Image

അഭിനയത്തില്‍ മാത്രമല്ല പഠിപ്പിലും സ്റ്റാറാണ് ദേവിക; ഫഹദിന്റെ കുട്ടി നായികയ്ക്ക് എസ്.എസ്.എല്‍.സി പരീക്ഷയ്ക്ക് 489 മാര്‍ക്ക്

Published on 07 May, 2019
 അഭിനയത്തില്‍ മാത്രമല്ല പഠിപ്പിലും സ്റ്റാറാണ് ദേവിക; ഫഹദിന്റെ കുട്ടി നായികയ്ക്ക് എസ്.എസ്.എല്‍.സി പരീക്ഷയ്ക്ക് 489 മാര്‍ക്ക്

ഫഹദ് ഫാസില്‍ നായകനായി എത്തിയ 'ഞാന്‍ പ്രകാശന്‍' കണ്ടപ്പോള്‍ എല്ലാവരും ശ്രദ്ധിച്ചത് ഒപ്പത്തിനൊപ്പം അഭിനയിച്ച് തകര്‍ത്ത ആ കൊച്ചു സുന്ദരിയെ ആയിരുന്നു. പേര് ദേവിക സഞ്ജയ്

അഭിനയത്തില്‍ മാത്രമല്ല, പഠിപ്പിലും മിടുക്കിയാണ് ദേവികയെന്ന് പത്താം ക്ലാസ് ഫലം വന്നതോടെ തെളിഞ്ഞിരിക്കുകയാണ്. 500 ല്‍ 486 മാര്‍ക്കും നേടി എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസോടെയാണ് ദേവിക പത്താം ക്ലാസില്‍ വിജയിച്ചിരിക്കുന്നത്.

കോഴിക്കോട് കേന്ദ്രീയ വിദ്യാലയത്തിലെ വിദ്യാര്‍ത്ഥിയാണ് ദേവക. ഞാന്‍ പ്രകാശനില്‍ ഫഹദിന്റെ നായികമാരില്‍ ഒരാളായ ടീന മോള്‍ എന്ന കഥാപാത്രത്തെയാണ് താരം അവതരിപ്പിച്ചത്. ഷൂട്ടിംഗിനായി അധ്യയന ദിവസങ്ങള്‍ നഷ്ടമായെങ്കിലും അതൊന്നും തന്റെ പഠിപ്പിച് തടസമായിരുന്നില്ലെന്ന് തെളിയിച്ചിരിക്കുകയാണ് ഈ മിടുക്കി.

പോലീസ് ഉദ്യോഗസ്ഥനായ പി.കെ സഞ്ജയുടെയും ശ്രീലതയുടെയും മകളാണ് ദേവിക. ദേവികയുടെ സ്‌കൂളിലെ ഉദ്യോഗസ്ഥയായ രേണുക വഴിയാണ് 'ഞാന്‍ പ്രകാശനിലേയ്ക്ക് 'എത്തപ്പെടുന്നത്. നാടന്‍ ലുക്ക് കണ്ട് ആദ്യം ദേവികയെ വേണ്ടെന്നുവെച്ച അണിയറക്കാര്‍ പിന്നീട് ആ അഭിനയപാടവം തിരിച്ചറിയുകയായിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക