Image

സൗത്ത്‌ ജേഴ്‌സിയില്‍ സെന്റ്‌ തോമസ്‌ ഡേ ആഘോഷം

ജോയിച്ചന്‍ പുതുക്കുളം Published on 06 July, 2011
സൗത്ത്‌ ജേഴ്‌സിയില്‍ സെന്റ്‌ തോമസ്‌ ഡേ ആഘോഷം
ബ്ലാക്‌വുഡ്‌ (ന്യൂജേഴ്‌സി): സൗത്ത്‌ ഫ്‌ളോറിഡയില്‍ സജീവമായി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന ഇന്ത്യന്‍ കാത്തലിക്‌ കമ്യൂണിറ്റി, ജൂലൈ മൂന്നാം തീയതി ഞായറാഴ്‌ച നാലുമണിക്ക്‌ വി. തോമാശ്ശീഹായുടെ ദുക്‌റാന തിരുനാള്‍ ഭക്തിപൂര്‍വ്വംകൊണ്ടാടി. ആഘോഷമായ ദിവ്യബലിയില്‍ ഫാ. സഞ്‌ജയ്‌ ഡേവിഡ്‌ മുഖ്യകാര്‍മികത്വം വഹിച്ചു. ഫാ. ജോസ്‌ മഞ്ഞകുന്നേല്‍, ഫാ. ജോസഫ്‌ പന്തയ്‌ക്കല്‍ എന്നിവര്‍ സഹകാര്‍മികരായിരുന്നു.

വിശുദ്ധ കുര്‍ബാനയ്‌ക്കും ലദീഞ്ഞിനും ശേഷം മുത്തുക്കുടകളുടേയും കൊടികളുടേയും അകമ്പടിയോടെ കേരളത്തനിമയില്‍ പ്രദക്ഷിണവും, തിരുസ്വരൂപ വണക്കം, നേര്‍ച്ച കാഴ്‌ച സമര്‍പ്പണം എന്നിവയ്‌ക്കുശേഷം സ്‌നേഹവിരുന്നോടെ പെരുന്നാള്‍ സമാപിച്ചു.

ജോര്‍ജ്‌ വാടാപറമ്പില്‍, ജോസ്‌ തോട്ടുങ്കല്‍, ജോസ്‌ വര്‍ഗീസ്‌, ജോസ്‌ കുറ്റിക്കാട്ട്‌ എന്നിവര്‍ ആഘോഷപരിപാടികള്‍ക്ക്‌ നേതൃത്വം നല്‍കി. ജോസ്‌ മാത്യു അറിയിച്ചതാണിത്‌.
സൗത്ത്‌ ജേഴ്‌സിയില്‍ സെന്റ്‌ തോമസ്‌ ഡേ ആഘോഷം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക