Image

കുവൈറ്റ് എലത്തൂര്‍ അസോസിയേഷന്‍ ഫുട്‌ബോള്‍ ടൂര്‍ണമെന്റ്: റൗദ എഫ്‌സി ജേതാക്കള്‍

Published on 07 May, 2019
കുവൈറ്റ് എലത്തൂര്‍ അസോസിയേഷന്‍ ഫുട്‌ബോള്‍ ടൂര്‍ണമെന്റ്: റൗദ എഫ്‌സി ജേതാക്കള്‍

കുവൈത്ത് സിറ്റി : കുവൈറ്റ് എലത്തൂര്‍ അസോസിയേഷന്‍ രണ്ടാമത് അല്‍ മാഷാന്‍ വിന്നേഴ്‌സ് ട്രോഫിക്കു വേണ്ടിയുളള അഖിലേന്ത്യാ സെവന്‍ എ സൈഡ് ഓപ്പണ്‍ ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ റൗദ എഫ് സി ജേതാക്കളായി. 

ഏപ്രില്‍ 26 ന് ബയാന്‍ പബ്ലിക് അതോറിറ്റി ആന്‍ഡ് യൂത്ത് സ്‌പോര്‍ട്‌സ് സ്‌റ്റേഡിയത്തില്‍ കുവൈത്തിലെ പ്രമുഖ ടീമുകള്‍ പങ്കെടുത്ത ടൂര്‍ണമെന്റിന്റെ ഫൈനലില്‍ എഫ്‌സി മിശിരിഫിനെ പരാജയപ്പെടുത്തിയാണ് റൗദ എഫ്‌സി ചാമ്പ്യന്മാരായത്. കളിയുടെ മുഴുവന്‍ സമയത്തും ടൈം ബ്രെക്കറിലും സമനില പാലിച്ചതിനെ തുടര്‍ന്ന് ടോസിലൂടേയാണ് വിജയികളെ പ്രഖ്യാപിച്ചത്.

കുവൈറ്റ് എലത്തൂര്‍ അസോസിയേഷന്റെ മുഖ്യ രക്ഷാധികാരി കെ. റസാഖ് ഹാജി , ടൂര്‍ണമെന്റ് കമ്മിറ്റി ചെയര്‍മാന്‍ യാക്കൂബ് എലത്തൂര്‍ എന്നിവര്‍ ചേര്‍ന്ന് ടൂര്‍ണമെന്റ് കിക്കോഫ് ഉദ്ഘാടനം ചെയ്തു, ചടങ്ങില്‍ ജനറല്‍ സെക്രട്ടറി എം കെ നാസര്‍ , ട്രഷറര്‍ റിഹാബ്, ടൂര്‍ണമെന്റ് മുഖ്യ കണ്‍വീനര്‍മാരായ റഫീഖ് എന്‍ , ആഷിഖ് എന്‍.ആര്‍ , കണ്‍വീനര്‍മാരായ സഫറുള്ള, കെ .ടി ഹരിദാസന്‍, ഖാദര്‍ എലത്തൂര്‍,സിദ്ധിഖ് നടുക്കണ്ടി, കെഫാക്ക് പ്രതിനിധികളായി ഒ.കെ. റസാക്ക്, മുബാറക് യൂസഫ് , എക്‌സിക്യൂട്ടീവ് അംഗങ്ങളായ ഉനൈസ് എന്‍, ഇബ്രാഹിം തൈ തോട്ടത്തില്‍, ഷാഫി എന്‍ ,ഹബീബ് , മുനീര്‍ മക്കാറി, ആരിഫ് എന്‍ ആര്‍ , നസീര്‍ , ഷമീന്‍ എന്‍, ഫാഹിസ് എം, അബ്ദുല്‍ അസീസ് എം, സിദ്ധിഖ് പി, അര്‍ഷാദ് എന്‍, ആലി കുഞ്ഞി, ഫൈസല്‍ എന്‍, ബഷീര്‍ എന്‍, മുഹമ്മദ് ഷെരീഫ് എന്‍ , ഷഹീന്‍ എന്‍,പേര്‍വീസ് ഖാന്‍ എന്നിവര്‍ പങ്കെടുത്തു.

സമ്മാനദാന ചടങ്ങില്‍ മുഖ്യ സ്‌പോണ്‍സറായ അല്‍ മാഷാന്‍ ഇന്റര്‍നാഷണല്‍ ഓട്ടോ സ്‌പെയര്‍ പാര്‍ട്‌സ് കമ്പനി പ്രതിനിധി യസീദ് , സഹ സ്‌പോണ്‍സര്‍മാരായ തക്കാര റസ്റ്ററന്റ് പ്രതിനിധി റഷീദ്, കൂള്‍ലന്‍ഡ് ചെയര്‍മാന്‍ സലിം സി ടി , കെഎംസിസി പ്രതിനിധി സിറാജ് എരഞ്ഞിക്കല്‍ , കെഡിഎന്‍എ പ്രതിനിധി എം. സുബൈര്‍ എന്നിവര്‍ പങ്കെടുത്തു.

സഹ സ്‌പോണ്‍സര്‍മാരായ റഷീദ് തക്കാരക്ക് യാക്കൂബ് എലത്തൂരും കൂള്‍ലാന്‍ഡ് ചെയര്‍മാന്‍ സി ടി സലീമിന് ഖാദര്‍ എലത്തൂരും സഫറുളളക്ക് മീഡിയ സെക്രെട്ടറി മുഹമ്മദ് ഇഖ്ബാലും ഖാദര്‍ എലത്തൂരിന് അബ്ദുല്‍ അസീസ് മാട്ടുവയിലും, കെ ടി ഹരിദാസിന് ഫൈസലും ബേബി നൗഷാദിന് നസീറും സമീറിന് പെര്‍വീസ് ഖാനും ടൂര്‍ണമെന്റ് നിയന്ത്രിച്ച കെഫാക് റഫറിമാരായ ബഷീര്‍, അസ്‌വദ് , നൗഫല്‍, റസാഖ് ,പാര്‍ത്ഥന്‍ , ഷറഫുദ്ധീന്‍ , മന്‍സൂര്‍, മഹമൂദ് എന്നിവര്‍ക്ക് കെ എ ജനറല്‍ സെക്രട്ടറി എം.കെ നാസറും ടൂര്‍ണമെന്റ് വളരെ ഭംഗിയായി നടത്താന്‍ കെഎ യുമായി സഹകരിച്ച കെഫാക്കിന് മുനീര്‍ മക്കാരിയും കിഫിനു ആലിക്കുഞ്ഞിയും ഉപഹാരങ്ങള്‍ നല്‍കി ആദരിച്ചു. 

ജേതാക്കളായ റൗദ എഫ്‌സിക്കുള്ള ട്രോഫിയും െ്രെപസ് മണിയും അല്‍ മാഷാന്‍ പ്രതിനിധി യസീതും കെ എ മുഖ്യ രക്ഷാധികാരി കെ. റസാഖ് ഹാജിയും ടൂര്‍ണമെന്റ് കമ്മിറ്റി ചെയര്‍മാന്‍ യാക്കൂബ് എലത്തൂരും ചേര്‍ന്നു കൈമാറി . റണ്ണര്‍ അപ്പായ എഫ്‌സി മിഷിരിഫിനുള്ള ട്രോഫിയും െ്രെപസ് മണിയും റഷീദ് തക്കാര ,ഖാദര്‍ എലത്തൂര്‍ , എം.കെ. നാസര്‍ എന്നിവര്‍ ചേര്‍ന്നും മൂന്നാം സ്ഥാനക്കാരായ ട്രിവാന്‍ഡ്രം സ്‌െ്രെടക്കേഴ്‌സിനുള്ള കപ്പ് ബഷീറും കൈ മാറി. വിജയികള്‍ക്കുള്ള വ്യക്തിഗത മെമെന്റോകള്‍ യസീതും റണ്ണേഴ്‌സിനുള്ള വ്യക്തിഗത മൊമെന്റോകള്‍ സലിം സി ടി, സിദ്ധിഖ് പി , മുഹമ്മദ് ഷെരിഫ് എന്‍ എന്നിവര്‍ ചേര്‍ന്നു കൈ മാറി. 

ടൂര്‍ണ്ണമെന്റിലെ മികച്ച കളിക്കാരനായി സോനു (റൗദ എഫ് സി ), ടോപ് സ്‌കോററായി ബിനു (ട്രിവാന്‍ഡ്രം സ്‌െ്രെടക്കേഴ്‌സ് ), ഏറ്റവും മികച്ച ഗോള്‍ കീപ്പറായി മുബഷീര്‍ (എഫ് സി മിശിരിഫ്), ഏറ്റവും മികച്ച ഡിഫെന്‍ഡറായി ബിജു (റൗദ എഫ് സി ), എമര്‍ജിംഗ് പ്ലെയര്‍ ഹുസൈന്‍ (എഫ് സി മിശിരിഫ്) ഏറ്റവും മികച്ച ടീമിനുളള ഫെയര്‍ പ്ലെ അവാര്‍ഡിനായി എ കെഎഫ്‌സി യെയും തെരഞ്ഞെടുത്തു.

ടൂര്‍ണമെന്റിലെ ഓവറോള്‍ പുരസ്‌കാരങ്ങള്‍ എം.കെ. നാസര്‍, എന്‍.ആര്‍. ആരിഫ് , എന്‍. റഫീഖ് , ആഷിഖ് എന്‍ ആര്‍ എന്നിവര്‍ക്ക് ലഭിച്ചു.ടൂര്‍ണമെന്റ് ഭാഗമായി നടത്തിയ റാഫിള്‍ കൂപ്പണ്‍ നറുക്കെടുപ്പില്‍ ഒന്നാം സമ്മാനമായ എല്‍ഇഡി ടി വി ലഭിച്ചത് ഖദീജ അബൂബക്കര്‍, രണ്ടാം സമ്മാനമായ മൈക്രോ വേവ് ഓവന്‍ ലഭിച്ചത് ഷാഹിദ് കണ്ണേത്ത് , മൂന്നാം സമ്മാനമായ മിക്‌സര്‍ െ്രെഗന്‍ഡര്‍ ലഭിച്ചത് മുഹമ്മദ് സുബൈര്‍, നാലാം സമ്മാനമായ ഇസ്തിരി പെട്ടി ലഭിച്ചത് ഹനീഷ് ബാബു എന്നിവര്‍ക്കാണ്.

റിപ്പോര്‍ട്ട്:സലിം കോട്ടയില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക