Image

കനത്ത മഴയ്‌ക്ക്‌ സാധ്യത പ്രവചിച്ച്‌ കാലാവസ്ഥ വകുപ്പ്‌

Published on 15 April, 2019
 കനത്ത മഴയ്‌ക്ക്‌ സാധ്യത പ്രവചിച്ച്‌ കാലാവസ്ഥ വകുപ്പ്‌


സം സ്ഥാനത്ത്‌ ഇനിയുളള ദിവസങ്ങളില്‍ നല്ല രീതിയില്‍ മഴ ലഭിക്കുന്നതിന്‌ സാധ്യതയുണ്ടെന്ന്‌ കാലാവസ്ഥ വകുപ്പ്‌ അതേ സമയം മറ്റ്‌ സാധാരണമല്ലാത്ത സാഹചര്യങ്ങള്‍ ഉണ്ടാകില്ലെന്നും പ്രളയ സാധ്യതയുണ്ടെന്ന്‌ പറയാനാവില്ലെന്നും ഐഎംഎംഡി, ഡി.ജി. ഡോ. രാജീവന്‍ അറിയിച്ചു.

ഏപ്രില്‍ മാസത്തില്‍ താപനില ഉയര്‍ന്നുനില്‍ക്കും.      എല്‍നിനോ പ്രതിഭാസം പ്രതികൂലമായി ബാധിക്കില്ല. കാലവര്‍ഷക്കാലത്ത്‌ രാജ്യത്ത്‌ 96 ശതമാനം മഴ ലഭിക്കുമെന്നും അറിയിച്ചിരിക്കുന്നു.

കാലാവസ്ഥ കേന്ദ്രത്തിന്റെ ആദ്യഘട്ട പ്രവചനം ആണിത്‌. പസഫിക്‌ സമുദ്രത്തില്‍ രൂപപ്പെടുന്ന എല്‍നിനോ പ്രതിഭാസത്തിനു ശക്തി കുറവായിരിക്കും. എല്‍നിനോ ശക്തിപ്പെട്ടാല്‍ വരള്‍ച്ച കൂടാനിടയുണ്ടെന്നും വിലയിരിത്തുന്നു.

എന്നാല്‍ ഇതൊന്നും കേരളത്തിലുള്ള സാധാരണ ഗതിയിലുള്ള മഴയെ ബാധിക്കുകയില്ല. ജൂണ്‍ മാസം തുടങ്ങുന്നതോടെ എല്‍നിനോയെപ്പറ്റി കൂടുതല്‍ വ്യക്തമാകുമെന്ന്‌ കാലാവസ്ഥ വകുപ്പ്‌ അറിയിച്ചു.

കാലവര്‍ഷം എപ്പോള്‍ തുടങ്ങുമെന്ന കാര്യം മെയ്‌ 15 ന്‌ കാലാവസ്ഥ കേന്ദ്രം പ്രഖ്യാപിക്കും.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക