Image

മാര്‍ അത്തനേഷ്യസ്‌ അലൂമ്‌നി മെയ്‌സ്‌ ഗ്ലോബല്‍ മീറ്റ്‌ നടത്തി

അനില്‍ സി. ഇടിക്കുള Published on 23 April, 2012
മാര്‍ അത്തനേഷ്യസ്‌ അലൂമ്‌നി മെയ്‌സ്‌ ഗ്ലോബല്‍ മീറ്റ്‌ നടത്തി
ദുബായ്‌: കോതമംഗലം മാര്‍ അത്തനേഷ്യസ്‌ കോളജ്‌ ഓഫ്‌ എന്‍ജിനിയറിംഗ്‌ അലുമ്‌നി നടത്തിയ മെയ്‌സ്‌ ഗ്ലോബല്‍ മീറ്റ്‌ കേരള ഹൈസ്‌പീഡ്‌ റയില്‍വേ കോര്‍പറേഷന്‍ ചെയര്‍മാനും ഇന്‍കല്‍ എംഡിയുമായ ടി. ബാലകൃഷ്‌ണന്‍ ഉദ്‌ഘാടനം ചെയ്‌തു. കോളജിലെ മുന്‍ പ്രിന്‍സിപ്പല്‍മാര്‍, അധ്യാപകര്‍ വിവിധ ജിസിസി രാജ്യങ്ങളിലെ അലൂമ്‌നി ചാപ്‌റ്റര്‍ പ്രസിഡന്റുമാര്‍ എന്നിവര്‍ പങ്കെടുത്തു.

മാര്‍ അത്തനേഷ്യസ്‌ എന്‍ജിനിയറിംഗ്‌ കോളജ്‌ പ്രിന്‍സിപ്പല്‍ ഡോ. ജോര്‍ജ്‌ ഐസക്‌, ആദ്യ പ്രിന്‍സിപ്പല്‍ പ്രഫ. കുര്യന്‍ മാത്യു, മുന്‍ പ്രിന്‍സിപ്പല്‍ ഡോ. ജെ. ഐസക്‌, മെയ്‌സ്‌ യുഎഇ ചാപ്‌റ്റര്‍ പ്രസിഡന്റ്‌ ജോണ്‍ ഇമ്മാനുവല്‍, ഗ്ലോബല്‍ മീറ്റ്‌ ചെയര്‍മാന്‍ മോഹന്‍ ജോസഫ്‌ ചീരന്‍, ജനറല്‍ കണ്‍വീനര്‍ മാത്യു കാവാലം, യുഎഇ ചാപ്‌റ്റര്‍ ജനറല്‍ സെക്രട്ടറി ജയകൃഷ്‌ണന്‍, എംഎസിഇഎഎ ജനറല്‍ സെക്രട്ടറി ജിസ്‌ പോള്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. ഗ്ലോബല്‍ ഡയറക്‌ടറി പ്രകാശനവും മെയ്‌സ്‌ അലൂമ്‌നി ചാപ്‌റ്റേഴ്‌സ്‌ അസോസിയേഷന്‍ പ്രവര്‍ത്തനോദ്‌ഘാടനവും ടി. ബാലകൃഷ്‌ണന്‍ നിര്‍വഹിച്ചു.
മാര്‍ അത്തനേഷ്യസ്‌ അലൂമ്‌നി മെയ്‌സ്‌ ഗ്ലോബല്‍ മീറ്റ്‌ നടത്തി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക