Image

വൈറലായി നടി സംഗീത അമ്മയ്‌ക്കെഴുതിയ കുറിപ്പ്

Published on 14 April, 2019
വൈറലായി നടി സംഗീത അമ്മയ്‌ക്കെഴുതിയ കുറിപ്പ്

കുറച്ച്‌ ദിവസങ്ങളായി വാര്‍ത്തകളില്‍ നിറഞ്ഞു നില്‍ക്കുകയാണ് മുന്‍കാല തെന്നിന്ത്യന്‍ താരം സംഗീത. സ്വത്ത് തട്ടിയെടുക്കാന്‍ ശ്രമിച്ച ശേഷം തന്നെ വീട്ടില്‍ നിന്ന് പുറത്താക്കിയെന്ന് കാണിച്ച്‌ സംഗീതയുടെ അമ്മ നല്‍കിയ ഒരു പരാതിയാണ് ഇവരെ വീണ്ടും വാര്‍ത്തകളില്‍ നിറച്ചത്. താരത്തിനെതിരെ സോഷ്യല്‍ മീഡിയയില്‍ അടക്കം വിമര്‍ശനങ്ങള്‍ ശക്തമായ സാഹചര്യത്തില്‍ സംഗീത ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത ഒരു വിശദീകരണ കുറിപ്പാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്.

സംഗീതയുടെ കുറിപ്പ് ഇങ്ങനെ

പ്രിയപ്പെട്ട അമ്മേ..

എന്നെ ഈ ലോകത്തിലേക്ക് കൊണ്ടു വന്നതിന് നന്ദി.. സ്കൂളില്‍ നിന്ന് വലിച്ചിറക്കി 13-ാം വയസില്‍ തന്നെ എന്ന ജോലി ചെയ്യാന്‍ വിട്ടതിന് നന്ദി. ബ്ലാങ്ക് ചെക്കുകളില്‍ ഒപ്പ് വപ്പിച്ചതിന് നന്ദി. ജീവിത കാലം മുഴുവന്‍ ഒരു ജോലിക്കും പോകാതെ മദ്യത്തിനും മയക്കുമരുന്നിന് അടിമകളായ ആണ്‍മക്കളുടെ സുഖസൗകര്യങ്ങള്‍ക്കായി എന്നെ ചൂഷണം ചെയ്തതിന് നന്ദി. നിങ്ങളുടെ തീരുമാനങ്ങളോട് യോജിക്കാത്തതിനാല്‍ വീടിന്റെ ഒരു കോണിലേക്ക് എന്നെ ഒതുക്കിയതിന് നന്ദി. എന്റെ വഴി ഞാന്‍ കണ്ടെത്തുന്നതിന് മുന്‍പ് തന്നെ എന്നെ വിവാഹം കഴിപ്പിച്ച്‌ അയക്കാതിരുന്നതിന് നന്ദി.

എന്റെ ഭര്‍ത്താവിനെ നിരന്തരം ശല്യം ചെയ്ത് എന്റെ കുടുംബ സമാധാനം നശിപ്പിച്ചതിന് നന്ദി. ഒരു അമ്മ എങ്ങനെയാകരുത് എന്ന് എന്നെ പഠിപ്പിച്ചതിന് നന്ദി. ഒടുവിലായി എല്ലാ വ്യാജ ആരോപണങ്ങള്‍ക്കും ഇപ്പോള്‍ ഉയര്‍ത്തിയിരിക്കുന്ന കുറ്റാരോപണങ്ങള്‍ക്കും നന്ദി. കാരണം അറിഞ്ഞോ അറിയാതെയോ ഒരു പൊട്ടി പെണ്‍കുട്ടിയില്‍ നിന്നും ഒരു പോരാളിയിലേക്കും ഇപ്പോള്‍ പക്വതയുള്ള കരുത്തയായ ധൈര്യമുള്ള ഒരു സ്ത്രീയിലേക്കും എന്നെ വളര്‍ത്തിയത് നിങ്ങളാണ്. ആ ഒരു കാരണത്താല്‍ ഞാന്‍ നിങ്ങളെ എപ്പോഴും സ്നേഹിക്കും..

ഒരു ദിവസം നിങ്ങളുടെ ഈഗോയില്‍ നിന്ന് നിങ്ങള്‍ പുറത്തു വരും അന്ന് നിങ്ങള്‍ എന്നെ ഓര്‍ത്ത് അഭിമാനിക്കും..

തന്നെ പിന്തുണച്ചവര്‍ക്ക് നന്ദി അറിയിച്ചു കൊണ്ടുള്ള കുറിപ്പില്‍ അഭിനേതാവ് ആകുക അത്ര എളുപ്പമുള്ള ഒരു കാര്യമല്ല എന്നും സംഗീത കുറിച്ചിട്ടുണ്ട്. എതായാലും അമ്മയെ ഇറക്കിവിട്ട മകള്‍ എന്ന് പഴിചാരിയ സോഷ്യല്‍ മീഡിയ ഈ ഒരു കുറിപ്പോടെ സംഗീതയ്ക്ക് പിന്തുണ നല്‍കി എത്തിയിരിക്കുകയാണ്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക