Image

ഈ വേനലും കടന്നുപോകും (ജയലക്ഷ്മി )

ജയലക്ഷ്മി Published on 12 April, 2019
ഈ വേനലും കടന്നുപോകും (ജയലക്ഷ്മി )
ഈ വേനലും കടന്നു പോകും.
വിഷുക്കണി കൊന്നപ്പൂവുകള്‍ പോലെ,
ജീവിത മോഹങ്ങള്‍ 
പൊള്ളും വേനലില്‍ വാടാതെ നില്‍ക്കെ.
നമ്മളിങ്ങനെ ജീവിത
പാതകളില്‍ തളരാതെ 
ഇടറാതെ നടന്നു പോകുന്നു.
ചുട്ടുപൊള്ളുന്നൊരീ വേനലിന്നപ്പുറം 
വര്‍ഷമെത്താനുണ്ടെന്നും,
താരും തളിരും പൂവിട്ടുകൊണ്ട് 
പൊന്നോണനാളുകള്‍ വന്നെത്തുമെന്നും 
നീ മെല്ലെ പറയവേ,
കത്തുന്ന വേനലിലും 
പൊന്നിന്‍ കിങ്ങിണി പൂക്കള്‍ നിറച്ചു നിലക്കുന്ന 
കണിക്കൊന്നയെ ആണെനിക്കെന്നുമിഷ്ടം.
വാടാതെ നിറയെ ചിരിച്ചു നില്‍ക്കും.
വര്‍ഷമെത്തുമ്പോള്‍, 
ഒരിക്കല്‍ മാത്രം വിടര്‍ന്നു 
കണ്ണിനാനന്ദം നല്‍കി നിന്നീടും
 കണിവയ്ക്കാന്‍ വേണ്ടി മാത്രം 
ആരൊക്കയോ ഉതിര്‍ത്തെടുക്കുമ്പോഴും 
പരാതിയില്ലാതെ... 
പിന്നെയും കൊടും വേനലില്‍ പൂക്കും .
പൊള്ളും ജീവിതം പോലെയീ 
മഞ്ഞ കിങ്ങിണി പൂവുകള്‍.
നമ്മള്‍ നടന്നു പോം വീഥികളില്‍ 
നിറയെ പൂത്തു
വര്‍ണ്ണം വിതറി നില്‍ക്കും പൂക്കളെ, 
നിങ്ങളല്ലാതെ ആരുണ്ടീ കത്തും 
വേനലിലിങ്ങനെ 
ചിരി തൂവി നില്‍ക്കുവാന്‍.

ഈ വേനലും കടന്നുപോകും (ജയലക്ഷ്മി )ഈ വേനലും കടന്നുപോകും (ജയലക്ഷ്മി )
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക