Image

മധുരരാജയിലെ ഐറ്റം സോങ് ട്രെന്‍ഡിങ് നമ്പര്‍ 1: ഇത് വെറും കുത്തിതിരുകലല്ലെന്ന് സണ്ണി ലിയോണ്‍

Published on 05 May, 2019
മധുരരാജയിലെ ഐറ്റം സോങ് ട്രെന്‍ഡിങ് നമ്പര്‍ 1: ഇത് വെറും കുത്തിതിരുകലല്ലെന്ന് സണ്ണി ലിയോണ്‍

2010ല്‍ മെഗാസ്റ്റാര്‍ മമ്മൂട്ടിയെ നായകനാക്കി വൈശാഖ് ഒരുക്കിയ ചിത്രമായിരുന്നു പോക്കിരിരാജ. മമ്മൂട്ടിയുംപൃഥ്വിരാജും ഒന്നിച്ച ചിത്രം വമ്പന്‍ ഹിറ്റായിരുന്നു. ചിത്രത്തിന്റെ രണ്ടാം ഭാഗമായ മധുരരാജ തിയേറ്ററുകളില്‍ നിറഞ്ഞോടുകയാണ്. മമ്മൂട്ടിയുടെ കരിയറിലെ ഏറ്റവും വലിയ ബജറ്റ് ചിത്രം എന്ന വിശേഷണത്തോടെയായിരുന്നു മധുരരാജയുടെ വരവ്. 

തമിഴ് താരം ജയ്, മമ്മൂട്ടിക്കൊപ്പം ഒരു മുഴുനീള കഥാപാത്രമായി ചിത്രത്തിലെത്തി. അനുശ്രീ, മഹിമ നമ്പ്യാര്‍, ഷംന കാസിം, അന്ന എന്നിവരാണ് നായികമാര്‍. സണ്ണി ലിയോണിന്റെ ഐറ്റം ഡാന്‍സും മധുരരാജയുടെ പ്രത്യേകതയായിരുന്നു. ചിത്രം വിജയക്കുതിപ്പ് തുടരുമ്പോള്‍, സണ്ണിയുടെ ഐറ്റം സോംഗ് യൂട്യൂബില്‍ ട്രെന്‍ഡിങ് നമ്പര്‍ വണ്‍ ആയിരിക്കുകയാണ്. കഴിഞ്ഞ ദിവസമാണ് ഗാനം യൂട്യൂബില്‍ എത്തിയത്. 


'മമ്മൂട്ടി സാറിനൊപ്പം സ്‌ക്രീന്‍ പങ്കിടുന്നത് കാത്തിരിക്കുകയാണ് ഞാന്‍. ഏറ്റവും പ്രധാനം എന്തെന്നാല്‍, ഈ ഗാന രംഗം വെറും കുത്തിതിരുകലല്ല. ചിത്രത്തിന്റെ കഥാഗതിയെ നിര്‍ണ്ണയിക്കുന്ന ഒന്നാണ് ഈ ഗാനം,'  മധുര രാജയിലെ വേഷത്തെപ്പറ്റി സണ്ണി പറഞ്ഞു. ഗോപി സുന്ദര്‍ ഈണമിട്ട്, ബി.കെ. ഹരിനാരായണന്‍ രചിച്ച വരികള്‍ പാടിയിരിക്കുന്നത് സിതാര കൃഷ്ണകുമാറാണ്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക