Image

കോന്നി നിവാസി സംഗമം; പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു

സിദ്ധിഖ്‌ വലിയകത്ത്‌ Published on 24 April, 2012
കോന്നി നിവാസി സംഗമം; പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു
കുവൈറ്റ്‌: കോന്നി നിവാസി സംഗമം ഏഴാമത്‌ വാര്‍ഷികാഘോഷവും തെരഞ്ഞെടുപ്പ്‌ പൊതുയോഗവും ഏപ്രില്‍ 20ന്‌ (വെള്ളി) അബാസിയ പ്രവാസി ഓഡിറ്റോറിയത്തില്‍ നടന്നു.

പൊതുസമ്മേളനം രക്ഷാധികാരി രാജു വര്‍ഗീസ്‌ ഉദ്‌ഘാടനം ചെയ്‌തു. പ്രസിഡന്റ്‌ പ്രസാദ്‌ കോശി അധ്യക്ഷത വഹിച്ചു. വര്‍ഗീസ്‌ പുതുക്കുളങ്ങര, അഡ്വ. വര്‍ഗീസ്‌ മാമ്മന്‍ എന്നിവര്‍ പ്രസംഗിച്ചു. മത്തായി വര്‍ഗീസ്‌ പ്രവര്‍ത്തന റിപ്പോര്‍ട്ട്‌ അവതരിപ്പിച്ചു. രാജന്‍ പി. ജോര്‍ജ്‌ സ്വാഗതവും വര്‍ഗീസ്‌ മാത്യു നന്ദിയും പറഞ്ഞു. സംഗമത്തോടനുബന്ധിച്ച്‌ ഗാനമേളയും കുട്ടികളുടെ വിവിധ കലാപരിപാടികളും നടന്നു.

പുതിയ ഭരാവാഹികളായി സാംകുട്ടി ജോര്‍ജ്‌ (പ്രസിഡന്റ്‌), കെ.കെ. രാമചന്ദ്രന്‍ നായര്‍ (പ്രസിഡന്റ്‌), രാജു വര്‍ഗീസ്‌ (രക്ഷാധികാരി), പ്രസാദ്‌ കോശി (സഹരക്ഷാധികാരി), റെജി സാമുവല്‍ (ജനറല്‍ സെക്രട്ടറി), മത്തായി വര്‍ഗീസ്‌ (സെക്രട്ടറി), ബാബു വര്‍ഗീസ്‌ (ട്രഷറര്‍), ബോബിന്‍ ഏബ്രഹാം (ജോയിന്റ്‌ ട്രഷറര്‍), രാജന്‍ പി. ജോര്‍ജ്‌ (പിആര്‍ഒ), ആനന്ദ്‌ രാജ്‌ (കള്‍ച്ചറല്‍ കണ്‍വീനര്‍), ഏബ്രഹാം മാത്യൂസ്‌ (ചാരിറ്റി കണ്‍വീനര്‍), ഉമ്മന്‍ ശാമുവല്‍ (അഡൈ്വസറി ബോര്‍ഡ്‌ ചെയര്‍മാന്‍), വര്‍ഗീസ്‌ മാത്യു (ഓഡിറ്റര്‍) എന്നിവരടങ്ങുന്ന 22 കമ്മറ്റിയംഗങ്ങളെയും തെരഞ്ഞെടുത്തു.
കോന്നി നിവാസി സംഗമം; പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക