Image

പൗരത്വം നല്‍കാമെന്ന് കാനഡ; ഇന്ത്യയില്‍ ജീവിക്കുന്നതില്‍ താന്‍ ഏറെ സന്തോഷവാനാണെന്ന് റഹമാന്‍

Published on 06 May, 2019
പൗരത്വം നല്‍കാമെന്ന് കാനഡ; ഇന്ത്യയില്‍ ജീവിക്കുന്നതില്‍ താന്‍ ഏറെ സന്തോഷവാനാണെന്ന് റഹമാന്‍

ബോളിവുഡ് നടന്‍ അക്ഷയ് കുമാറിന്റെ പൗരത്വം സംബന്ധിച്ച വിവാദം പുകയുമ്ബോള്‍ എ.ആര്‍ റഹമാന്‍ കനേഡിയന്‍ പൗരത്വം നിരസിച്ചത് വീണ്ടും ചര്‍ച്ചയാകുന്നു. ഒരു സംഗീത പരിപാടിയുമായി ബന്ധപ്പെട്ട് കാനഡയില്‍ എത്തിയപ്പോഴാണ് റഹമാന് കനേഡിയന്‍ പൗരത്വം നല്‍കാമെന്ന് ഒരു മേയര്‍ വാഗ്ദാനം നല്‍കുന്നത്. ഇത് സ്‌നേഹത്തോടെ നിരസിക്കുകയാണ് റഹമാന്‍ ചെയ്തത്.

'നിങ്ങളുടെ സ്‌നേഹത്തിനും കരുതലിനും നന്ദിയുണ്ട്. എന്നാല്‍ ഞാന്‍ ഇന്ത്യയില്‍ തമിഴ്‌നാട്ടില്‍ സ്ഥിരതാമസമാക്കിയ ഒരാളാണ്. എന്റെ കുടുംബവും സുഹൃത്തുക്കളും എനിക്ക് വേണ്ടപ്പെട്ടവര്‍ എല്ലാവരും അവിടെയാണ്. ഞാന്‍ അവിടെ ജീവിക്കുന്നതില്‍ വളരെ സന്തോഷവാനാണ്.' എന്നാണ് വാഗ്ദാനം നിരസിച്ചു കൊണ്ട് റഹമാന്‍ പറഞ്ഞത്.Entertainer A.R. Rahman, here for the International Indian Film Festival Toronto, helps Markham Mayor Frank Scarpitti unveil his street sign at a press conference at Markham's Vedic Cultural Centre on Monday afternoon November 4.

ഇന്ത്യ സന്ദര്‍ശിക്കുകയാണെങ്കില്‍ തീര്‍ച്ചയായും തന്റെ കെ.എം മ്യൂസിക് കണ്‍സര്‍വേറ്ററിയില്‍ വരണമെന്നും ഇന്ത്യയും കാനഡയും തമ്മില്‍ കലാപരമായ പങ്കാളിത്തം ഉറപ്പു വരുത്തുന്നതില്‍ നമുക്ക് കൂടുതല്‍ ശ്രദ്ധ ചെലുത്താമെന്നും റഹമാന്‍ പറഞ്ഞു. റഹമാന്റെ നിലപാട് വലിയ പ്രശംസയാണ് ഏറ്റുവാങ്ങുന്നത്. അക്ഷയ് കുമാര്‍ ഇത് കണ്ട് പഠിക്കണമെന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്. റഹമാനോടുള്ള ആദരസൂചകമായി കനേഡിയന്‍ സര്‍ക്കാര്‍ മാര്‍ഖമിലുള്ള തെരുവിന് അദ്ദേഹത്തിന്റെ പേര് നല്‍കിയിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക