Image

ചെഗുവേരയും ഹനുമാനും ശിവജിയും റോള്‍ മോഡലുകള്‍ -ഉമാ ഭാരതി

Published on 15 April, 2019
ചെഗുവേരയും ഹനുമാനും ശിവജിയും റോള്‍ മോഡലുകള്‍ -ഉമാ ഭാരതി

ത്സാന്‍സി: കമ്മ്യൂണിസ്റ്റ് നേതാവ് ചെഗുവേര, ഹനുമാന്‍, ഛത്രപതി ശിവജി എന്നിവരാണ് തന്‍റെ റോള്‍ മോഡലുകളെന്ന് ബിജെപി നേതാവ് ഉമാ ഭാരതി. ഇവര്‍ മൂവരും ജനസേവനത്തിനായി അധികാരം ഉപേക്ഷിച്ചവരാണെന്നും ഉമാഭാരതി പറഞ്ഞു. യുപിയിലും ഉത്തരാഖണ്ഡിലും ഗംഗ പുനരുജ്ജീവനത്തിനാണ് ഇനിയുള്ള സമയം ചെലവഴിക്കുക.

ഇത്തവണത്തെ തെരഞ്ഞെടുപ്പില്‍ മത്സരിക്കില്ലെന്നും അവര്‍ വ്യക്തമാക്കി. മോദിയുടെ യൗവനരൂപമാണ് യോഗി ആദിത്യനാഥ്. രാജ്യത്തിന് വേണ്ടി വിശ്രമമില്ലാതെ ജോലിയെടുക്കുന്ന വ്യക്തിയാണദ്ദേഹം. അധികാരത്തിന്‍റെ സൗകര്യങ്ങള്‍ ഒന്നും ഉപയോഗിക്കാത്ത വ്യക്തിയാണ് യോഗിയെന്നും മോദിയുടെയും യോഗിയുടെയും ആരാധകയാണ് താനെന്നും ഉമാഭാരതി വ്യക്തമാക്കി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക