Image

നടന്റെ അഭിനയം പോരെന്ന്‌ അമലാ പോള്‍; നടിക്കെതിരേ ആരാധകര്‍

Published on 07 May, 2019
നടന്റെ അഭിനയം പോരെന്ന്‌ അമലാ പോള്‍; നടിക്കെതിരേ ആരാധകര്‍


തെന്നിന്ത്യയിലെ മുന്‍നിര നാകമാരില്‍ ഒരാളണ്‌ അമലാ പോള്‍. മികച്ച സിനിമകളില്‍ വേഷമിട്ട താരം പലപ്പോഴും വിവാദങ്ങളിലും ചെന്നു വീഴാറുണ്ട്‌. ഇപ്പോള്‍ ഒരു പ്രമുഖ നടന്റെ അഭിനയ നിലവാരത്തെ കുറിച്ച്‌ പരമര്‍ശിച്ചത്‌ വലിയ വിവാദമായതോടെ നടി വീണ്ടും കുരുക്കില്‍ പെട്ടിരിക്കുകയാണ്‌.

രാക്ഷസന്‍ എന്ന ചിത്രത്തിന്റെ തെലുങ്കു പതിപ്പില്‍ അഭിനയിച്ച സായി ശ്രീനിവാസിന്റെ അഭിനയം ശരിയായില്ല എന്നാണ്‌ അമലാ പോള്‍ പറഞ്ഞത്‌.

തമിഴില്‍ വിഷ്‌ണു വിശാല്‍ അഭിനയിച്ച നായക കഥാപാത്രത്തെ അത്രയും ഭംഗിയായി അവതരിപ്പിക്കാന്‍ സായിക്കായില്ല എന്ന അമലാ പോളിന്റെ പ്രതികരണത്തെ ആരാധകര്‍ രോഷത്തോടെയാണ്‌ എതിരേറ്റത്‌. സായി ശ്രീനിവാസിനെ അമലാ പോള്‍ അപമാനിച്ചു എന്നാണ്‌ സായിയുടെ ആരാധകര്‍ പറയുന്നത്‌. സായിയെ വിമര്‍ശിക്കാന്‍ അമലാ പോള്‍ ആരാണെന്നും അവര്‍ ചോദിക്കുന്നു. ഈ പ്രസ്‌താവനയുടെ പേരില്‍ അമല പോളിനെതിരേ സൈബര്‍ രംഗത്തും ആക്രമണം അഴിച്ചു വിട്ടിരിക്കുകയാണ്‌.

രാക്ഷസന്റെ റീമേക്കായ രാക്ഷസുടു എന്ന ചിത്രത്തില്‍ അമലാ പോളിന്റെ റോളില്‍ മലയാള സിനിമാ താരം അനുപമ പരമേശ്വരനാണ്‌ അഭിനയിക്കുന്നത്‌. തമിഴില്‍ വിഷ്‌ണവിശാലും അമലാ പോളും നായികാ നായകന്‍മാരായി എത്തിയ ചിത്രം തമിഴ്‌നാട്ടില്‍ സൂപ്പര്‍ ഹിറ്റായിരുന്നു. കേരളത്തിലും ചിത്രം വന്‍വിജയമായിരുന്നു.















Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക