Image

ബ്രിട്ടനിലെ രാജദന്പതികള്‍ക്ക് ആണ്‍കുട്ടി പിറന്നു

Published on 07 May, 2019
ബ്രിട്ടനിലെ രാജദന്പതികള്‍ക്ക് ആണ്‍കുട്ടി പിറന്നു

 
ലണ്ടന്‍: ബ്രിട്ടനില്‍ റോയല്‍ ബേബി പിറന്നു. ചാള്‍സ് രാജകുമാരന്റെയും ഡയാനയുടെയും രണ്ടാമത്തെ പുത്രനായ ഹാരി രാജകുമാരനും രാജകുമാരി മേഗനും (ഡച്ചസ് ഓഫ് സ്യൂസെക്‌സ്) ആദ്യ കുട്ടി പിറന്നു. സ്യൂസെക്‌സിലെ ഡ്യൂക്കായി പിറന്ന ആണ്‍കുട്ടിക്ക് ഏഴു പൗണ്ട് 30 ഔണ്‍സ് തൂക്കമാണുള്ളതെന്ന് സ്യൂസെക്‌സിലെ ആശുപത്രിയെ ഉദ്ദരിച്ചുകൊണ്ട് ബെക്കിംഗ്ഹാം പാലസ് അറിയിച്ചു. തിങ്കളാഴ്ച രാവിലെ പ്രദേശിക സമയം 5.6 നാണ് കുട്ടി ജനിച്ചത്.

മേഗനും കുഞ്ഞും സുഖമായിരിക്കുന്നതായി ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു.
എലിസബത്ത് രാജ്ഞിയുടെ എട്ടാമത്തെ കൊച്ചുമകനാണ് ഹാരിയുടെ പുത്രന്‍. ദൈവം പുതിയ കുടുംബത്തെ സ്‌നേഹവും ആരോഗ്യവും സന്തോഷവും കൊണ്ട് അനുഗ്രഹിക്കട്ടെയെന്ന് കാന്റര്‍ബറി ആര്‍ച്ച്ബിഷപ്പ് ജസ്റ്റിന്‍ വെല്‍ബി പറഞ്ഞു.കുട്ടിയുടെ പിറവിയോടെ ബ്രിട്ടനിലെങ്ങും ആഘോഷവും ആഹ്‌ളാദവും ജനങ്ങള്‍ പങ്കിടുകയാണ്. 

റിപ്പോര്‍ട്ട്: ജോസ് കുന്പിളുവേലില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക