Image

കടലാസ് (കവിത: രേഖാ ഷാജി)

Published on 26 April, 2019
കടലാസ് (കവിത: രേഖാ ഷാജി)
കടലാസില്‍ ആദ്യത്തെ
പെന്‍സില്‍ ചിത്രം
അത് ശരിയാവില്ല എന്ന്
തോന്നിയാല്‍ തുടച്ചുമാറ്റി
മറ്റൊരു മനോഹര ചിത്രം
അതിനേക്കാള്‍ ഭംഗിയായി
വരയ്ക്കാം നിറങ്ങള്‍
ചാലിച്ച നിമിഷങ്ങളില്‍
നയനമനോഹരം ആക്കാം
വെളുത്ത കടലാസിലെ
കമനീയ ചിത്രങ്ങള്‍
ജീവിതമാം കടലാസിലെ
കമനീയ ചിത്രങ്ങള്‍
ജീവിതമാം കടലാസില്‍
നിഴലിച്ച ചിത്രങ്ങളെ
നീക്കുവാന്‍
ആകില്ല ഒരിക്കലും
മായ്ക്കുവാന്‍ ആകില്ല
മനസ്സില്‍ കോറിയിട്ട
ചിത്രങ്ങളൊക്കെയും.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക