ദമ്മാം: സൗദി അറേബ്യയുടെ കിഴക്കന്‍ പ്രവിശ്യയിലെ പ്രവാസികള്‍ക്ക്, മറക്കാനാകാത്ത ഒരു ദിവസം സമ്മാനിച്ച്, സംഗീതത്തിന്റെയും, നൃത്തത്തിന്റെയും, ചിരിയുടെയും, ദൃശ്യാവിഷ്കാരങ്ങളുടെയും, സൗഹൃദത്തിന്റെയും ഉത്സവമേളം തീര്‍ത്ത് 'നവയുഗ കലാസാംസ്കാരിക സംഗമം 2019', ദമ്മാം ഫൈസലിയയിലെ മാലിക്ക് ലയാല്‍ ഹാളില്‍ അരങ്ങേറി.
നവയുഗം കുടുംബവേദി കേന്ദ്രകമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ വിഷുഈസ്റ്റര്‍ ആഘോഷങ്ങളുടെ ഭാഗമായി ഉച്ചയ്ക്ക് നടന്ന വിഭവസമൃദ്ധമായ വിഷുസദ്യയില്‍ നൂറുകണക്കിന് പ്രവാസികളും കുടുംബങ്ങളും പങ്കെടുത്തു.
സൗദി പാട്ടുകൂട്ടം അവതരിപ്പിച്ച നാടോടിപ്പാട്ടുകളോടെയാണ് കലാപരിപാടികള്‍ ആരംഭിച്ചത്. തുടര്‍ന്ന് തുടര്‍ച്ചയായി അരങ്ങേറിയ കലാപ്രകടനങ്ങളില്‍ 'നവയുഗ കലാസാംസ്കാരിക സംഗമ'ത്തില്‍, കിഴക്കന്‍ പ്രവിശ്യയിലെ നൂറോളം കലാകാരന്മാര് അണിനിരന്നു.
സഹീര്‍ഷാ, ജിന്‍ഷാ ഹരിദാസ്,നിസാര്‍ ആലപ്പുഴ, ഷാഫി, ശബാന അന്‍ഷാദ്, മാളവിക ഗോപകുമാര്‍, അനീഷ ഷിബു, കാര്‍ത്തിക്, മീനു അനൂപ്, അലീന കലാം എന്നീ ഗായകര്‍ അണിനിരന്ന ഗാനമേളയും, കൃതിമുഖ, പ്രണവ്, തുടങ്ങിയ നൃത്തവിദ്യാലയങ്ങളിലെ കലാകാരന്മാര് അവതരിപ്പിച്ച കഌസ്സിക്ക്, സെമികഌസ്സിക്ക് നൃത്തങ്ങള്‍, അറേബ്യന്‍ റോക്ക്സ്റ്റാര്‍, നവയുഗം കലാവേദി എന്നിവയിലെ കലാകാരന്മാരുടെ സിനിമാറ്റിക്ക് ഡാന്‍സ്, നാടോടി നൃത്തം, ഒപ്പന, നവയുഗം ബാലവേദി കുട്ടികള്‍ അവതരിപ്പിച്ച മൈം, മിമിക്രി, വയലിന്, കീബോര്‍ഡ് തുടങ്ങിയയുടെ ഉപകരണസംഗീതം, വിവിധ കലാകാരന്മാരുടെ ഡംസ്മാഷ്, സിനിമ രംഗാവതരണങ്ങള്‍, ചെറുനാടകങ്ങള്‍ തുടങ്ങിയ വ്യത്യസ്തങ്ങളായ കലാപരിപാടികള്‍ കാണികളെ ഹരം കൊള്ളിച്ചു. കൈകൊട്ടിയും, ചൂളമടിച്ചും, നൃത്തം വെച്ചും കാണികള്‍ കലാസാംസ്കാരിക സംഗമത്തെ ആഘോഷമാക്കി.
വൈകുന്നേരം നടന്ന സാംസ്ക്കാരിക സമ്മേളനത്തില്‍ വെച്ച്, പ്രശസ്ത പ്രവാസി എഴുത്തുകാരി സബീന എം. സാലി, നവയുഗം ജീവകാരുണ്യപ്രവര്‍ത്തക സഫിയ അജിത്തിന്റെ ജീവിതത്തെ ആസ്പദമാക്കി രചിച്ച 'തണല്പ്പൊയ്ത്ത്' എന്ന നോവല്‍ പ്രകാശനം ചെയ്തു. നോവലിലെ കഥാപാത്രങ്ങളായി പ്രത്യക്ഷപ്പെടുന്ന നവയുഗം നേതാക്കളായ ഷിബുകുമാര്‍, ഉണ്ണി പൂച്ചെടിയല്‍, ഷാജി മതിലകം, ശരണ്യ ഷിബു, നവയുഗം കേന്ദ്രകമ്മിറ്റി പ്രസിഡന്റ് ബെന്‍സിമോഹന്‍, ജനറല്‍ സെക്രെട്ടറി എം.എ.വാഹിദ് കാര്യറ, പ്രവാസി കവയിത്രി സോഫി ഷാജഹാന് എന്നിവര്‍ ചേര്‍ന്ന് പുസ്തകം പ്രകാശനം ചെയ്തത്, വേറിട്ടൊരു അനുഭവമായി. സോഫിയ ഷാജഹാന് പുസ്തക പരിചയം നടത്തി സംസാരിച്ചു.
ദമ്മാം ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്ക്കൂള് ചെയര്മാന് സുനില്‍ മുഹമ്മദ്, പവനന് മൂലയ്ക്കല്‍ (നവോദയ), റഹ്മാന് കാര്യാട് (കെ.എം.സി.സി), ഫാറൂഖ് അസ്ലാം (ഓ.ഐ.സി.സി), മാധ്യമപ്രവര്‍ത്തകരായ അനില്‍ കുറിച്ചിമുട്ടം (ഏഷ്യാനെറ്റ്), ചെറിയാന് (മംഗളം) എന്നിവര്‍ ആശംസപ്രസംഗം നടത്തി.
നവയുഗം അംഗങ്ങളുടെ മക്കളില്‍ എസ്.എസ്.എല്‍.സി, പ്ലസ് ടൂ എന്നിവയില്‍ മികച്ച വിജയം നേടിയ കുട്ടികള്‍ക്കുള്ള വിദ്യാഭ്യാസ അവാര്‍ഡുകള്‍ സുനില്‍ മുഹമ്മദും, സബീന എം സാലിയും ചടങ്ങില്‍ വിതരണം ചെയ്തു.
പാചകകലയില്‍ പ്രാഗത്ഭ്യം തെളിയിച്ച്, സൗദി അറേബ്യയുടെ കിഴക്കന്‍ പ്രവിശ്യയിലെ സാമൂഹിക സാംസ്ക്കാരികരംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ച ശ്രീമതി സഹീറ അസ്ലമിന്, ഈ ചടങ്ങില്‍ വെച്ച് നവയുഗം കേന്ദ്രനേതാവ് ഉണ്ണി പൂച്ചെടിയല്‍, നവയുഗത്തിന്റെ അഭിനന്ദന ഉപഹാരം കൈമാറി.
നവയുഗ കലാസാംസ്കാരിക സംഗമത്തിന്, നവയുഗം കേന്ദ്രനേതാക്കളായ ശ്രീകുമാര്‍ വെള്ളല്ലൂര്‍, ഷിബുകുമാര്‍, സാജന് കണിയാപുരം, അരുണ്‍ ചാത്തന്നൂര്‍, ഗോപകുമാര്‍, ദാസന് രാഘവന്, ബിജു വര്‍ക്കി, ഇ.എസ്.റഹീം, അബ്ദുല്‍ കലാം, സനു മഠത്തില്‍, നിസാം കൊല്ലം, മിനി ഷാജി, അബ്ദുള്‍ സലാം, മീനു അരുണ്‍, ശരണ്യ ഷിബു, അടൂര്‍ ഷാജി, അനീഷ കലാം, പദ്മനാഭന് മണിക്കുട്ടന്, തമ്പാന് നടരാജന്, രതീഷ്രാമചന്ദ്രന്, , മഞ്ജു അശോക്, മല്ലിക ഗോപകുമാര്‍, സിജു കായംകുളം, ലാലു ശക്തികുളങ്ങര, ഷീബ സാജന് തുടങ്ങിയവര്‍ നേതൃത്വം നല്കി.
കലാപരിപാടികള്‍ക്ക് നവയുഗം കലാവേദി നേതാക്കളായ സഹീര്‍ഷ, നിസാര്‍ ആലപ്പുഴ, ജിന്‍ഷാ ഹരിദാസ്, അനീഷ ഷിബു, കാര്‍ത്തിക്, ജെന്സണ്, ഷാഫി, ബിജു, കൃഷ്ണന് എന്നിവര്‍ നേതൃത്വം നല്കി.