Image

കണക്ക് പരീക്ഷ ജര്‍മന്‍ വിദ്യാര്‍ഥികളുടെ കണക്കുകൂട്ടലുകള്‍ തെറ്റിച്ചു

Published on 07 May, 2019
കണക്ക് പരീക്ഷ ജര്‍മന്‍ വിദ്യാര്‍ഥികളുടെ കണക്കുകൂട്ടലുകള്‍ തെറ്റിച്ചു


ബര്‍ലിന്‍: പരീക്ഷകള്‍ കടുപ്പമാകുന്‌പോള്‍ വിദ്യാര്‍ഥികള്‍ക്ക് പ്രതിഷേധമുണ്ടാകുക സ്വാഭാവികം. എന്നാല്‍, ജര്‍മനിയില്‍ ഇക്കുറി ഫൈനല്‍ സെക്കന്‍ഡറി മാത്തമാറ്റിക്‌സ് പരീക്ഷ അതികഠിനമായപ്പോള്‍ വിദ്യാര്‍ഥികളുടെ പ്രതിഷേധം വാക്കുകളില്‍ ഒതുങ്ങിയില്ല. അവര്‍ അത് രേഖാമൂലം പരാതിപ്പെട്ടുകഴിഞ്ഞു.

അറുപതിനായിരത്തിലധികം വിദ്യാര്‍ഥികള്‍ ഒപ്പുവച്ച പെറ്റീഷനാണ് അധികൃതര്‍ക്ക് സമര്‍പ്പിച്ചിരിക്കുന്നത്. ബവേറിയ, ലോവര്‍ സാക്‌സണി, ബ്രെമന്‍, ഹാംബര്‍ഗ്, സാര്‍ലാന്‍ഡ്, മെക്കലന്‍ബര്‍ഗ് വെസ്‌റ്റേണ്‍ പോമറേനിയ, ബര്‍ലിന്‍, തുരിംഗിയ, സാക്‌സണി അനള്‍ട്ട് എന്നിവിടങ്ങളില്‍നിന്നുള്ള വിദ്യാര്‍ഥികള്‍ ഇതില്‍ ഉള്‍പ്പെടുന്നു.

ബവേറിയന്‍ സാംസ്‌കാരിക മന്ത്രാലയത്തിനും പരാതി ലഭിച്ചിട്ടുണ്ട്. പരീക്ഷയുടെ കാഠിന്യം കണക്കിലെടുത്തുള്ള സ്‌കോറിംഗ് രീതി സ്വീകരിക്കണമെന്നാണ് വിദ്യാര്‍ഥികള്‍ ആവശ്യം. ക്ലാസുകളില്‍ കണ്ടിട്ടേയില്ലാത്ത ചോദ്യങ്ങളാണ് ജ്യോമെട്രിയിലും സ്റ്റാറ്റിസ്റ്റിക്‌സിലും ചോദിച്ചിരിക്കുന്നതെന്നാണ് കുട്ടികള്‍ പറയുന്നത്.

കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു വിവാദ പരീക്ഷ. സമയത്തിനുള്ളില്‍ എഴുതി തീര്‍ക്കാന്‍ സാധിക്കാത്ത വിധത്തില്‍ ചോദ്യങ്ങളുടെ എണ്ണം കൂട്ടിയതായി അന്നു തന്നെ പരാതികള്‍ ഉയര്‍ന്നിരുന്നു. 

റിപ്പോര്‍ട്ട്: ജോസ് കുന്പിളുവേലില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക