില്‍ നിന്ന്‌ ദേശീയ സമ്പത്തായി കണക്കാക്കുന്ന പവിഴ പുറ്റും മുത്തുച്ചിപ്പിയും ശേഖരിച്ചതിന്‌ എഷ്യക്കാരന്‌ 5000 ദിര്‍ഹം പിഴയിട്ടു.

നിയമം ലംഘിച്ച്‌ ഇയാള്‍ വന്‍ തോതില്‍ കടല്‍ സമ്പത്ത്‌ ശേഖരിക്കുന്നതായി രഹസ്യ വിവരം ലഭിച്ചതിനെ തുടര്‍ന്ന്‌ നിയമപാലകര്‍ നടത്തിയ അന്വേഷണത്തിലാണ്‌ പ്രതി അകത്തായത്‌. ഇത്തരം പ്രകൃതി സമ്പത്തുകള്‍ ചൂഷണം ചെയ്യന്നവര്‍ക്കായി സ്ഥാപിച്ച പ്രത്യേക കോടതിയാണ്‌ പിഴയിട്ടത്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക