Image

കോണ്‍ഗ്രസിനു വലിയ വിജയം പ്രവചിച്ച് അമേരിക്കന്‍ വെബ്‌സൈറ്റ്

Published on 28 April, 2019
കോണ്‍ഗ്രസിനു വലിയ വിജയം പ്രവചിച്ച് അമേരിക്കന്‍ വെബ്‌സൈറ്റ്
ന്യൂഡല്‍ഹി: കോണ്‍ഗ്രസ് 213 സീറ്റ് നേടി ഏറ്റവും വലിയ ഒറ്റകക്ഷിയാകുമെന്ന റിപ്പോര്‍ട്ടുമായി അമേരിക്കന്‍ വെബ്സൈറ്റ് മീഡിയം ഡോട്ട് കോം. ഇന്ത്യയിലെ 24 സംസ്ഥാനങ്ങളിലായി 20,500 പേരെ നേരില്‍ കണ്ട് ശേഖരിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണിതത്രെ.

ബിജെപിക്ക് 170 സീറ്റ് പറയുന്ന റിപ്പോര്‍ട്ട് മറ്റ് പ്രാദേശിക കക്ഷികളെല്ലാം കൂടി 160 സീറ്റ് നേടുമെന്നും പറയുന്നു. 39 ശതമാനം വോട്ട് കോണ്‍ഗ്രസിനും 31 ശതമാനം വോട്ട് ബിജെപിക്കുമാണ് റിപ്പോര്‍ട്ട്.

മോദിയുടെ പ്രഭാവം മങ്ങുകയും രാഹുലിന്റെ ജനപ്രീതിവര്‍ധിക്കുന്നുവെന്നുമാണ് കണ്ടെത്തല്‍. ബ്രിട്ടീഷ് ഗവേഷണ ഗ്രൂപ്പാണ് പഠനം നടത്തിയത് എന്ന് മാത്രമാണ് പറയുന്നത്. ഗ്രൂപ്പിന്റെ പേര് പറയുന്നില്ല.

റിപ്പോര്‍ട്ടിനെതിരെ വിമര്‍ശനങ്ങളും ഉയരുന്നുണ്ട്. ഇന്ത്യയില്‍ പോളിംഗ് നടക്കെ അഭിപ്രായ വോട്ട് പ്രസിദ്ധീകരിക്കാന്‍ പടില്ല. എന്നാല്‍ വിദേശ സ്ഥാപനങ്ങള്‍ക്ക് അതു ബാധകമല്ല എന്നതാണു ഇപ്പോഴത്തെ സ്ഥിതി. പൊതുവില്‍ ആദരണേീയമായ വെബ്‌സൈറ്റാണു മീഡിയം

സീവോട്ടര്‍ സ്ഥാപകനും സര്‍വെ വിദഗ്ധനുമായ യശ്വന്ത് ദേശ്മുഖ് വോട്ടിങ്ങ് നടന്നുവരവെ ഈ ഫലം പ്രസിദ്ധീകരിച്ചതിനെ ചോദ്യം ചെയ്യുന്നു. തിരഞ്ഞെടുപ്പ് പകുതി പിന്നിടുമ്പോള്‍ വന്ന റിപ്പോര്‍ട്ട് വൈറലാകുകയും ചെയ്യുന്നതോടെ തിരഞ്ഞെടുപ്പ് കമ്മീഷന്റെ ചട്ടങ്ങള്‍ കര്‍ശനമാക്കേണ്ടതിന്റെ ആവശ്യകത ഉന്നയിക്കുന്നുവെന്നും ദേശ്മുഖ് പറയുന്നു.
Join WhatsApp News
John 2019-04-28 09:56:37
ഇവിടുത്തെ കോൺഗ്രസ് ഫാൻസ്‌ ശരിക്കും സ്വീകരണം കൊടുക്കേണ്ടത് പിണറായി വിജയനും ശ്രീധരൻ പിള്ളക്കും ആണ്. എലെക്ഷനിൽ തിളക്കമാർന്ന വിജയം ഉണ്ടായാൽ അതിനു സഹായിച്ചത് അവരാണ്. അല്ലാതെ രമേശ് ചെന്നിത്തല കാര്യമായി ഒന്നും ചെയ്തിട്ടില്ല എന്നുതന്നെ അല്ല ശശി തരൂരിനെ തോൽപ്പിക്കാൻ കഴിഞ്ഞ രണ്ടു പ്രാവശ്യത്തെപോലെ ഇപ്രാവശ്യവും ശ്രമിച്ച മാന്യൻ ആണ്. 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക