Image

ഫോക്ക് ട്രസ്റ്റ് രൂപീകരിച്ചു

Published on 03 April, 2019
ഫോക്ക് ട്രസ്റ്റ് രൂപീകരിച്ചു

കുവൈത്ത്: കണ്ണൂര്‍ നിവാസികളുടെ കൂട്ടായ്മയായ ഫ്രണ്ട്‌സ് ഓഫ് കണ്ണൂര്‍ കുവൈറ്റ് എക്‌സ്പാറ്റ്‌സ് അസോസിയേഷന്റെ (ഫോക്ക് ) പ്രവര്‍ത്തനങ്ങള്‍ നാട്ടിലേക്ക് വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി കണ്ണൂര്‍ ആസ്ഥാനമായി ഫ്രണ്ട്‌സ് ഓഫ് കണ്ണൂര്‍ ചാരിറ്റബിള്‍ ട്രസ്റ്റ് (ഫോക്ക് ട്രസ്റ്റ് ) രൂപീകരിച്ചു. 

കെ. ഓമനക്കുട്ടന്‍ (ചെയര്‍മാന്‍), ഐ.വി. ദിനേശ് (വര്‍ക്കിംഗ് ചെയര്‍മാന്‍), സേവ്യര്‍ ആന്റണി (സെക്രട്ടറി), വിജയന്‍ അരയമ്പത് (ജോയിന്റ് സെക്രട്ടറി), വിനോജ് കുമാര്‍ (ട്രഷറര്‍), ടി.കെ. രാഘവന്‍ (ജോയിന്റ് ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു.

പ്രവാസ ജീവിതം മതിയാക്കി നാട്ടിലേക്ക് ചേക്കേറിയ ഫോക്ക് കുടുംബംങ്ങങ്ങളെ ഒരു കുടക്കീഴില്‍ കൊണ്ട് വരിക എന്നുള്ള ഉദ്ദേശത്തോടെ ആണ് ഫോക്ക് ട്രസ്റ്റ് രൂപീകൃതമായത്.

മാര്‍ച്ച് 31ന് പഴയങ്ങാടിയില്‍ ചേര്‍ന്ന യോഗത്തില്‍ വിജയന്‍ അരയമ്പത് സ്വാഗതം ആശംസിച്ചു. ഫോക്ക് പ്രസിഡന്റ് ഓമനക്കുട്ടന്‍ അധ്യക്ഷത വഹിച്ചു. ബാബു നന്ദി പറഞ്ഞു. പ്രവാസ ജീവിതം മതിയാക്കിയ ഫോക്കിന്റെ മുന്‍ ഭാരവാഹികള്‍, പ്രവര്‍ത്തകര്‍, കുടുംബാംഗങ്ങള്‍ എന്നിവരടക്കം നിരവധി ആളുകള്‍ യോഗത്തില്‍ സംബന്ധിച്ചു. 


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക