കൊളോണ്‍: യൂറോപ്പിലെ ഏറ്റവും വലിയ മലയാളി കൂട്ടായ്മയായ കൊളോണിലെ ഇന്ത്യന്‍ കമ്യൂണിറ്റിയുടെ വാര്‍ഷിക ധ്യാനം ഏപ്രില്‍ 6, 7 തീയതികളില്‍ (ശനി, ഞായര്‍) നടക്കും.
വലിയനോയന്പിന്റെ മുന്നോടിയായി സംഘടിപ്പിച്ചിരിക്കുന്ന ധ്യാനം രാവിലെ 9 ന് കൊളോണ്‍ മ്യൂള്‍ഹൈമിലെ ലീബ് ഫ്രൗവന്‍ ദേവാലയ ഹാളില്‍ ആരംഭിച്ച് ദിവ്യബലിയോടുകൂടി വൈകുന്നേരം 6 ന് സമാപിക്കും. കുന്പസാരത്തിനുള്ള സൗകര്യവും ഉണ്ടായിരിക്കും. ഫാ.ഡാനി കപ്പൂച്ചിന്‍ ആണ് ഇത്തവണ ധ്യാനചിന്തകള്‍ പങ്കുവയ്ക്കുന്നത്.
ധ്യാനദിവസങ്ങളില്‍ ഉച്ചഭഷണവും ക്രമീകരിച്ചിട്ടുണ്ട്. കമ്യൂണിറ്റിയുടെ കോര്‍ഡിനേഷന്‍ കമ്മറ്റിയും വനിതാ കൂട്ടായ്മയുമാണ് ധ്യാനത്തിന്റെ ക്രമീകരണങ്ങള്‍ക്ക് സഹായം നല്‍കുന്നത്.
ഇന്ത്യന്‍ കമ്യൂണിറ്റിയുടെ കീഴിലുള്ള എട്ട് കുടുംബ കൂട്ടായ്മകളില്‍ പോയ വാരാന്ത്യങ്ങളിലായി ധ്യാനം നടന്നിരുന്നു. കമ്യൂണിറ്റി ചാപ്‌ളെയിന്‍ ഫാ.ഇഗ്‌നേഷ്യസ് ചാലിശേരിയുടെ നേതൃത്വത്തില്‍ ഓരോ കുടുംബ കൂട്ടായമകളുമാണ് ധ്യാനത്തിന് ക്രമീകരണങ്ങള്‍ നടത്തിയത്.
വിശുദ്ധ വചനങ്ങളെ അടിസ്ഥാനമാക്കി ആനുകാലിക ജീവിതത്തിലെ പ്രശ്‌നങ്ങളെ ഉള്‍ക്കൊള്ളിച്ചുള്ള ആത്മാഭിഷേക പ്രഭാഷണത്താല്‍ ക്രിസ്തുവിന്റെ പീഠാനുഭവകാലത്തിന്റെ ഓര്‍മകള്‍ പുതുക്കുന്ന വലിയനോയന്പില്‍ സ്വയം ശുദ്ധീകരിക്കുവാനും പരിശുദ്ധാത്മാവിന്റെ അദ്ഭുതം നേരില്‍ അനുഭവിക്കാനും ഉതകുന്ന ധ്യാനവിചിന്തന കര്‍മ്മങ്ങളിയ്‌ക്കേ് ഏവരേയും സ്വാഗതം ചെയ്യുന്നതായി കമ്യൂണിറ്റി ചാപ്‌ളെയിന്‍ ഫാ.ഇഗ്‌നേഷ്യസ് ചാലിശേരി സിഎംഐ അറിയിച്ചു.
വിവരങ്ങള്‍ക്ക്: ഫാ.ഇഗ്‌നേഷ്യസ് ചാലിശേരി സിഎംഐ 0221 629868/01789353004, ഡേവീസ് വടക്കുംചേരി (കോഓര്‍ഡിനേഷന്‍ കമ്മിറ്റി കണ്‍വീനര്‍) 0221 5904183.
റിപ്പോര്‍ട്ട്: ജോസ് കുന്പിളുവേലില്‍