Image

പേരന്‍പിലൂടെ വീണ്ടും ദേശിയ പുരസ്കാരത്തിന് നാമനിര്‍ദേശം; ഇന്ത്യന്‍ സിനിമയില്‍ അപൂര്‍വ്വ റിക്കോര്‍ഡ് നേട്ടവുമായി മമ്മൂട്ടി

കല Published on 05 May, 2019
പേരന്‍പിലൂടെ വീണ്ടും ദേശിയ പുരസ്കാരത്തിന് നാമനിര്‍ദേശം; ഇന്ത്യന്‍ സിനിമയില്‍ അപൂര്‍വ്വ റിക്കോര്‍ഡ് നേട്ടവുമായി മമ്മൂട്ടി


ഇന്ത്യന്‍ സിനിമയില്‍ തന്നെ ഏറ്റവുമധികം ദേശിയ പുരസ്കാരത്തിനായി നാമനിര്‍ദേശം ലഭിച്ച നടന്‍ ആരെന്ന ചോദ്യത്തിന് മലയാളിയുടെ സ്വന്തം താരം മമ്മൂട്ടി എന്ന് മാത്രമാണ് ഉത്തരം. തമിഴ് ചിത്രമായ പേരന്‍പിലെ അഭിനയത്തിന് വീണ്ടും നാമനിര്‍ദേശം ലഭിച്ചിരിക്കുകയാണ് മമ്മൂട്ടിക്ക്. ഇതോടെ 29 തവണയാണ് മമ്മൂട്ടി ദേശിയ പുരസ്കാരത്തിനായി നാമനിര്‍ദേശം ചെയ്യപ്പെടുന്നത്. 
മുന്‍പ് 28 തവണ നാമനിര്‍ദേശം ലഭിച്ചപ്പോള്‍ 15 തവണ അവസാന റൗണ്ടിലെത്തിയിട്ടുണ്ട് മമ്മൂട്ടി. ഇതും റിക്കോര്‍ഡ് തന്നെയാണ്. ഇതില്‍ തന്നെ മൂന്ന് തവണ ദേശിയ പുരസ്കാരം നേടുകയും ചെയ്തു മലയാളത്തിന്‍റെ മെഗാസ്റ്റാര്‍. ഇത്തവണ പേരന്‍പിന് പുരസ്കാരം ലഭിച്ചാല്‍ നാല് ദേശിയ പുരസ്കാരങ്ങള്‍ സ്വന്തമാക്കിയ അമിതാഭ് ബച്ചനൊപ്പം മമ്മൂട്ടി എത്തും. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക