Image

ഇന്ത്യ- തിരഞ്ഞെടുപ്പ് എന്റെയും അഭിപ്രായം (ബി ജോണ്‍ കുന്തറ)

Published on 05 April, 2019
ഇന്ത്യ- തിരഞ്ഞെടുപ്പ് എന്റെയും അഭിപ്രായം (ബി ജോണ്‍ കുന്തറ)
ആരാ അഭിപ്രായം പറയാത്തത്, എന്നാല്‍പ്പിന്നെ എന്തിനു ഞാന്‍ കുറക്കണം? എന്റേതുകൂടി ചെല്ലട്ടെ. ഒട്ടുമുക്കാല്‍ ജനാതിപത്യ രാഷ്ട്രങ്ങളിലും തിരഞ്ഞെടുപ്പുകാലം ഭരണ കക്ഷിയാണല്ലോ എല്ലാവരുടെയും നോട്ടപ്പുള്ളി. അവരുടെ കഴിഞ്ഞ നാലുവര്‍ഷത്തെ ഭരണമാണല്ലോ ഇന്നു പൊതുജനം അനുഭവിക്കുന്ന എല്ലാത്തരംകഷ്ടപ്പാടുകള്‍ക്കും. കാരണം ഇതുകേട്ടാല്‍ തോന്നും ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടിയത് 2014 ലിലെന്ന് ?

അഞ്ചു വര്‍ഷങ്ങള്‍ ബി.ജെ.പി. നരേന്ദ്ര മോദിയുടെ ആധിപത്യത്തില്‍ രാജ്യം ഭരിച്ചു. ഇന്നിതാ വീണ്ടും ജനതയുടെ മുന്നില്‍ നില്‍ക്കുന്നു തങ്ങള്‍ക്ക് വീണ്ടും 5 വര്‍ഷങ്ങള്‍ കൂടി ഭരിക്കുന്നതിന് അനുവാദം തണമെന്ന ആവശ്യവുമായി.

മാറുന്ന 5 വര്‍ഷങ്ങളിലെ ഭരണത്തെ പൊതുവെ, എതിര്‍പക്ഷവും മറ്റു നിരൂപകരും വിലയിരുത്തുന്നത്, പൊതുജനതക്ക് എന്തെല്ലാം നേട്ടങ്ങള്‍ ഉണ്ടായി എന്നതിനെ ആധാരമാക്കിയാണല്ലോ. ഇന്ത്യ പോലുള്ള രാജ്യങ്ങളില്‍അനേകലക്ഷം ഇന്നും ഒരു നല്ല നാളെയെ സ്വപ്നം കാണുന്നു എന്നത് ആര്‍ക്കും നിഷേധിക്കുവാന്‍ പറ്റില്ല. ഇവരുടെ നല്ല നാളുകള്‍ക്കുവേണ്ടി 1947 മുതല്‍ രാഷ്ട്രീയ നേതാക്കള്‍ പലേ രീതികളിലും രൂപങ്ങളിലും ശ്രമിക്കുന്നു എന്നത് മറ്റൊരു സത്യവും. ശ്രമിച്ചവരെല്ലാം നന്നായിട്ടുമുണ്ടല്ലോ.

ദാരിദ്ര്യ നിര്‍മാര്‍ജനം അവിടെ നില്‍ക്കട്ടെ. പൊതുവെ, സാമ്പത്തിക, സാമൂഹിക, ആഭ്യന്തിര സുരക്ഷാ മേഖലകളില്‍രാജ്യംപുറകോട്ടു പോയോ എന്നതാണ് ഇവിടെ പ്രധാന വിഷയം.

നരേദ്ര മോദി സര്‍ക്കാര്‍സാമ്പത്തിക വേദിയില്‍ വരുത്തിയ ആദ്യ മാറ്റം, നെഹറു കാലംമുതല്‍ നിലനിന്നിരുന്ന എക്കണോമിക്ക് പ്ലാനിംഗ് കമ്മീഷനെ പിരിച്ചുവിടുക എന്നതായിരുന്നു. അങ്ങനെ സ്വകാര്യ സ്ഥാപനങ്ങളുടെ വളര്‍ച്ച ഉദ്യോഗസ്ഥ മേധാവിത്വത്തില്‍ നിന്നും, അവരുടെ ചുവപ്പു നാടകളില്‍നിന്നും രക്ഷനേടി.

ആ സാഹചര്യത്തില്‍, ഇന്ത്യയില്‍ ഒരു തികഞ്ഞ മാര്‍ക്കറ്റ് സമ്പദ്വ്യവസ്ഥ നിലവില്‍വന്നു. നിരവധി വ്യവസായ വാണിജ്യ സംരംഭങ്ങള്‍ പ്രാദേശികമായും, വിദേശ മുതല്‍മുടക്കുകളിലും ഉടലെടുത്തു. വിദേശ നാണ്യ കൈമാറ്റങ്ങളില്‍ വരുത്തിയ പരിഷ്‌ക്കാരങ്ങള്‍ വൈദേശിക മുതല്‍മുടക്കുകാരെ പ്രോത്സാഹിപ്പിച്ചു. ഇന്ത്യ ലോക ബാങ്കിന്റ്റെ പട്ടികയില്‍ നല്ലൊരു സ്ഥാനവും നേടി.

നികുതി പരിഷ്‌കരണ രംഗത്തും രൂപാ പിന്‍വലിക്കല്‍ നടപടികളിലും പാളിച്ചകള്‍ വന്നു എന്ന പരാതികള്‍ നിലനില്‍ക്കുന്നു. എന്നിരുന്നാല്‍ ത്തന്നെയും അതിലെല്ലാം ഒരു മാറ്റം ആവശ്യമായിരുന്നു. നികുതി തട്ടിപ്പ്, കള്ളപ്പണത്തിന്റ്റെയും, കള്ളനോട്ടുകളുടേയും പെരുപ്പ് രാജ്യത്തെ ശ്വാസം മുട്ടിപ്പിക്കുകയായിരുന്നു. മാറ്റങ്ങള്‍ നൂറുശതമാനവും പരാജയമായിരുന്നു എന്ന് വിവരമുള്ളവര്‍ പറയില്ല. ഇന്ത്യ ഇന്നൊരു ദരിദ്ര രാജ്യമല്ല, ലോക രാഷ്ട്രങ്ങളുടെ മുന്നില്‍ ആറാമത്തെ സമ്പന്ന രാജ്യമാണ്.

ഇനി സാമൂഹികവശം നോക്കാം ഇവിടെ ആദ്യമേ ഉയര്‍ന്നുവരുന്ന ആക്ഷേപം ബി ജെ പി, മോദി, ഇവര്‍മത തീവ്ര വാദികള്‍. ഏതു പാര്‍ട്ടിയാണ് ഇന്ത്യയില്‍, മുസ്ലിംലീഗ് എന്ന മത അടയാളം നെറ്റിയിലൊട്ടിച്ചു നടക്കുന്നവരുടെ പിന്‍ഭാഗം താങ്ങി നടക്കുന്നത്? അവരാണ് മോദിയുടെ തീവ്രവാദം കാണുന്നത്.

മതങ്ങള്‍ തമ്മില്‍ ഇന്ത്യയില്‍ ഒരു തികഞ്ഞ സൗഹൃദം ഒരിക്കലും ഉണ്ടായിട്ടില്ല. പശുവിന്റെ, ഖുറാന്റെ, കുരിശിന്റെ്എല്ലാം പേരുകളില്‍ കൈ കാല്‍ വെട്ടലുകളും തീവെക്കലുമെല്ലാം എല്ലാ ഭരണ സമയത്തും നടന്നിരിക്കുന്നു. ആരും ആരേക്കാള്‍ കേമനല്ല മതത്തിന്റ്റെ കാര്യത്തില്‍.

രാജ്യ സുരക്ഷ, അതില്‍ എല്ലാ ഭരണവും ഏതാണ്ട് നല്ല രീതികളില്‍ അയല്‍ രാജ്യങ്ങളുമായി ഇടപെട്ടിട്ടുണ്ട്. പ്രധാനമായും പാക്കിസ്ഥാന്‍. പിന്നെ ചൈന ഇവരാണല്ലോ ഭാരതത്തിനു തലവേദന നല്‍കുന്ന രാജ്യങ്ങള്‍. പാക്കിസ്ഥാന്‍ എന്നൊക്കെ ബാലിശത കാട്ടിയിട്ടുണ്ടോ അപ്പോളെല്ലാം നല്ല പെടുക്കും കിട്ടിയിട്ടുണ്ട്. ചൈന അധികം ഇളകില്ല. കാരണം ഇന്ത്യയും അമേരിക്കയുമായി നിരവധി ആയുധ സുരഷാ കരാറുകള്‍ നിലവിലുള്ളതിനാല്‍. ചൈനക്കറിയാം 1960കളിലെ ഇന്ത്യയല്ല ഇന്നെന്ന്.

ലോകത്തിലെ ഏറ്റവും വലിയ ജനാതിപത്യം ഏപ്രില്‍ 11 മുതല്‍ മെയ് 19 വരെ പൊതു തിരഞ്ഞെടുപ്പു നേരിടുന്നു. 830 മില്യണ്‍ അര്‍ഹതയുള്ള സമ്മതിദായകളുണ്ടെന്നാണ് കണക്കുകള്‍ പറയുന്നത് . ഇതില്‍ 600 മില്യനടുത്തു വോട്ടുരേഖപ്പെടുത്തുമെന്നും കരുതുന്നു.

പ്രചാരണങ്ങള്‍ പതിവുപോലെ പരസ്പര കുറ്റപ്പെടുത്തലുകളും, അധിക്ഷേപങ്ങളും, പൊള്ള വാഗ്ധാനങ്ങള്‍ കൊണ്ടുംഅന്തരീഷം സാന്ദ്രമാക്കിയിരിക്കുന്നു. പീഡനാരോപണം പേടിച്ചു കെട്ടിപ്പിടുത്തങ്ങളും ഉമ്മ വയ്ക്കലുകളും ഇപ്രാവശ്യം കുറഞ്ഞെന്നുവരും. എന്തായാലും ഒരുകാര്യം തീര്‍ച്ച ഇന്ത്യയില്‍ സമാധാനപൂര്‍വംറഷ്യ ഇടപെടാതെ ഒരു തിരഞ്ഞെടുപ്പു നടക്കും.

Join WhatsApp News
Op-Ed 2019-04-05 15:57:16
"അമേരിക്കയുമായി നിരവധി ആയുധ സുരഷാ കരാറുകള്‍ നിലവിലുള്ളതിനാല്‍. ചൈനക്കറിയാം 1960കളിലെ ഇന്ത്യയല്ല ഇന്നെന്ന്."   Trump is fighting to prevent him from getting locked up (As you chant so you are)and Modi is his buddy. Who knows what kind of relationship he has with Trump! So just like one term Trump Modi is good for 5 years, Let the young man, Rahul take over and it is good for the generation to come.  
എന്ത് മനുഷ്യരാ ഇവരൊക്കെ? 2019-04-05 17:21:46
കുന്തറയും ബോബിയും ട്രംപിന്റെ ബേസിൽ പെട്ടൊരാണെന്ന് ഈ -മലയാളി വായനക്കാർക്കൊക്കെ അറിയാം അതുകൊണ്ടായിരിക്കും മോദിയുടെ കാര്യം പറഞ്ഞു രക്ഷപ്പെടാം എന്ന് വിചാരിക്കുമ്പോൾ ഓരോ അവനാര് ഇവരെ വലിച്ചോണ്ട് മാറ ലാഗയിൽ കൊണ്ടുപോകുന്നത് . ഓരോത്തര് ചെന്ന് ചാടുന്ന കുഴികളെഇപ്പോൾ അതീന്ന് രക്ഷപ്പെടാം എന്ന് വിചാരിക്കുമ്പോൾ അതും സമ്മതിക്കില്ല .    
benoy 2019-04-06 11:56:08

Truth always hurts. It really hurts conspiracy theorists like Op-Ed, “Enthu manushya ivarokke” and so on. Their comments are deplorable and uncivil.

Another great article by Mr. John Kunthara. Kudos to you Sir. You are one of the very few Malayalees who have the guts to stand by the truth. Malayalees who have an empathy for Socialism and Communism will always contradict your opinion. And they will do so in an obnoxious fashion. They are just blabber mouths. Ignore them.

Strong leaders are always ridiculed by George Soros’s Open Society Foundation and Saul Alinsky’s (He was the mentor and role model of Hillary Clinton) followers of liberal radicalism. They attribute the nature of these leaders to the dictators of the past. They romanticize poverty for the propagation of Communist and Socialist ideology. “Rules for Radicals” by Saul Alinsky clearly states how to tarnish the image of a strong political leader by using lies and deception.

Mr. Modi and Mr. Trump are two strong leaders who believe in a strong border, capitalism and patriotism. For the liberal-minded, politically correct Socialists it is unbearable. Their base is illegal immigrants and people who look for free entitlements. These Socialists do not care for the future of their country.

Even though there were some minor hiccups in Modi-government’s rule, he achieved tremendous progress in economy and foreign policy matters. Our friendship with Israel is a feather is Modi-government’s cap. Another important success of Modi’s diplomacy was that even the Arab countries sided with India during the recent India-Pakistan skirmishes. Pakistan was isolated. Since 2014, India’s GDP grew by more than 46%. BJP may not win any seats in Kerala. But they will form a government in 2019 also. No doubt about it.


നിരീശ്വരൻ 2019-04-06 13:09:09
എന്തിനാ ബിനോയ് വെറുതെ എരികേറ്റി പമ്പര വിഡ്ഢിയാക്കുന്നത് . എഴുത്ത് കണ്ടിട്ട് എന്തോ കടുത്ത നിരാശ ബാധിച്ചവരെപ്പോലെയാണ് എഴുതുന്നത് . ട്രംപും മോദിയും ദേശ സ്നേഹികളാണെന്ന് ചിന്തിക്കാത്തവരെ പറയു . പിന്ന ഇംഗ്ളീഷിൽ കേറി കസറുന്നവർ ഒക്കെ  ചിന്തിക്കാൻ കഴിവുള്ളവരാണെന്ന് വായനക്കാർ വിശ്വസിക്കുന്നില്ല. ട്രംപിന്റെ 'തറകൾ' ഇംഗ്ളീഷ് ഭാഷ നാന്നായിട്ട് കൈകാര്യം ചെയ്യുമെങ്കിലും ചിന്തിക്കാൻ കഴിയാത്തവർ ആന്നെന്ന് വായനക്കാർക്കറിയാം. അത് പോട്ടെ നമ്മൾ ദേശ സ്നേഹത്തിന്റെ കാര്യമാണല്ലോ പറഞ്ഞു വന്നത്. വെളുത്തവന്റെ രാജ്യം വേണമെന്ന് പറഞ്ഞു കൊണ്ട് നടക്കുന്ന ട്രമ്പിനും, ഹിന്ദു രാജ്യം സ്വപ്നം കണ്ടു നടക്കുന്ന മോദിക്കും എങ്ങനെ ദേശ സ്നേഹിയാണെന്ന് അവകാശപെടാൻ സാധിക്കും ? ഒരു ദേശ സ്നേഹിയായ നേതാവിന് എല്ലാ തരക്കാരെയും സ്നേഹിക്കാൻ പഠിക്കണം അല്ലാതെ വെളുത്തവനേം ഹിന്ദുവിനേം അല്ലെങ്കിൽ ഒരു വർഗ്ഗത്തെ മാത്രം സ്നേഹിക്കുന്ന നേതാക്കൾക്കും   അതികം നാൾ നേതാവായി ഇരിക്കാൻ കഴിയില്ല . 

ഇമിഗ്രേഷൻ പ്രശ്നം മതില് കെട്ടിക്കൊണ്ട് അവസാനിപ്പിക്കാവുന്നതല്ല. അതിനെ രണ്ടു പാർട്ടികളും ചേർന്ന് പരിഹരിക്കണ്ടതാണ് . ഇത് ഇന്നും ഇന്നലെയും തുടങ്ങിയ പ്രശമല്ല .  പണ്ട് ഇ.എം.എസ് പറഞ്ഞതുപോലെ ട്രംപ് ഏത് ചെകുത്താന്റെ കൂട്ട് കെട്ടിയും അധികാരത്തിൽ പിടിച്ചു നില്കാൻ ശ്രമിക്കും . അതിനു വേണ്ടി മോദിയും ട്രംപും ഏത് വേഷവും കെട്ടി ആടും . 

അമേരിക്കയുടെ എക്കൊണോമി നല്ലതായിരുന്നിട്ടും ട്രംപിന് അതിനെ കുറിച്ച് പറയാൻ സമയമില്ല . കാരണം അയാളുടെ കള്ളത്തരങ്ങളും ചതിയും വഞ്ചനയും കുഴികളിൽ നിന്ന് ഉയർത്തെഴുന്നേൽക്കുകയാണ് . ഇത് യേശുവല്ല . അയാൾ സൃഷ്ടിച്ച വേതാളമാണ് . അത് അയാളേം കൊണ്ടേ പോകു 

പിന്നെ ലിബറലിസത്തിൽ എന്താണ് കുഴപ്പം ? ഈ പ്രപഞ്ചത്തിന്റെ നില നില്പിന് ആവശ്യമായ എല്ലാ സത്ഗുണങ്ങളും അതിനുണ്ട് . കരുണ, ദയ മറ്റുള്ളവരെ കരുത്താനുള്ള മനോഭാവം എന്നിങ്ങനെ ഉള്ള എല്ലാ ഗുണങ്ങളൂം . അല്ലാതെ ആഫ്രിക്കയിലെ ആഹാരം തേടിയുള്ള  മൃഗ കുടിയേറ്റ സമയത്ത്, മറ്റു മൃഗങ്ങളെ ചവിട്ടികൊന്നു പോകുന്ന തന്റെ മുതലാളിത്വ വ്യവസ്ഥിയുടെ മൃഗീയ സ്വഭാവം അല്ല അതിനുള്ളത്   എനിക്ക് എനിക്ക് എനിക്ക് എന്റേത് എന്ന് മനോഭാവമുള്ള തന്റെ കൂടെ ജീവിക്കുന്ന കുടുംബങ്ങൾക്ക് അയ്യോ കഷ്ടം !

പച്ചക്കള്ളങ്ങൾ പറയുന്നതിലും,  കള്ളകഥകൾ ചമയ്ക്കുന്നതിലും ആരാണ് വേന്ദ്രൻ എന്ന് ഈ -മലയാളി വായനക്കാർക്കൊക്കെ അറിയാം . ഒരു ദിവസം ഇരുപത്തിരണ്ടു കള്ളങ്ങൾ പറയുന്ന തന്റെ പ്രിയപ്പെട്ട 'സ്ട്രോങ്ങ് ' നേതാവ് ട്രംപ് തമ്പുരാൻ .   ആയാളും അയാളുടെ വർഗ്ഗീയ വാദികളായ വെളുമ്പൻമാരും കൂടി പറഞ്ഞുണ്ടാക്കിയ ഒരു കഥയാണ്, സൗത്ത് അമേരിക്കയിൽ നിന്ന് വരുന്ന ക്യാരവനെ പണം കൊടുത്ത് സഹായിക്കുന്നത് ജോർജ്ജ് സോറോയാണെന്ന് .  അതാണ് തന്റെ പ്രിയപ്പെട്ട നേതാവ് ഇടതടവില്ലാതെ വിളിച്ചു പറഞ്ഞു കൊണ്ടിരിക്കുന്നത് .  പിന്നെ ജോർജ്ജ് സോറോ ഒരു ജൂതനാണ് . ഹിറ്റലറുടെ ക്രൂരമായ മർദ്ദനത്തിൽ നിന്ന് വെറും കയ്യോടെ അമേരിക്കയിലേക്ക് പലായനം ചെയ്തവൻ ഇവിടെ വന്നു അമേരിക്കൻ സ്വപ്നത്തെ സാക്ഷാത്ക്കരിച്ചവൻ. അല്ലാതെ തന്റെ ട്രംപിനെപ്പോലെ റഷ്യയുടെ പണം കൊണ്ട് പണക്കാരനായവനല്ല. അയാൾ കഷ്ടപ്പെട്ടുണ്ടാക്കിയ പണം കൊണ്ട് ബില്യണെയറായ ആളാണ് . ടാക്സ് റിട്ടേൺ ഫയല് ചെയ്യുന്ന ഒരു ലിബറൽ .  കഷ്ടപ്പെട്ടവനെ കഷ്ടപ്പെടുന്നവരുടെ വേദന മനസ്സിലാക്കാൻ കഴിയു . അയാൾ സ്വന്ത വർഗ്ഗത്തിൽ പെട്ടവരെ പുനരധിവസിപ്പിക്കാൻ ശ്രമിക്കുന്നു അതിന് ധന സഹായം ചെയ്യുന്നു . അല്ലാതെ മലയാളിയെപ്പോലെ  കാലിന് പിടിച്ചു വലിക്കലല്ല .  ട്രംപിന്റെ കൂടെയുള്ള, യഹൂദവർഗ്ഗത്തെ വെറുക്കുന്ന, വർഗ്ഗീയവാദികളാണ് , പതിനൊന്ന് യഹൂദന്മാരെ വെടിവച്ചു കൊന്നത് .  അവരും അവകാശപ്പെട്ടത് ജോർജ് സോറോ ഹിലരി ക്ലിന്റന്റെ ആളാണെന്നാണ് .  

സത്യവിരുദ്ധമായി ഇതുപോലെ കെട്ടുകഥകൾ പറയുന്നവരുടെയും, മറ്റു മനുഷ്യരോട് കരുണയില്ലാതെയും പെരുമാറുന്നവരെ ലിബറൽ എന്ന് വിളിച്ച് അവരുടെ പിന്നാലെ പോകാൻ തന്നേപ്പോലുള്ളവർക്ക് കഴിയുന്നെങ്കിൽ , എവിടെയോ എന്തോ കുഴപ്പം ഉണ്ട് . തന്റെ ജീവിത പ്രശങ്ങളെ പരിഹരിക്കാൻ മതത്തിന്റെയും രാഷ്ട്രീയ കീടങ്ങളുടെയും പിന്നാലെ പോയിട്ട് കാര്യമില്ല .  ഒരു സ്വതന്ത്ര ചിന്തകനാവു .   അല്ലെങ്കിൽ ഇതുപോലെ എഴുതി വിട്ട്  ചിന്തിക്കുന്ന മലയാളികളുടെ മുന്നിൽ നാണം കടമെന്നേയുള്ളു 

മതം മനുഷ്യനെ കറക്കുന്ന പിശാച്  അത് രാഷ്ട്രീയവുമായി കൂട്ടുകൂടി തന്റെമേൽ ആവാഹിച്ചിരിക്കുകയാണ് . അതിനെ ഇറക്കി വിടാൻ ചിന്തിക്കൂ ബിനോയ് സ്വതന്ത്രമായി ചിന്തിക്കൂ 

Devil the Great 2019-04-06 13:28:19
Hindus and Christians are my children and they are always strong .  From them strong leaders like Trump and Modi rise up to save the world- Jesus please give up your plan for resurrection and I have taken over this world  benoy don't pay attention to nireesharan --- his trying to divide us -- don't believe him 
Naradan 2019-04-06 17:45:00
What happened to benoy? did he quit? It looks like nireeshwaran kiked his ass.
Final Judgement 2019-04-06 18:04:36
Case closed . There is no defense against prosecutor, Nireeshwaran  He argued his case,  Presented good evidence  and reasoned it.  benoy colluded with Kunthara, boby, sam, and many people and made up stories . There conspiracy theory proven to be wrong and it is to misguide   the people. So please don't appear on this page with the same name anymore.   
benoy 2019-04-06 19:29:17
ലക്ഷകണക്കിന് ആളുകൾ നമ്മുടെ തെക്കേ അതിർത്തി ഭേദിച്ച് കടന്നുവരുന്നത് കണ്ടില്ലെന്നു നടിക്കുന്ന താങ്കളുടെ ഡെമോക്രാറ്റിക്‌ പാർട്ടി വോട്ടിനു വേണ്ടിയാണിതൊക്കെ ചെയ്യുന്നതെന്ന് എല്ലാവർക്കുമറിയാം. അതിനൊരു മറ ആയി അവർ സ്നേഹത്തെയും സഹോദര്യത്തെയും ഉപയോഗിക്കുന്നു. ഒപ്പം ആയിരക്കണക്കിന് വോട്ടുകളും. ചിന്തിക്കൂ നിരീശ്വര ചിന്തിക്കൂ. അൽപം ദൈവവിശ്വാസം ആവശ്യമുണ്ടെങ്കിൽ നാണിക്കേണ്ട. വല്ലപ്പോഴുമൊക്കെ ആപൽപം പ്രാർഥന നല്ലതാണെന്നു ശാസ്ത്രീയ ഗവേഷകർ വരെ പറയുന്നു. അപ്പോൾ അങ്ങിനെ താങ്കളുടെ പാർട്ടി കണ്ടില്ല കേട്ടില്ല എന്ന രീതിയിൽ നിലയുറപ്പിച്ചാൽ എങ്ങിനെ പ്രശ്നത്തിന് ചർച്ചയിലൂടെ പരിഹാരമുണ്ടാകും?

ഒരു കാതോലികനായ ഞാൻ കരുണ ദയ മുതലായ സദ്ഗുണങ്ങളിൽ വിശ്വസിക്കുന്നതിനോടൊപ്പം യേശു പറഞ്ഞതുപോലെ സർപ്പത്തെപ്പോലെ വിവേകമുള്ളവനുമാണ്. വികാരങ്ങളായ കരുണ ദയ മുതലായവ എന്റെ വിവേകത്തെ കിഴ്പെടുത്താൻ സമ്മതിക്കത്തില്ല. അന്ധമായ വികാരംകൊണ്ടു മതിമറന്നു എല്ലാവരെയും നിയമപരമല്ലാതെ ഈ നാട്ടിൽ അതിക്രമിച്ചുകടക്കാൻ അനുവദിക്കുന്നത് വിവേകമില്ലാത്ത താങ്കളെപ്പോലുള്ള സോഷ്യൽ ഡെമോക്രാറ്റുകളാണ്.

താങ്കൾ ബ്ലാക് വെഡ്നെസ്‌ഡേ യെ പ്പറ്റി കേട്ടിട്ടുണ്ടോ? 1992 സെപ്തംബര് 16 തീയതി ബാങ്ക് ഓഫ് ഇംഗ്ലണ്ടിന് എന്താണ് പറ്റിയതെന്ന് ഗൂഗിൾ ചെയ്തു നോക്കു . ജോർജ് സൊറോസ്  താങ്കൾ പറഞ്ഞതുപോലെ വിശുദ്ധനായത് കരണമായിരിക്കുമല്ലോ അയാളെ ജന്മനാടായ ഹംഗറി യിൽ പോലും കയറ്റുവാൻ അനുവദിക്കാത്തത്. ചരിത്രം പഠിക്കുക നിരീശ്വര. താങ്കൾ സാവൂൾ ആലിൻസ്കിയെപ്പറ്റി ഒന്നും പ്രതിപാദിച്ചു കണ്ടില്ല. അതും ഒന്ന് ഗൂഗിൾ ചെയ്തു നോക്കൂ. അറിവ് എപ്പോഴും  നല്ലതാണല്ലോ.

നിരീശ്വരൻ, താങ്കളുടെ ധാർമികരോഷം ഞാൻ പൂർണമായും മനസിലാക്കുന്നു. പക്ഷെ അല്പം കൂടി വിവേകം കാണിക്കൂ. നിങ്ങളെ മറ്റുള്ളവർ മുതലെടുക്കാതിരിക്കട്ടെ.
benoy 2019-04-06 20:07:08
നരേന്ദ്ര മോഡി ഒരിക്കലും ഒരു ഹൈന്ദവ രാജ്യം സ്വപ്നം കണ്ടിട്ടില്ല. അദ്ദേഹം ശക്തവും സ്വതന്ത്രവുമായ  ഒരു ഇന്ത്യയെ കാംഷിക്കുന്നു. വാക്കാലോ പ്രവർത്തിയാലോ അദ്ദേഹം ഒരു അഹിന്ദുവിനെ ഹനിച്ചിട്ടില്ല. കേരള സർക്കാരിനെ പിരിച്ചുവിടാനുള്ള എല്ലാ തെളിവുകളും ഉണ്ടായിട്ടും 1957 ഇൽ നിങ്ങളുടെയൊക്കെ ലിബറൽ സോഷ്യലിസ്റ്റായ നെഹ്‌റു ചെയ്തതുപോലെ ജനങ്ങളാൽ തിരഞ്ഞെടുക്കപ്പെട്ട ഒരു ഗവണ്മെന്റിനെ അദ്ദേഹം  പിരിച്ചുവിട്ടിട്ടില്ല. ബി ജെ പി യോടുള്ള നിരീശ്വരന്റെ വെറുപ്പാണ് ഇതുപോലുള്ള അടിസ്ഥാനമില്ലാത്ത ആരോപണങ്ങളുടെ കാരണം. നുണയുടെ പര്യായമായ നാരദ, താങ്കളുടെ ആ കിക് അസ്സുണ്ടല്ലോ അത് താങ്കളുടെ സംസ്കാരത്തിന്റെ പ്രതിഫലനമാണ് .
Oommen 2019-04-06 21:26:22
ജോൺ കുന്തറ യുടെ ലേഖനം നന്നായിരിക്കുന്നു.  വളരെ വളരെ നന്നായിരിക്കുന്നു. അഭിനന്ദനങ്ങൾ.  
അമേരിക്കയിൽ വന്നു കഷ്ടപ്പെട്ടു അധ്വാനിച്ചു നല്ല  നിലയിൽ എത്തുവാൻ കഴിയുമെന്ന് ഈ സിസ്റ്റം നമ്മെ പഠിപ്പിക്കുന്നു. ഇതിൽ അഭിപ്രായമെഴുതിയവരെല്ലാം സമ്മതിക്കുന്ന പച്ച പരമാര്ഥമാണത് .   അത്തരം ഒരു വ്യവസ്ഥിതി തകർത്തു സോഷ്യലിസം പോലെ മറ്റൊന്ന് കൊണ്ട് വരണമെന്ന്  സ്വപ്നം കാണുന്നവരോട് ഒന്ന് പറയട്ടെ: "if it is not broken, don't fix it."
നിരീശ്വരൻ 2019-04-06 21:38:41
യഹൂദവർഗ്ഗം ഒരു വംശമോ ജാതിയല്ലെന്നും  അതുപോലെ യഹൂദന്മാരുടെ ജർമ്മനിയിലെ  സാന്നിദ്ധ്യവും അവരുടെ പ്രവർത്തനങ്ങളും , ദയ, കരുണ, അനുകമ്പ എന്നീ ഗുണങ്ങൾ ദുർബലവും അശക്തവുമായ  മനസിന്റെ സവിശേഷതകളെന്നും   വിശ്വസിച്ചിരുന്ന  ആര്യവംശത്തെ നശിപ്പിക്കുമെന്നും   അതുകൊണ്ട് അവരെ ഉന്മൂല നാശം ചെയ്താലേ ആര്യവംശത്തെ രക്ഷിക്കാനാവുകയുള്ളു എന്നും  ഹിറ്റ്‌ലർ വിശ്വസിച്ചിരുന്നത്തിന്റെ അനന്തര ഫലമാണ്, ആറു മില്ലിയൻ യഹൂദന്മാരെ ന്മാരെ ഗ്യാസ് ചേമ്പറിലിട്ടും, അവരെ കത്തിച്ചുരുക്കി സോപ്പുണ്ടാക്കിയും കൊന്നൊടുക്കിയത്.   അവരുടെ പിന്ഗാമികളാണ് ഷാർലറ്റ്വില്ലിൽ യഹൂദർ അമേരിക്ക വിട്ടു പോകണമെന്ന് പറഞ്ഞു പന്തം കൊളുത്തി പ്രകടനം നടത്തിയത് . അവരിലാണ് തന്റെ വംശീയവാദി പ്രസിഡണ്ട് നല്ല മനുഷ്യരെ കണ്ടെത്തിയത് .   ഭാരതത്തിൽ ഹൈന്ദവർ ഒഴിച്ച് മറ്റാരും മനുഷ്യരല്ല എന്ന് വിശ്വസിക്കുന്ന മോദിയും അയാളുടെ ശിങ്കിടികളും ട്രമ്പിൽ നിന്നും ഒട്ടും വ്യത്യസ്തരല്ല .   ഇവരിൽ ശക്തരായ നേതാക്കളെ കണ്ടെത്താൻ ശ്രമിക്കുന്നത് , ഹിറ്റ്‌ലറെ വിശുദ്ധനായി പ്രഖ്യാപിക്കുന്നത്പോലെയുണ്ട് .  

             ഇന്ന് ലോകത്തിൽ വിശ്വസിക്കാൻ വയ്യാത്ത വർഗ്ഗം ദൈവ വിശ്വാസത്തിന്റെയും മതത്തിന്റെയും മറപിടിച്ച് മറ്റു മനുഷ്യ ജീവികളുടെമേൽ അതിക്രമം അഴിച്ചു വിടുന്നവരെയാണ് .  അമേരിക്കയുടെ ചരിത്രം കുടിയേറ്റത്തിൽ അധിഷ്ടിതമാണ് . അതുപോലെ ഇവിടുത്തെ ഭരണഘടന കരുണയുടെയും അനുകമ്പയുടെയും മഷിയിൽ മുക്കി എഴുതിയതാണ് . ഇവിടെ അഭയം തേടിവരുന്നവർക്ക് നിയമപരമായി അഭ്ത്തിന് അപേക്ഷിക്കാനുള്ള നിയമവും ഉണ്ട് , അതിന് തന്റെയും എന്റെയും ട്രമ്പിന്റെയും പ്രായത്തിന് അപ്പുറം പഴക്കവുമുണ്ടു .   മതില് കെട്ടിയും, വലവിരിച്ചും , പട്ടാളത്തെ പറഞ്ഞു വിട്ടും  അഭയാർത്ഥികളെ    തടയാൻ ചരിത്രത്തിൽ പലരും ശ്രമിച്ചിട്ടുണ്ട്. എന്നാൽ അത്തരക്കാർ പണിത് പൊട്ടിപൊളിഞ്ഞ മതിലുകൾ പലടെത്തും കാണാമെങ്കിലും, അത് പണിതവരെ കുറിച്ചാരും ഓർക്കാറില്ല . 

          ദൈവത്തിന്റെ പേര് പറഞ്ഞു മനുഷ്യരെ വിഡ്ഢിയാക്കിയാണ് പല രാഷ്ട്രീയക്കാരും  അധികാരത്തിൽ വരുന്നത് . അവരിൽ പെട്ട മൂന്നു കള്ളന്മാരാണ് ട്രംപ് മോഡി , നതനിയാഹു . കൈക്കൂലി വാങ്ങിയതിന് നതനിയാഹൂ കുറ്റക്കാരനാണെന്ന് തെളിഞ്ഞിട്ടുണ്ട് .  ഒരു കള്ളനെ രക്ഷിക്കാൻ മറ്റു കള്ളന്മാർ കൂട്ട് നിൽക്കുന്നതിന്റെ പ്രവണതയാണ് , യെരൂശലേമിലേക്കു അമേരിക്കൻ എമ്പസ്സി മാറ്റിയും, ഗോലാൻ ഹൈറ്റിലെ അനധികൃത കുടിയേറ്റം ശരിയാണെന്നു വച്ചും ട്രംപ് നതനിയാഹുവിന്റെ അതിക്രമത്തിന് കൂട്ട് നിൽക്കുന്നത് .    ഇവർ രണ്ടുപേരും വിശ്വസിക്കുന്നത് , അവർ ജയിച്ചു വന്നാൽ അവരുടെ കള്ളത്തരങ്ങൾ ജനം പൊറുത്തതിന്  തുല്യമാണെന്നാണ് .  യഹൂദന്മാർ ദൈവത്തിന്റെ ജനമെന്നു വിശ്വസിക്കുന്ന  ദുർബലരായ ക്രിസ്ത്യാനികളെ  പറ്റിക്കാൻ ഇതിൽ കൂടുതൽ   എന്താണ് വേണ്ടത്. അവർ ട്രമ്പിലും നതനിയാഹുവിലും യേശുവിന്റെ മുഖരൂപം കാണുന്നതിൽ അതുഭുതമില്ല . മോദിയും ഇതുതന്നെ ചെയ്യുന്നു .  എന്നാൽ  തന്നെപ്പോലെയുള്ള പമ്പരവിഡ്ഢികൾ കരുണാമൂർത്തിയായ യേശുവെന്ന വിപ്ലവകാരിയുടെ ലിബറൽ മനസ്സിനെ വ്യക്തമായി കാണാൻ കഴിയാതെ   വണ്ണം ഇവന്മാർ അന്ധരാക്കി എന്ന്  അറിയുന്നില്ലല്ലോ?  

            എന്നെ ചൊല്ലി താൻ കരയണ്ട ബിനോയ് .  താൻ, തന്റെ അന്ധകാരപൂർണ്ണമായ കുഴിയിൽ നിന്ന് രക്ഷപ്പെടാൻ നോക്ക്.   അതിന് ഉള്ള ഒരേ ഒരു മാർഗ്ഗം മതത്തിന്റെ ചങ്ങല പൂട്ടുകൾ പൊട്ടിക്കുക , ദൈവത്തെ ദൈവത്തിന്റെ പണി നോക്കാൻ വിടുക. പോയി അദ്ധ്വാനിച്ചു  വിയർപ്പോടെ അപ്പം കഴിക്കാൻ പറയുക എന്നട്ട് താൻ ഒരു താക്കോലിട്ട് തന്റെ ചിന്തിയുടെ കലവറ തുറക്കുക എന്നിട്ട് സ്വാതന്ത്ര്യത്തിലേക്ക് ഓടി രക്ഷപ്പെടുക  .  
ശകുനി 2019-04-07 06:58:32
നാരദർക്ക് എന്ത് സംസ്കാരം ബിനോയ് കൂട്ടികൊട് മണ്ടികൊട് 
benoy 2019-04-07 09:34:40
നിരീശ്വരാ, ചരിത്രത്തെ താങ്കളുടെ ആവശ്യങ്ങൾക്കായി വളച്ചൊടിക്കരുത്.  യഹൂദ വർഗ്ഗത്തിന്റെ കരുണ സ്നേഹം മുതലായ സദ്ഗുണങ്ങൾ കാരണമാണ് ഹിറ്റ്ലർ അവരെ ഗ്യാസ് ചേംബറിൽ തള്ളിയെന്നുള്ള ഫേക്ക് ന്യൂസ് താങ്കൾ എവിടുന്ന് സംഘടിപ്പിച്ചെടുത്തു. സത്യവിരുദ്ധമായ ഭോഷത്തരങ്ങളാണ് താങ്കൾ ഉദ്ദേശ സാധ്യത്തിനുവേണ്ടി ഉപയോഗിക്കുന്നത്. ഈ സ്വഭാവം നിങ്ങൾ ലിബറൽസിനും, സോഷ്യലിസ്റ്റുകൾക്കും , കമ്യൂണിസ്റ്റുകൾക്കും പൊതുവായുള്ള ഒന്നാണല്ലോ. അതിശയിക്കുന്നില്ല. നാസി ജര്മനിയിലുണ്ടായിരുന്ന ആന്റി സെമറ്റിസത്തിന്റെ കാരണം യഥാർത്ഥത്തിൽ സാമ്പത്തികമായിരുന്നു എന്നാണ് ചരിത്രം പഠിപ്പിക്കുന്നത്.
സാമ്പത്തികമായി ഉന്നത നിലയിലായിരുന്ന ജർമൻ യഹൂദരോടുള്ള അസൂയയും വെറുപ്പും ആയിരുന്നു അന്ന് നാസി ഭരണകൂടം അവർക്കെതിരായി തിരിയാൻ ഇടയാക്കിയ കാരണങ്ങൾ. ഈ സത്യത്തെ താങ്കൾ താങ്കളുടെ വാദത്തെ സമർഥിക്കുവാനായി വളച്ചൊടിച്ചതുവഴി ട്രൂമ്പിനേക്കാളും അല്ലെങ്കിൽ മോദിയെക്കാളും സമർഥനായ ഒരു രാഷ്ട്രീയക്കാരനാണ് താങ്കളെന്നു തെളിയിച്ചു. Good job Nireeswara .
രോഷാകുലനായി താങ്കൾ വിഷയത്തിൽനിന്നു വ്യതിചലിച്ചു മതങ്ങളെ പഴിക്കുന്നതെന്തിനെന്നു മനസിലായില്ല. ക്ഷമിക്കണം. താങ്കൾ നിരീശ്വരനാണല്ലോ അല്ലെ. ഒരുമതവും ആരെയും ചങ്ങലയിട്ട് പൂട്ടുന്നില്ല. എന്റെ മതമായ ക്രിസ്തുമതത്തിൽ ങ്ങൾക്ക് വളരെയേറെ സ്വാതന്ത്ര്യമുണ്ട്. താങ്കൾ മതങ്ങളെപ്പറ്റി കൂടുതലായി പഠിക്കൂ. താങ്കൾക്കറിയാമോ എന്നറിയത്തില്ല, ഇന്ന് താങ്കൾ ഏറ്റവും വെറുക്കുന്ന മതങ്ങളാണ് ഇന്ന് ലോകത്തിൽ ഏറ്റവും കൂടുതൽ ആതുര സേവനങ്ങൾ നടത്തുന്നത്. ലോകത്തിലുള്ള മറ്റു ചാരിറ്റികൾ എല്ലാം കൂടിയാലും മതങ്ങൾ നടത്തുന്ന ചാരിറ്റിയുടെ ചെറിയ ഒരംശമേ കാണു. മതം എല്ലാം തികഞ്ഞതാണെന്നു ഞാൻ വിശ്വസിക്കുന്നില്ല. ലൂസിഫർ എന്ന സിനിമയിൽ മോഹൻലാൽ പറയുന്നതുപോലെ "യുദ്ധം നന്മയും തിന്മയും തമ്മിലല്ല, വലിയതിൻമയും ചെറിയതിൻമയും തമ്മിലാണ്" നിങ്ങൾ ലിബറൽസിന്റെ പ്രശനം നിങ്ങൾ എന്തിലും വലിയ തിന്മയെ കാണു എന്ന്നുള്ളതാണ്.
അപ്പോൾ 50 കളിലും 60 കളിലും താങ്കളുടെ നേതാവായ ഇ എം എസും, എ കെ ജി യും ആവശ്യപ്പെട്ടതുപോലെ ഇന്നിവിടെ ഒരു ചങ്ങലയുമില്ല, ഒരു പൂട്ടും പൊട്ടിക്കേണ്ട ആവശ്യവുമില്ല.
Anthappan 2019-04-07 11:38:10
The  arguments made by Nireeshwaran are well grounded and  supported by the historical facts.  Hitler thought Jews were inferior and would destroy the German race.  Hitler viewed the world as an arena for the permanent struggle between peoples. He divided the world population into high and low races. The Germans belonged to the high peoples and the Jews to the low ones. He also had specific notions about other peoples. The Slavic people, for instance, were cast as inferior, predestined to be dominated.Hitler felt that the German people could only be strong if they were 'pure'. As a consequence, people with hereditary diseases were considered harmful. These included people with physical or mental disabilities, as well as alcoholics and 'incorrigible' criminals. Once the Nazis had come to power, these ideas led to the forced sensationalist and killing of human beings.

Anti-Semitic hate crimes have spiked in Europe in recent years, especially in France, which has the world’s third largest Jewish population. In 2012, three children and a teacher were shot by a radical Islamist gunman in Toulouse, France. In the wake of the mass shooting at the satirical weekly newspaper Charlie Hebdo in Paris in 2015, four Jewish hostages were murdered at a Kosher supermarket by an Islamic terrorist.The U.K. logged a record 1,382 hate crimes against Jews in 2017, an increase of 34 percent from previous years. In the United States, anti-Semitic incidents rose 57 percent in 2017—the largest single-year increase ever recorded by the Anti-Defamation League, a Jewish civil rights advocacy organization.

Your leader and charity.
Charity is misused bay political parties and religious organizations equally.  In kerala, nobody knows how the money donated for cyclone Ockhi and the recent flood is spent.  Churches spend more money to settle sexual abuse cases caused by their priests. And, don't forget that this money is contributed by public. More people are staying away from contributing money to organizations and churches.  Churches, temples, and any religious organization amass unaccounted money and abuse it. The most noted abuse of charity is by Trump and his charitable organization. U.S. President Donald Trump’s namesake charitable foundation has agreed to dissolve under court supervision, partially resolving a New York state lawsuit claiming he misused it to advance his 2016 presidential campaign and his businesses, the state attorney general said on Tuesday.The lawsuit against the Donald J. Trump Foundation also seeks to recoup $2.8 million and ban Trump and his three eldest children from leadership roles in any other New York charity.
George 2019-04-07 15:41:03
ഇഷ്ടമല്ലാത്ത ബി ജെ പി/മോഡി തൊട്ടതെല്ലാം കുറ്റം. രാഹുൽ ഫാൻസ്‌ പറയുന്നത് കേട്ടാൽ തോന്നും ഇന്ത്യയുടെ എല്ലാ പ്രശ്നങ്ങൾക്കും കാരണം കഴിഞ്ഞ അഞ്ചു കൊല്ലാതെ ഭരണം ആണെന്ന് തോന്നും. അഴിമതിയെപ്പറ്റി പറയാൻ സോണിയ രാഹുൽ പ്രിയങ്ക വധേരമാർക്കു എന്ത് യോഗ്യതയാണുള്ളത്. മൂവായിരം കോടി മാർക്കറ്റ് വിലയുള്ള ഹെറാൾഡ് കെട്ടിടവും സ്ഥലവും ഇപ്പോൾ ആരുടെ പേരിലാണ് ? പ്രിയങ്കയെ കെട്ടുമ്പോൾ റോബർട്ട് വധേരയുടെ ആസ്തി എത്രയായിരുന്നു ? ഇന്നിപ്പോൾ എത്ര? രണ്ടുകാലിലും പറിക്കുള്ളവർ ഒറ്റക്കാലിൽ പരിക്കുകവരെ കളിയാക്കുന്നു. എന്തായാലും ഒരു പ്രാവശ്യം കൂടെ മോഡി വരേണ്ടത് ഇന്ത്യയുടെ ഇന്ത്യക്കാരുടെ ആവശ്യമാണ്. 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക