റോയ്സ് കിഴക്കൂടനുമായി 2008 ഏപ്രില്‍ മാസത്തിലായിരുന്നു റിമി ടോമിയുടെ വിവാഹം. പരസ്പര ധാരണയില്‍ വിവാഹ മോചനത്തിന് തയ്യാറായതു കൊണ്ട് ആറ് മാസത്തിനുള്ളില്‍ കോടതിയില്‍ നിന്നും വിവാഹ മോചനം നേടാം.ഗായിക റിമി ടോമിയും ഭര്‍ത്താവ് റോയ്സും തമ്മില്‍ വേര്‍പിരിയുകയാണെന്ന വാര്‍ത്ത വന്നത് ഏവരെയും ഞെട്ടിച്ചിരുന്നു. അടുത്തിടെ റിമിടോമി ചില വിവാദങ്ങളില്‍ ഉള്‍പ്പെട്ടിരുന്നെങ്കിലും സെലിബ്രിറ്റി ലൈഫ് ഇഷ്ടമില്ലാത്ത ആളായിരുന്നു റോയ്സ്. ഇപ്പോള്‍ വിവാഹമോചന ഹര്‍ജി നല്‍കിയശേഷം റിമിക്കെതിരേ ചില വെളിപ്പെടുത്തലുകള്‍ നടത്തിയിരിക്കുകയാണ് റോയ്സ്.
റോയ്സിന്റെ വാക്കുകള്‍.....
ഞങ്ങള്‍ക്കിടയിലെ പ്രശ്നം ദാമ്ബത്യം തന്നെയായിരുന്നു. പത്ത് വര്‍ഷം എല്ലാം സഹിച്ച് പിടിച്ച് നിന്നു. എന്റെ കുടുംബത്തെ ഓര്‍ത്ത് കൊണ്ട് മാത്രമാണത്. കഴിഞ്ഞ ഒരു വര്‍ഷമായി രണ്ടുപേരും കൂടുതല്‍ അകന്നു. എനിക്ക് നഷ്ടപ്പെട്ടത് എന്റെ പന്ത്രണ്ട് വര്‍ഷമാണ്. അതിനി ഒരിക്കലും തിരികെ ലഭിക്കുകയും ഇല്ല.
റിമിയുമായുള്ള ദാമ്ബത്യം തനിക്ക് നേടിത്തന്നത് ഭീമമായ ബാങ്ക് ബാധ്യതകളും ആദായനികുതി കുരുക്കുകളുമാണ്. വിവാഹത്തിന്റെ ആദ്യ മൂന്നുവര്‍ഷം മാത്രമാണ് താന്‍ റിമിയുടെ സമ്ബാദ്യം കൈകാര്യം ചെയ്തിട്ടുള്ളൂ. സഹിക്കാവുന്നതിന്റെ പരമാവധി സഹിക്കുകയും താഴാവുന്നതിന്റെ പരമാവധിയും താഴ്ന്നതിനും ശേഷം മാത്രമാണ് ഗത്യന്തരമില്ലാത്ത ഈ ഡിവോഴ്സ് എന്നും റോയ്സ് വ്യക്തമാക്കുന്നു.