ഫൊക്കാനയുടെ ജനറല്‍ ബോഡി മീറ്റിങ്ങും, കിക്കോഫും ഏപ്രില്‍ 6 ന് ശനിയാഴ്ച അറ്റ്‌ലാന്റിക് സിറ്റിയില്‍.
fokana
04-Apr-2019
ശ്രീകുമാര്‍ ഉണ്ണിത്താന്‍
fokana
04-Apr-2019
ശ്രീകുമാര്‍ ഉണ്ണിത്താന്‍

ന്യൂയോര്‍ക്ക് : നോര്‍ത്ത് അമേരിക്കയിലെ മലയാളി സംഘടനകളുടെ സംഘടനയായ ഫൊക്കാനയുടെ ഈ വര്‍ഷത്തെ ജനറല്‍ ബോഡി മീറ്റിംങ്ങു 2019 ഏപ്രില്‍ 6 ന് ശനിയാഴ്ച രണ്ട് മണി മുതല്‍ അറ്റ്‌ലാന്റിക് സിറ്റിയിലെ ബാലിസ് കാസിനോ റിസോര്‍ട്ടില്‍ വെച്ച് കുടുന്നുതാണ്. അതിനോടൊപ്പം തന്നെ ഫൊക്കാന 2020 ലെ കണ്‍വെന്‍ഷന്റെ കിക്കോഫിന്റെ ഉല്‍ഘാടനവും നടത്തും.
രണ്ടു മണിമുതല്‍ ഫൊക്കാന നാഷണല്‍ കമ്മിറ്റിയുടെയും ട്രസ്റ്റിബോര്‍ഡിന്റെയും സയുക്ത മീറ്റിങ്ങും, മൂന്നുമണി മുതല്‍ ജനറല്‍ ബോഡി മീറ്റിങ്ങും അതിന് ശേഷം 2020 യില്‍ അറ്റ്‌ലാന്റിക് സിറ്റിയിലെ ബാലിസ് കാസിനോ റിസോര്‍ട്ടില്‍ വെച്ച് നടത്തുന്ന ഫൊക്കാന അന്താരാഷ്ട്ര കണ്‍വെഷന്റെ കിക്കോഫിനു ആരംഭം കുറിക്കും. അതിനു ശേഷം ഫൊക്കാനാ വനിതാ ഫോറത്തിന്റെ വനിതാ ദിന സെമിനാറും പ്രവര്‍ത്തനോല്‍ഘാടനവും നടത്തും.
പ്രസ്തുത മീറ്റിങ്ങില്‍ എല്ലാ അംഗ സംഘടനകളുടെ പ്രസിഡന്റ്മാര്‍, മുന്‍ (തൊട്ടു മുന്‍ വര്‍ഷം) പ്രസിഡന്റ്, പ്രതിനിധികള്‍,ഫൊക്കാന നാഷണല്‍ കമ്മിറ്റി മെംബേര്‍സ്,ട്രസ്റ്റീ ബോര്‍ഡ് മെംബേര്‍സ് തുടങ്ങി യവര്‍ പകെടുക്കുന്നതാണ്. ഈ ജനറല്‍ ബോഡി, ഫൊക്കാനയുടെ പ്രവര്‍ത്തനങ്ങല്‍ വിലയിരുത്തുനതിനോടോപം ഫൊക്കാന ബൈ ലോക്ക് കാലാനുശ്രതമായ മാറ്റങ്ങള്‍ വരുത്തുന്നത്തിന് വേണ്ടി ഒരു കമ്മിറ്റി രൂപീകരിക്കാനും, കഴിഞ്ഞ കണ്‍വെന്‍ഷന്റെ കണക്കുകള്‍ അവതരിപ്പിക്കുന്നതും, ഭാവി പരിപാടികള്‍ക് അന്തിമ രൂപംനല്കുന്നതും ആണ് എന്ന് പ്രസിഡന്റ് മാധവന്‍ ബി നായര്‍, സെക്രട്ടറി ടോമി കോക്കാട്, ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാന്‍ മാമ്മന്‍ സി ജേക്കബ് എന്നിവര്‍ അറിയിച്ചു.
ഈ വര്‍ഷത്തെ ജനറല്‍ ബോഡി മീറ്റിംഗ്‌ലേക്ക് എല്ലാ അംഗ സംഘടനകളുടെ ഭരവഹികളെയും സ്വാഗതം ചെയുന്നതായി പ്രസിഡന്റ് മാധവന്‍ ബി.നായര്‍, ജനറല്‍ സെക്രട്ടറി ടോമി കൊക്കാട് ,ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാന്‍ മാമന്‍ സി ജേക്കബ്ബ്, ട്രഷറര്‍ സജിമോന്‍ ആന്റണി, എക്‌സിക്കുട്ടീവ് വൈസ് പ്രസിഡന്റ് ശ്രീകുമാര്‍ ഉണ്ണിത്താന്‍, വൈസ് പ്രസിഡന്റ് എബ്രഹാം കളത്തില്‍ , ജോയിന്റ് സെക്രട്ടറി സുജ ജോസ്, അഡിഷണല്‍ ജോയിന്റ് സെക്രട്ടറി വിജി നായര്‍, ജോയിന്റ് ട്രഷര്‍ പ്രവീണ്‍ തോമസ്, ജോയിന്റ് അഡീഷണല്‍ ട്രഷര്‍ ഷീല ജോസഫ്, വിമന്‍സ് ഫോറം ചെയര്‍ ലൈസി അലക്‌സ്,ട്രസ്ട്രീ ബോര്‍ഡ് വൈസ് ചെയര്‍ ഫിലിപ്പോസ് ഫിലിപ്പ് ,ട്രസ്ട്രീ ബോര്‍ഡ് സെക്രട്ടറി വിനോദ് കെആര്‍കെ ഫൌണ്ടേഷന്‍ ചെയര്‍മാന്‍ എബ്രഹാം ഈപ്പന്‍, കണ്‍വെന്‍ഷന്‍ ചെയര്‍മാന്‍ ജോയി ചക്കപ്പന്‍ റീജിണല്‍ വൈസ് പ്രസിഡന്റ്മാര്‍, കമ്മിറ്റി മെംബേര്‍സ്, ട്രസ്ട്രീ ബോര്‍ഡ് മെംബേര്‍സ് തുടങ്ങിയവര്‍ ഒരു സംയുകത പ്രസ്താവനയില്‍ അറിയിച്ചു.

Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല
Facebook Comments