Image

ഫ്രാങ്ക്ഫര്‍ട്ട് ഫിഫ്റ്റി പ്ലസ് ഈസ്റ്റര്‍, വിഷു ആഘോഷിച്ചു

Published on 24 April, 2019
ഫ്രാങ്ക്ഫര്‍ട്ട് ഫിഫ്റ്റി പ്ലസ് ഈസ്റ്റര്‍, വിഷു ആഘോഷിച്ചു

 

ഫ്രാങ്ക്ഫര്‍ട്ട്: ഫിഫ്റ്റി പ്ലസ് ക്ലബ്ബ് കുടുംബാംഗങ്ങള്‍ ഈ വര്‍ഷത്തെ ഈസ്റ്റര്‍, വിഷു അലര്‍ഹൈലിഗസ്റ്റ് ത്രൈഫാള്‍ട്ടിഗ് പള്ളി ഹാളില്‍ ആഘോഷിച്ചു. ആന്റണി തേവര്‍പാടം മൈക്കിള്‍ പാലക്കാട്ട് എന്നിവര്‍ ഫിഫ്റ്റി പ്ലസ് ക്ലബ്ബ് കുടുംബാംഗങ്ങളെയും സ്വാഗതം ചെയ്തു. 

ഐസക് പുലിപ്ര, ആന്റണി തേവര്‍പാടം, ജോണ്‍ മാതണ്ട എന്നിവര്‍ ഉയിര്‍പ്പു തിരുനാള്‍, വിഷു ആശംസകള്‍ നേര്‍ന്നു. ഡോ.സെബാസ്റ്റ്യന്‍ മുണ്ടിയാനപ്പുറത്ത് മ’ എന്ന അക്ഷരത്തില്‍ വളരെ രസപ്രദമായ കവിതാശകലം ആലപിച്ചു.

ഫിഫ്റ്റി പ്ലസ് കുടുംബാംഗങ്ങളായ അന്നക്കുട്ടി കണ്ണംകുളം, മാതണ്ട കൂട്ടക്കര എന്നിവരുടെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തി മൗനപ്രാര്‍ഥന നടത്തി. ഇടവേളയ്ക്കുശേഷം കേരള തനിമയില്‍ സമ്യദ്ധമായി തയാറാക്കിയ ഈസ്റ്റര്‍, വിഷു അത്താഷം ആസ്വദിച്ചു. ഈ വര്‍ഷം ജൂലൈ മാസത്തില്‍ നടത്തുന്ന സമ്മര്‍ വാരാന്ത്യ സെമിനാറിനെപ്പറ്റിയുള്ള വിവരങ്ങള്‍ നല്‍കി. സേവ്യര്‍ ഇലഞ്ഞിമറ്റം ഈ ഈസ്റ്റര്‍-വിഷു ആഘോഷത്തില്‍ പങ്കെടുത്ത ഫിഫ്റ്റി പ്ലസ് ക്ലബ്ബ് കുടുംബാംഗങ്ങള്‍ക്ക് നന്ദി പറഞ്ഞു.

റിപ്പോര്‍ട്ട്: ജോര്‍ജ് ജോണ്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക