Image

ഫോമാ കണ്‍വെന്‍ഷന്‌ തിരിതെളിയിക്കാന്‍ ഡോ. അലൈസ അയേഴ്‌സ്‌

ജോയിച്ചന്‍ പുതുക്കുളം Published on 23 April, 2012
ഫോമാ കണ്‍വെന്‍ഷന്‌ തിരിതെളിയിക്കാന്‍ ഡോ. അലൈസ അയേഴ്‌സ്‌
ന്യൂയോര്‍ക്ക്‌: 2012 ഓഗസ്റ്റ്‌ 1 മുതല്‍ 6 വരെ പ്രശസ്‌ത ആഢംബര കപ്പലായ കാര്‍ണിവല്‍ ഗ്ലോറിയില്‍ വെച്ച്‌ നടക്കുന്ന ഫോമയുടെ മൂന്നാമത്‌ ഇന്റര്‍നാഷണല്‍ കണ്‍വെന്‍ഷനായ `കണ്‍വെന്‍ഷന്‍ അറ്റ്‌ സീ'യുടെ ഉദ്‌ഘാടന സമ്മേളനത്തിന്‌ തിരിതെളിയിക്കാന്‍ അമേരിക്കന്‍ സ്റ്റേറ്റ്‌ ഡിപ്പാര്‍ട്ട്‌മെന്റിലെ ഡപ്യൂട്ടി അസിസ്റ്റന്റ്‌ സെക്രട്ടറി ഡോ. അലൈസ അയേഴ്‌സ്‌ എത്തും.

സ്റ്റേറ്റ്‌ ഡിപ്പാര്‍ട്ട്‌മെന്റിലെ ബ്യൂറോ ഓഫ്‌ സൗത്ത്‌ ആന്‍ഡ്‌ സെന്‍ട്രല്‍ ഏഷ്യയുടെ ചുമതലക്കാരിയാണ്‌ ഡോ. അലൈസ.

ഓഗസ്റ്റ്‌ ഒന്നിന്‌ കാര്‍ണിവല്‍ ഗ്ലോറി ന്യൂയോര്‍ക്ക്‌ എയര്‍പോര്‍ട്ടില്‍ നിന്നും പുറപ്പെടുന്നതിനു മുമ്പ്‌ കപ്പലിന്റെ മുഖ്യ ഓഡിറ്റോറിയമായ ആംബര്‍ പാലസിലാണ്‌ ഉദ്‌ഘാടന സമ്മേളനം നടക്കുക. രണ്ട്‌ മണിക്ക്‌ ആരംഭിക്കുന്ന ഉദ്‌ഘാടന സമ്മേളനത്തിലേക്ക്‌ ഒട്ടേറെ മുഖ്യധാരാ നേതാക്കളെ ഫോമാ ഇതിനോടകം ക്ഷണിച്ചുകഴിഞ്ഞു.
ഫോമാ കണ്‍വെന്‍ഷന്‌ തിരിതെളിയിക്കാന്‍ ഡോ. അലൈസ അയേഴ്‌സ്‌
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക