Image

അഡ്‌ലൈഡ് സെന്റ് അല്‍ഫോന്‍സാ സീറോ മലബാര്‍ ഇടവകയുടെ ബൈബിള്‍ ഫെസ്റ്റ് മേയ് 11ന്

Published on 02 May, 2019
അഡ്‌ലൈഡ് സെന്റ് അല്‍ഫോന്‍സാ സീറോ മലബാര്‍ ഇടവകയുടെ ബൈബിള്‍ ഫെസ്റ്റ് മേയ് 11ന്

അഡ്‌ലൈഡ് : അഡ്‌ലൈഡിലെ സെന്‍ട്രല്‍ ഇടവകയായ സീറോ മലബാര്‍ സെന്റ് അല്‍ഫോന്‍സാ ഇടവകയുടെ ആഭിമുഖ്യത്തില്‍ ഇഎല്‍-ആര്‍01 2019 ബൈബിള്‍ ഫെസ്റ്റ് നടത്തുന്നു. മേയ് 11 ശനിയാഴ്ച അഡ്‌ലൈഡില്‍ പാരഡൈസിലുള്ള ഇന്‍ഫ്‌ലുവന്‍സ് ചര്‍ച്ചില്‍ വച്ചാണ് ബെബിള്‍ ഫെസ്റ്റ് നടത്തപ്പെടുന്നത്.

ബൈബിള്‍ ഫെസ്റ്റില്‍ ബൈബിള്‍ അധിഷ്ഠിതമായ ബൈബിള്‍ ക്വിസും സ്‌റ്റേജ് ഷോയും നടത്തപ്പെടുന്നു. മലയാളിയുടെ നാടന്‍ ഭക്ഷണങ്ങള്‍ക്ക് മുന്‍ഗണന കൊടുത്തുകൊണ്ടുള്ള വിപുലമായ ഫുഡ് സ്റ്റാളുകളും ഉള്‍ക്കൊള്ളിച്ചാണ് ഇത്തവണ എല്‍റോയ് 2019 നടത്തുന്നത്.

ഓസ്‌ട്രേലിയയില്‍ ഇതുവരെ നടന്നിട്ടുള്ളതില്‍ വച്ചു ബൈബിള്‍ അധിഷ്ഠിതമായ ഏറ്റവും വലിയ ക്വിസ് മത്സരമായിരിക്കും എല്‍റോയ് 2019. വിവിധ സ്‌റ്റേറ്റുകളില്‍ നിന്നായി അന്‍പതിലധികം ടീമുകള്‍ പേര് റജിസ്റ്റര്‍ ചെയ്തു. പുതിയ നിയമത്തില്‍ നിന്നും പഴയ നിയമത്തില്‍ നിന്നും തിരഞ്ഞെടുത്ത അധ്യായങ്ങള്‍ അടിസ്ഥാനമാക്കിയാണ് ചോദ്യങ്ങള്‍ തയാറാക്കിയിരിക്കുന്നത്. 

ഈ ബൈബിള്‍ ക്വിസിനോട് അനുബന്ധിച്ചു ബൈബിളില്‍ അധിഷ്ഠിതമായ വിവിധ കലാപരിപാടികളും ഇതിന്റെ സംഘാടകര്‍ ഒരുക്കിയിട്ടുണ്ട്. 150 ല്‍പരം കലാകാരന്മാര്‍ അണിനിരക്കുന്ന സ്‌റ്റേജ് ഷോയും ഇതിന്റെ ഭാഗമായി എല്‍റോയ് 2019 നടത്തുന്നുണ്ട്. ബൈബിളിനെ പറ്റി കൂടുതല്‍ അറിയാവാനും അതു മറ്റുള്ളവരിലേക്ക് എത്തിക്കുവാനും ഇത്തരം ബൈബിള്‍ അധിഷ്ഠിത പരിപാടികള്‍ ഗുണകരമായിരിക്കും എന്ന ഉദ്ദേശത്തോടെയാണ് സെന്റ് അല്‍ഫോന്‍സാ സീറോ മലബാര്‍ ചര്‍ച്ച് ബൈബിള്‍ ഫെസ്റ്റ് വിഭാവനം ചെയ്തിരിക്കുന്നത്.

ബൈബിള്‍ ക്വിസിനും കലാപരിപാടികള്‍ക്കും പുറമെ വിവിധ കുടുംബ യൂണിറ്റുകളുടെ നേതൃത്വത്തില്‍ ഫുഡ് സ്റ്റാളുകളും ഒരുക്കിയിട്ടുണ്ട്. മലയാളിയുടെ തനി നാടന്‍ ഭക്ഷണമാണ് ഈ ഫുഡ് സ്റ്റാളുകളിലൂടെ വിതരണം ചെയ്യാന്‍ ഉദ്ദേശിക്കുന്നത്. എല്‍റോയ് 2019 വിജയത്തിനായി ഇടവക വികാരി ഫാ. അജിത് ആന്റണിയുടെ നേതൃത്വത്തില്‍ വിവിധ കമ്മിറ്റികള്‍ സജീവമായി പ്രവര്‍ത്തിച്ചുവരുന്നു. ഇതില്‍ പങ്കെടുക്കുവാനും വിജയിപ്പിക്കുവാനും എല്ലാവരെയും എല്‍റോയ് 2019 ലേക്ക് സ്വാഗതം ചെയ്യുന്നതായി ഫാ. അജിത് ആന്റണി അറിയിച്ചു.

റിപ്പോര്‍ട്ട്: സൈജന്‍ ദേവസി ഇഞ്ചക്കല്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക