Image

കേരളത്തില്‍ ഉന്നത വിദ്യാഭ്യാസം ആര്‍ക്ക് വേണ്ടി? എങ്ങനെ? (ജെ എസ് അടൂര്‍)

Published on 05 May, 2019
കേരളത്തില്‍ ഉന്നത വിദ്യാഭ്യാസം ആര്‍ക്ക് വേണ്ടി? എങ്ങനെ? (ജെ എസ് അടൂര്‍)
കേരളത്തില്‍ യൂണിവേഴ്‌സിറ്റികോളേജ് മാത്രമല്ല യുണിവേഴ്‌സിട്ടികളും ഉന്നത വിദ്യാഭ്യാസവുമെല്ലാം പല വിധ പ്രതിസന്ധികളെ നേരിടുകയാണ്. ഇതിന് ഒരു പരിധിവരെയുള്ള കാരണങ്ങളിലൊന്ന് പാര്‍ട്ടി വിഭാഗീയവല്‍ക്കരണം എല്ലാ തലത്തിലും നടക്കുന്നുവെന്നതാണ്. ഇത് രാഷ്ട്രീയ വിദ്യാഭ്യാസമല്ല. പക്ഷെ പാര്‍ട്ടി മേധാവിത്ത ആഭാസവല്‍ക്കരണമാണ്..

മിക്ക ടീച്ചിങ് സ്റ്റാഫിന് അവരുടെ പാര്‍ട്ടി യൂണിയനുകള്‍. നോണ്‍ ടീച്ചിങ് സ്റ്റാഫിന് അവരുടെ യൂണിയനുകള്‍. ഒരൊറ്റ സര്‍വീസ് യൂണിയന്‍ നേതാക്കളോട് അവര്‍ ശമ്പളം മേടിക്കുന്ന 8, മണിക്കൂര്‍ ഒരു ദിവസം പണി ചെയ്യുന്നോ എന്ന് മാത്രം ചോദിക്കരുത്. അങ്ങനെ വിവിധ പാര്‍ട്ടി അനുചരന്മാര്‍ക്ക് ഉദ്ദിഷ്ട കാര്യത്തിന് ഉപകാര സ്മരണ എന്ന രീതിയില്‍ സെനറ്റ്, സിന്‍ഡിക്കേറ്റ്, വൈസ് ചാന്‍സലര്‍, പ്രൊ വൈസ്, രജിസ്റ്റര്‍ സ്ഥാനങ്ങള്‍ ഭരിക്കുന്ന പാര്‍ട്ടികളുടെ അടിസ്ഥാനത്തില്‍ വീതം വയ്ക്കും. അല്ലാത്തവരെ ഏതേലും സര്‍ക്കാര്‍ ഗവേഷണ നിഷ്ഫല സംരംഭങ്ങളുടെ ഡയറ്കട്ടര്‍, അതുമല്ലെങ്കില്‍ പി എസ് സി. പാര്‍ട്ടികളുടെ അനുചരന്മാര്‍ക്കും സില്ബന്ധികള്‍ക്കും വച്ച് വീതിക്കാനുള്ളതായിരിക്കുന്നു കേരളത്തിലെ ഒട്ട് മിക്ക അക്കാഡമിക് പദവികളും .

ചുരുക്കത്തില്‍ പാര്‍ട്ടിവല്‍ക്കരണം കോളേജുകളിലും യുണിവേഴ്‌സിറ്റികളിലും സര്‍ക്കാര്‍ കരിയര്‍ പ്ലാനിംഗിന്റെ ഭാഗമാണ്. വിദ്യാര്‍ത്ഥി രാഷ്ട്രീയം ഇന്ന് പാര്‍ട്ടിക്കള്‍വേണ്ടി
ഛോട്ടാ നേതാക്കക്കളെയും ഗുണ്ടകളെയും ന്യായീകരണ തൊഴിലാളികളെയും നേതാക്കളുടെ ലോയലിസ്റ്റുകളെയും റിക്രൂട്ട് ചെയ്യാനുള്ള ഒരു ഗ്രൗണ്ട് മാത്രമായിരിക്കുന്നു എന്നതാണ് പ്രശ്‌നവും. അവിടെ രാഷ്ട്രീയ വിദ്യാഭ്യസം കുറവും പാര്‍ട്ടി ലോയല്‍റ്റി ഇന്‍സെന്റീവ് നെറ്റ് വര്‍ക്കിങ് കൂടുതലുമാണ്.

വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ രാഷ്ട്രീയ സാമൂഹിക വിദ്യാഭ്യസവും ചര്‍ച്ചയും തിരഞ്ഞെടുപ്പും വേണെമെന്ന് ഉള്ള പക്ഷക്കാരനാണ് ഞാന്‍. പൂനാ യുണിവേഴ്‌സിറ്റില്‍ വളരെ സജീവമായി രാഷ്ട്രീയ സാമൂഹിക പ്രവര്‍ത്തനം ചെയ്താണ് ജീവിതത്തില്‍ തന്നെ അറിവുകളും തിരിച്ചറിവുകളും തിരഞ്ഞെടുപ്പുകളുമുണ്ടായത്. പക്ഷെ രാഷ്ട്രീയ വിദ്യാഭ്യസവും അമിത പാര്‍ട്ടിവല്‍ക്കണ മേധാവിത്തവുംഒന്നല്ല .

ഇന്ന് കേരളത്തില്‍ ഇടതും വലതും മധ്യത്തിലുള്ള വലിയയൊരു ശതമാനം കോളേജ് യൂണിവേഴ്‌സിറ്റി അധ്യാപകരുടെ മക്കള്‍ പ്രൊഫെഷന്‍ കോളേജുകളിലോ യൂണിവേഴ്‌സിറ്റികളിലോ പഠിക്കുവാന്‍ പോകുന്നത് കേരളത്തിന് പുറത്താണ്. പലപ്പോഴും െ്രെപവറ്റ് യൂണിവേഴ്‌സിറ്റികളെയും െ്രെപവറ്റ് വിദ്യാഭ്യസത്തെയും ചോദ്യം ചെയ്യുന്നവരുടെ മക്കള്‍ പഠിച്ചതും പഠിക്കുന്നതും അങ്ങനെയുള്ള ഇടങ്ങളിലാണ്. പലരും പഠിക്കുന്നത് വിദേശത്താണ്.

കേരളത്തില്‍ ഏറെ പാര്‍ട്ടി നേതാക്കളുടെയും 'പുരോഗമന ' ഉപരി മധ്യവര്‍ഗ്ഗക്കാരുടെയും മക്കള്‍ കേരളത്തിന് വെളിയിലും ഇന്ത്യക്ക് വെളിയിലും പഠിച്ചു സീനിയര്‍ വൈസ് പ്രേസിടെന്റും സി ഇ ഒ യും മാനേജറുമൊക്കെയായി മള്‍ട്ടി നാഷണല്‍ ബൂര്‍ഷ്വാ സാമ്രാജ്യത്വ കമ്പിനികളിലോ ജോലി ചെയ്ത് ലക്ഷങ്ങള്‍ സമ്പാതിക്കും. അവര്‍ക്കാര്‍ക്കും കേരളത്തിലെ ഉന്നത വിദ്യാഭ്യസം കോഞ്ഞാട്ടയായാല്‍ ഒരു പ്രശ്‌നവുമില്ല. അവരുടെ മക്കള്‍ക്ക് അടിയോ കുത്തോ വെട്ടോ പേടിക്കണ്ട.

കോളേജുകളില്‍ പാര്‍ട്ടി വളര്‍ത്തി അടിയും പിടിയും കൊടുത്തും വാങ്ങിയും പലപ്പോഴും പഠനവും പൂര്‍ത്തിയാക്കാതെ അല്ലെങ്കില്‍ എങ്ങനെയെങ്കിലും പൂര്‍ത്തിയാക്കി ജോലിക്ക് അലയുന്ന സാധാരണക്കാരെയും പാവപ്പെട്ടവരെയും ഒരു പാര്‍ട്ടി നേതാക്കളും മൈന്‍ഡ് ചെയ്യില്ല. ജീവനുള്ളവരെ ആര്‍ക്ക് വേണം. എന്നാല്‍ ഇവരില്‍ ആരെങ്കിലും അടിപിടി കത്തികുത്തില്‍ അല്ലെങ്കില്‍ വെട്ടി കൊലയില്‍ തീര്‍ന്നാല്‍ പിന്നെ മരിച്ചവരെ നേതാക്കള്‍ക്കും പാര്‍ട്ടിക്കും മാധ്യമങ്ങള്‍ക്കും വേണം. ജീവിച്ചിരുന്നപ്പോള്‍ തിരിഞ്ഞു നോക്കാത്ത നേതാക്കള്‍ അവരുടെ കുടിലുകളിലേക്കും ചെറിയ വീടുകളിലേക്കും തീര്‍ഥയാത്ര പോകും. "ഇല്ല ഇല്ല രക്ത സാക്ഷികള്‍ മരിക്കുന്നില്ല എന്ന് മുദ്രാവാക്യം മുഴക്കും '. അല്ലെങ്കില്‍ ' ഇല്ല , ഇല്ല , ബലിദാനം മറക്കില്ല ' എന്നു വിളിച്ചിട്ട് . പിന്നെ കാശു പിരിച്ചു രക്ത സാക്ഷി മണ്ഡപം, സ്മൃതി മണ്ഡപം ബലി കൂടീരം ഒക്കെ പണിത് ബാക്കിയുണ്ടെങ്കില്‍ മക്കള്‍ കൊല്ലപ്പെട്ട അമ്മമാര്‍ക്ക് ഒരു വീട് കൊടുത്ത പത്ര മാധ്യമങ്ങളിലൂടെ പ്രതി ബദ്ധത തെളിയിക്കും. എന്നിട്ട് കൊലകളുടെ കണക്ക് എടുത്തു പരസപരം നേതാക്കള്‍ മാദ്ധ്യമങ്ങളില്‍ അന്തി ചര്‍ച്ചകളില്‍ നിറയും

അപ്പോള്‍ പല നേതാക്കളുടെ മക്കള്‍ ദുബായിലോ, അബുദാബിയിലോ ജര്‍മനിയിലോ ന്യൂയോര്‍ക്കിലോ , യൂ കെ യിലോ ,ബാംഗ്ലൂരിലോ ബാങ്കോക്കിലോ കെന്റക്കി ഫ്രെയ്ഡ് ചിക്കനോ, മക്‌ഡൊണാള്‍ഡോ അല്ലെങ്കില്‍ ജാപ്പനീസ് സുഷിയോ ഒക്കെ സുഖമായി തിന്ന് ഏമ്പക്കം വിടുകയായിരിക്കും. .നാട്ടില്‍ ചൂട് കൂടുമ്പോള്‍ വിദേശത്തുള്ള മക്കളോടൊത്തു അവര്‍ ക്വളിറ്റി സമയം ചിലവഴിക്കും .അതൊക്ക നല്ലത് തന്നെ .

പക്ഷെ ഈ ഇരട്ടത്താപ്പുകളാണ് കേരളത്തിലെ ഉന്നത വിദ്യാഭ്യാസത്തെ അധമ വിദ്യാഭ്യാസമാക്കികൊണ്ടിരിക്കുന്നത് .അരാഷ്ട്രീയ പാര്‍ട്ടിവല്‍ക്കരണത്തിന് അപ്പുറം ചിന്തിക്കാന്‍ ഒക്കാത്തത്ര വെസ്റ്റഡ് ഇന്ററസ്റ്റ് നെറ്റ് വര്‍ക്കായി മാറി . അതാണ് കേരളത്തിലെ ഉന്നത വിദ്യാസത്തില്‍ ഉന്നതന്മാര്‍ക്കൊന്നും വലിയ താല്പര്യമില്ലാത്തത്.
അടി പിടി കൈയൂക്ക് പാര്‍ട്ടി പണിയൊക്കെ നടത്തി വിദ്യാഭ്യാസം നഷ്ട്ടപെടുന്നത് അധ്യാപകരുടെയും നേതാക്കളുടെയും മക്കള്‍ക്കല്ലല്ലോ.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക