Image

കുട്ടികളുടെ കായിക മാമാങ്കം 'കളിയരങ്ങ് സീസണ്‍ 3' ഏപ്രില്‍ 26 ന്

Published on 19 April, 2019
കുട്ടികളുടെ കായിക മാമാങ്കം 'കളിയരങ്ങ് സീസണ്‍ 3' ഏപ്രില്‍ 26 ന്

ജിദ്ദ : കുട്ടികളുടെ മാനസിക കായിക ശക്തി , മത്സര ബുദ്ധി തുടങ്ങിയവ പരിപോഷിപ്പിക്കുക എന്ന ഉദ്ദേശ്യത്തോടെ മലപ്പുറം ജില്ലാ കെഎംസിസിക്കു കീഴിലുള്ള ഫോറം ഫോര്‍ ഇന്നൊവേറ്റീവ് തോട്‌സ് (ഫിറ്റ് ) നടത്തുന്ന 'കളിയരങ്ങ് സീസണ്‍ 3 ' ഏപ്രില്‍ 26 ന് (വെള്ളി) ജിദ്ദയില്‍ നടക്കും . 

പാലസ്തീന്‍ സ്ട്രീറ്റിലുള്ള അല്‍ദുര്‍റ വില്ലയില്‍ രാവിലെ മുതല്‍ നടക്കുന്ന പരിപാടിയില്‍ ഫുട്‌ബോള്‍, ഷോട്ട്പുട്ട്, ഹീറ്റ്‌സ്, ജംപിംഗ്, ബൗളിംഗ്, ജഗ്‌ളിംഗ്, സ്‌കിപ്പിംഗ്, ആം റെസ്‌ലിംഗ്, സാക്ക് റേസ്, ഫ്രോഗ് ജംപിംഗ്, ഷൂട്ട്ഔട്ട്, ലെമണ്‍ ബ്രിഡ്ജ്, മ്യൂസിക്കല്‍ ചെയര്‍ തുടങ്ങിയ മത്സരങ്ങള്‍ നടക്കും .നാല് വയസു മുതല്‍ 16 വയസുവരെയുള്ള കുട്ടികള്‍ക്ക്ബഡ്‌സ്, കിഡ്‌സ്, ജൂണിയര്‍, സീനിയര്‍ വിഭാഗങ്ങളിലായി ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും പ്രത്യക മത്സരങ്ങള്‍ ആണ് നടക്കുക . രക്ഷിതാക്കള്‍ക്കുവേണ്ടി വടംവലി, ഫുട്‌ബോള്‍, ഓട്ടം, തുടങ്ങിയ മത്സരങ്ങളുമുണ്ടാകും . പങ്കെടുക്കുന്ന എല്ലാവര്‍ക്കും സമ്മാനങ്ങള്‍ നല്കുന്നതോടപ്പം ഓരോ മത്സരത്തിലെയും ആദ്യ മൂന്നു സ്ഥാനക്കാര്‍ക്ക് മെഡലുകളും ട്രോഫികളും വ്യക്തിഗത ചാമ്പ്യന്മാര്‍ക്ക് ട്രോഫികളും എല്ലാ കുട്ടികള്‍ക്കും സര്‍ട്ടിഫിക്കറ്റും നല്‍കും. 

കളിയരങ്ങിനോടനുബന്ധിച്ച മത്സരാര്‍ഥികള്‍ പങ്കെടുക്കുന്ന വര്‍ണാഭമായ മാര്‍ച്ച് പാസ്റ്റും കായിക പ്രദര്‍ശനങ്ങളും വിവിധ പവലിയനുകളും ഉണ്ടാകും. ജിദ്ദയിലെ പ്രഗത്ഭരായ വിധികര്‍ത്താക്കളുടെ നിയന്ത്രണത്തില്‍ ആയിരിക്കും മത്സരങ്ങള്‍.

വിശദവിവരങ്ങള്‍ക്ക്: 0532684613, 0536001713,0535649367 .

റിപ്പോര്‍ട്ട് : കെ.ടി. മുസ്തഫ പെരുവള്ളൂര്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക