Image

ഇന്ത്യാ പോസ്റ്റ്‌ വന്‍ നഷ്ടത്തിലേക്കെന്ന്‌ റിപ്പോര്‍ട്ട്‌

Published on 15 April, 2019
ഇന്ത്യാ പോസ്റ്റ്‌ വന്‍ നഷ്ടത്തിലേക്കെന്ന്‌ റിപ്പോര്‍ട്ട്‌
 ദില്ലി: തപാല്‍ സര്‍വീസുകള്‍ക്കൊപ്പം വിവിധ നിക്ഷേപക പദ്ധതികളും കൈകാര്യം ചെയ്യുന്ന കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ഇന്ത്യാ പോസ്റ്റ്‌ വലിയ നഷ്ടത്തിലേക്ക്‌ കൂപ്പുകുത്തുന്നതായി റിപ്പോര്‍ട്ട്‌. അടുത്ത ഏതാനും വര്‍ഷങ്ങളായി തപാല്‍ വകുപ്പിന്റെ വരവും ചെലവും തമ്മിലുള്ള അന്തരം കൂടിവരുന്നതായാണ്‌ റിപ്പോര്‍ട്ട്‌.

2019 സാമ്പത്തിക വര്‍ഷം ഇത്‌ 15000 കോടി രൂപയായി ഉയരുമെന്നാണ്‌ റിപ്പോര്‍ട്ട്‌ ചെയ്യപ്പെട്ടിരിക്കുന്നത്‌.

ഏറ്റവും കൂടുതല്‍ നഷ്ടത്തിലോടുന്ന പിഎസ്‌യു നഷ്ടത്തിലോടുന്ന മറ്റ്‌ പൊതുമേഖലാ സ്ഥാപനങ്ങളായ ബിഎസ്‌എന്‍എല്‍, എയര്‍ ഇന്ത്യ എന്നിവയെ ഏറെ പിറകിലാക്കുന്ന നഷ്ടമാണ്‌ ഇന്ത്യാ പോസ്റ്റിന്റേത്‌. 2018 സാമ്പത്തിക വര്‍ഷത്തില്‍ ബിഎസ്‌എന്‍എല്ലിന്റെ നഷ്ടം 8000 കോടിയും എയര്‍ ഇന്ത്യയുടേത്‌ 5340 കോടിയുമായിരുന്നു.

ഇന്ത്യാ പോസ്റ്റിന്റെ വരുമാനത്തിന്റെ 90 ശമതാനത്തിലേറെയും ജീവനക്കാര്‍ക്ക്‌ ശമ്പളവും അലവന്‍സും നല്‍കുന്നതിനാണ്‌ ചെലവഴിക്കുന്നതെന്നും റിപ്പോര്‍ട്ട്‌ വ്യക്തമാക്കുന്നു. ശമ്പളം കൊടുക്കാന്‍ പോലും വരുമാനം തികയില്ല ശമ്പളം കൊടുക്കാന്‍ പോലും വരുമാനം തികയില്ല ഓരോ വര്‍ഷവും ശമ്പളവും മറ്റും ക്രമാനുഗതമായി വര്‍ധിച്ചുകൊണ്ടിരുന്നപ്പോള്‍, വരുമാനം കുറഞ്ഞു വരികായിരുന്നു.

2019 സാമ്പത്തിക വര്‍ഷത്തില്‍ 18000 കോടി രൂപയുടെ വരുമാനമുണ്ടായപ്പോള്‍ അതില്‍ 16620 കോടി രൂപയും ജീവനക്കാര്‍ക്ക്‌ ശമ്പളം നല്‍കാനാണ്‌ ഇന്ത്യാ പോസ്റ്റ്‌ ചെലവാക്കിയത്‌. 9782 കോടി രൂപ പെന്‍ഷന്‍ തുകയും കൂടി ചേരുമ്പോള്‍ 26400 കോടി രൂപയായി ഇത്‌ വര്‍ധിക്കും. 2020ല്‍ സാമ്പത്തിക പ്രതിസന്ധി രൂക്ഷമാവും

2020ല്‍ സാമ്പത്തിക പ്രതിസന്ധി രൂക്ഷമാവും 2020 സാമ്പത്തിക വര്‍ഷത്തില്‍ ശമ്പളയിനത്തില്‍ 17451 കോടി രൂപയും പെന്‍ഷന്‍ ഇനത്തില്‍ 10271 കോടി രൂപയുമാണ്‌ ചെലവ്‌ വരിക. എന്നാല്‍ ഈ വര്‍ഷത്തെ പ്രതീക്ഷിത വരുമാനമാവട്ടെ 19203 കോടി രൂപ മാത്രമാണ്‌. ഇത്‌ കൂടുതല്‍ പ്രതിസന്ധിയിലേക്ക്‌ ഇന്ത്യാ പോസ്റ്റിനെ നയിക്കുമെന്നാണ്‌ വിലയിരുത്തപ്പെടുന്നത്‌.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക