Image

ബംഗാളിലും ത്രിപുരയിലും റീ പോളിംഗ്‌ ആവശ്യപ്പെട്ട്‌ സിപിഎം

Published on 15 April, 2019
ബംഗാളിലും ത്രിപുരയിലും റീ പോളിംഗ്‌ ആവശ്യപ്പെട്ട്‌ സിപിഎം


ന്യൂഡല്‍ഹി: ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള ആദ്യഘട്ട വോട്ടെടുപ്പില്‍ ബംഗാളിലും ത്രിപുരയിലും വന്‍ കൃത്രിമത്വം നടന്നെന്ന പരാതിയുമായി സി.പി.ഐ.എം. ബൂത്തുകളില്‍ അട്ടിമറി നടന്നുവെന്നും മിക്ക ഇടങ്ങളിലും സുരക്ഷാസേന ഉണ്ടായിരുന്നില്ലെന്നും സി.പി.ഐ.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു.

ഇരു സംസ്ഥാനങ്ങളിലും പോളിങ്‌ കേന്ദ്രങ്ങളില്‍ എത്തുന്നവരെ ഭീഷണിപ്പെടുത്തുകയും തിരിച്ചയക്കുകയും ചെയ്‌തു. മറ്റ്‌ രാഷ്ട്രീയ പാര്‍ട്ടികളിലെ അംഗമാണെങ്കില്‍ മര്‍ദ്ദിക്കുകയായിരുന്നു. തെരഞ്ഞെടുപ്പ്‌ കമ്മീഷന്‍ തന്നെ ഇതിനെതിരെ നടപടി എടുക്കണം. ഇരു സംസ്ഥാനങ്ങളിലെ 464 ബൂത്തുകളില്‍ റീ പോളിംഗ്‌ നടത്തണമെന്നും യെച്ചൂരി ആവശ്യപ്പെട്ടു.

ആദ്യഘട്ടങ്ങളില്‍ നടന്നതു പോലുള്ള കൃത്രിമം തുടരുകയാണെങ്കില്‍ വരാനിരിക്കുന്ന ഘട്ടങ്ങളില്‍ തെരഞ്ഞെടുപ്പു കമ്മീഷന്റെ വിശ്വാസ്യത നഷ്ടപ്പെടും. ഇക്കാര്യത്തില്‍ തങ്ങളുടെ പരാതികള്‍ ഉന്നയിക്കുന്നതിന്‌ ഇടതുപക്ഷ നേതാക്കള്‍ കമ്മീഷനുമായി തിങ്കളാഴ്‌ച്ച കൂടിക്കാഴ്‌ച്ച നടത്തുമെന്നും യെച്ചൂരി അറിയിച്ചു.



Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക