Image

കുയില്‍ (കവിത-സിമി അബ്ദുള്‍കരീം)

Published on 14 April, 2019
കുയില്‍  (കവിത-സിമി അബ്ദുള്‍കരീം)
തിരയുന്നു ഞാനാ മരക്കൊമ്പിലിരുന്നൊരു
കുയിലിന്റെ കിന്നരി പാട്ടു കേള്‍ക്കാന്‍
തിരയുന്നു എന്നിലെ ബാല്യങ്ങളോര്‍മ്മിക്കു
വാനെത്തിനില്‍ക്കുന്നിതാ തണലില്‍

വീണ്ടുമാച്ചില്ലയില്‍ ചാഞ്ഞുലഞ്ഞാടുവാന്‍
വീണ്ടുമൊരു പൈതലായെത്തിടാം ഞാന്‍
നിന്‍ നാദം കേട്ടുണരുന്നൊരു പൂവായ്
ഞാനും പിറന്നിടാം ആ ചില്ലമേല്‍

നിന്‍ കുളിര്‍ നാദത്തിലലിയുമെന്‍
പാദമുദ്രയാല്‍ പതിഞ്ഞൊരാ മണ്ണും
അങ്ങു ദൂരെ വിടരുന്നൊരാ പൂക്കളും
ഈ മനോജ്ഞമാം നാദത്തിലലിയുന്നിതാ ...

കുയില്‍  (കവിത-സിമി അബ്ദുള്‍കരീം)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക