Image

ദീലിപിന് പിന്തുണയുമായി ശ്രീനിവാസന്‍ എത്തുമ്പോള്‍ ഡബ്ല്യുസിസി പ്രതികരിക്കേണ്ടതുണ്ട്

കല Published on 07 May, 2019
ദീലിപിന് പിന്തുണയുമായി ശ്രീനിവാസന്‍ എത്തുമ്പോള്‍ ഡബ്ല്യുസിസി പ്രതികരിക്കേണ്ടതുണ്ട്

അത് വെറും കുക്ക്ഡ് അപ് സ്റ്റോറിയാണെന്ന് മലയാളത്തിലെ മുതിര്‍ന്ന തിരക്കഥാകൃത്തും നടനുമായ ശ്രീനിവാസന്‍. ഏതാണ്ട് കുക്ക്ഡ് അപ് സ്റ്റോറി. സാക്ഷാല്‍ ദിലീപ് ചലച്ചിത്ര നടിയെ ക്വട്ടേഷന്‍ കൊടുത്ത് ഗുണ്ടകളാല്‍ ആക്രമിച്ചു എന്ന വിവാദമായ കേസ്. ഏറ്റവും ശ്രദ്ധേയമായ തുറന്നു പറച്ചിലാണിത്. വിവാദകാലം മുതല്‍ ദിലീപിനൊപ്പം നിന്നവര്‍ പോലും ഇത്രമേല്‍ ശക്തമായി ഈ കേസിനെ തള്ളിപ്പറയാന്‍ ധൈര്യം കാണിച്ചിട്ടില്ല. കേസ് കോടതിയിലല്ലേ. കോടതി ശിക്ഷിക്കുന്നത് വരെ ദിലീപ് കുറ്റക്കാരനല്ല എന്നാണ് ദീപിന്‍റെ അഭ്യുദയ കാാംക്ഷിയായ സിദ്ധീഖ് പോലും പറഞ്ഞത്. 
എന്നാല്‍ കേരളത്തിലെ സകല മാധ്യമങ്ങളും ഏറ്റെടുത്ത വിവാദമായ സംഭവത്തെ വെറും കുക്ഡ് അപ് സ്റ്റോറിയായി ശ്രീനിവാസന്‍ തള്ളിക്കളയുന്നു. ദീര്‍ഘനാളായി, പതിറ്റാണ്ടുകളുടെ തന്നെ, സിനിമ അനുഭവ പരിചയമുള്ള ശ്രീനിവാസനാണ് ദിലീപിന് അനുകൂലമായി പറഞ്ഞിരിക്കുന്നത്. അത് തന്നെയാണ് ഇവിടെ പ്രസക്തമാകുന്നതും. 
എന്താണ് ഇത്തരമൊരു പ്രതികരണത്തിന് പിന്നില്‍ ശ്രീനിവാസനുള്ള ഇന്‍ഫോര്‍മേഷന്‍ എന്നതാണ് ചോദ്യം. കേവലം സുഹൃത്തിനോടുള്ള സൗഹൃദത്തിന്‍റെ ധാര്‍മ്മിക ബാധ്യത മാത്രമല്ല വ്യക്തമായ ഇന്‍ഫൊര്‍മേഷനുകള്‍ ശ്രീനിവാസനുണ്ടാവും എന്ന് തന്നെ കരുതണം. അങ്ങനെയെങ്കില്‍ അത് അറിയാനുള്ള അവകാശം ഓരോ മലയാളിക്കുമുണ്ട്. 
നടി ആക്രമിക്കപ്പെട്ട സംഭവത്തിന് പിന്നാലെ മലയാള സിനിമയില്‍ രൂപപ്പെട്ട സംഘടനയാണ് വുമണ്‍ ഇന്‍ സിനിമാ കളക്ടീവ്. ദിലീപ് കേസിനെ മാധ്യമങ്ങളില്‍ സജീവമാക്കുന്നതില്‍, ആ കേസില്‍ തുടങ്ങി മലയാള സിനിമയിലെ പല അധികാര കേന്ദ്രങ്ങളെയും വിമര്‍ശിക്കുന്നതില്‍ എല്ലാം ഡബ്യൂസിസിയായിരുന്നു ചാലക ശക്തി. എന്നാല്‍ നടി മഞ്ജു വാര്യര്‍ പിന്നീട് ആ സംഘടനയില്‍ നിന്ന് മൗനം പാലിച്ച് പിന്തിരിഞ്ഞു എന്ന് വേണം മനസിലാക്കാന്‍. അങ്ങനെ ആകെപ്പാടെ ചേരുംപടി ചേരാത്ത പലതും ദിലീപ് സംഭവവുമായി ബന്ധപ്പെട്ട് കിടക്കുന്നുണ്ട് എന്ന് തന്നെ മനസിലാക്കണം. 
ദിലീപ് കേസ് ഒരു കുക്ക്ഡ് അപ് സ്റ്റോറിയാണെന്ന് പറയുമ്പോള്‍ തന്നെ ഡബ്ല്യൂസിസിയുടെ ഉദ്ദേശം എന്താണ് എന്ന് മനസിലാകുന്നില്ല എന്ന ശ്രീനിവാസന്‍റെ പ്രതികരണവും ഇവിടെ ചേര്‍ത്ത് വായിക്കേണ്ടതുണ്ട്. ദിലീപ് കേസ് തന്നെയായിരുന്നു ഡബ്ല്യൂസിസിയുടെ രാസത്വരകം. എന്നാല്‍ അതിന്‍റെ അസ്ത്വിത്തത്തെ തന്നെ ശ്രീനിവാസന്‍ ചോദ്യം ചെയ്തിരിക്കുന്നു. ഇവിടെയാണ് കാര്യങ്ങള്‍ കുറെക്കൂടി വ്യക്തത വരാനുള്ളത്. ആ വ്യക്തത വരുത്തേണ്ടത് ഡബ്ല്യൂസിസിയാണ്. വുമണ്‍ ഇന്‍ സിനിമാ കളക്ടീവുമായി ബന്ധപ്പെട്ട ഓരോരുത്തര്‍ക്കും റീമാകല്ലുങ്കലും പാര്‍വതിയും മുതല്‍ അഞ്ജലി മേനോനും ആഷിക് അബുവിനും ശ്യാംപുഷ്കരനും വരെ ശ്രനിവാസന് മറുപടി പറയേണ്ട ബാധ്യതയുണ്ട്. കാരണം അത് അവരുടെ പ്രതികരണം അറിയുവാന്‍ മലയാളിക്ക് അവകാശമുണ്ട്. 
അല്ലെങ്കില്‍ അത് നഷ്ടപ്പെടുത്തുന്നത് വുമണ്‍ ഇന്‍ സിനിമാ കളക്ടീവ് എന്ന മൂവ്മെന്‍റിന്‍റെ പ്രസക്തിയാണ്. 
നായികമാര്‍ക്ക് അപ്പുറം എന്താണ് ഡബ്ല്യുസിസിയുടെ പ്രസക്തിയെന്ന് നോക്കണം. സിനിമയിലെ സ്ത്രീ സമത്വത്തെക്കുറിച്ച് ആവശ്യപ്പെടുമ്പോള്‍ സമത്വം എന്ന ആശയത്തെ തള്ളിക്കൊണ്ട് നിങ്ങള്‍ക്കത് നേടാന്‍ കഴിയില്ല. എന്നെ ഒതുക്കി, ഞങ്ങളെ നടിമാര്‍ എന്ന് വിളിക്കുന്നു ഇതൊക്കെയാണ് വുമണ്‍ ഇന്‍ സിനിമാ കളക്ടീവിന്‍റെ പരാതിയെങ്കില്‍ ആ പരാതി രാഷ്ട്രീയ അസ്തിത്വം നേടാന്‍ പോകുന്നില്ല എന്നതാണ് കാലം തെളിയിക്കാന്‍ പോകുന്ന വസ്തുത. സിനിമയെ മൊത്തമായി സമത്വത്തിലേക്ക് കൊണ്ടു വരുകയെന്ന യഥാര്‍ഥ്യത്തെ അവര്‍ അഭിസംബോധന ചെയ്യേണ്ടതുണ്ട്. ആ യഥാര്‍ഥ്യത്തെ ശക്തമായ അഭിസംഭബോധന ചെയ്ത വ്യക്തികളില്‍ ഒരാളാണ് തിലകന്‍. സിനിമയിലെ ആണധികാരത്തെ തന്നെയാണ് യഥാര്‍ഥത്തില്‍ തിലകന്‍ ചോദ്യം ചെയ്തത്. 
തിലകന്‍റെ പ്രതിഷേധങ്ങളുടെ തലത്തിലേക്ക് ഉയരാന്‍ ഡബ്ല്യൂസിസിക്ക് കഴിയേണ്ടതുണ്ട് എന്നതാണ് പ്രധാനം. നായികമാരുടെ പ്രതിഫലം നായകന്‍റേതിന് തുല്യമാകുക എന്നതോ മീറ്റു മൂവ്മെന്‍റുകളോ മാത്രമായി ഒതുങ്ങേണ്ടതല്ല അത്. മറിച്ച് സിനിമയിലെ സകല ആണ്‍കോയ്മകളോടും അധീകാര വ്യവസ്ഥിതിയോടും കലഹിക്കുകയും പോരാടുകയും ചെയ്യേണ്ടതാണ്. എങ്കില്‍ മാത്രമേ വ്യക്തതയുള്ള ഒരു രാഷ്ട്രീയ അസ്തിത്വം അതിന് രൂപപ്പെടുകയുള്ളു. ്അതിന്‍റെ ഏറ്റവും പ്രധാന ചുവടുവെയ്പ്പായിരിക്കും ശ്രീനിവാസനോടുള്ള മറുപടി. 
ശ്രീനിവാസന്‍ പറഞ്ഞതെല്ലാം വസ്തുതയോ സങ്കലപമോ എന്തുമാവട്ടെ വുമണ്‍ ഇന്‍ സിനിമാ കള്ടീവിന്‍റെ പ്രതികരണത്തോടെ അത് കൂടുതല്‍ സജീവമാകുകയും യഥാര്‍ഥ്യം തെളിഞ്ഞു വരുകയും ചെയ്യും. 
എന്നാല്‍ വുമണ്‍ ഇന്‍ സിനിമാ കള്ടീവ് മൗനം പാലിക്കുകയാണെങ്കില്‍ ശ്രീനിവാസന്‍റെ പ്രതികരണം യഥാര്‍ഥ്യ ഇന്‍ഫോര്‍മേഷനുകളുടെ ബോധ്യത്തില്‍ നിന്നാണ് എന്ന് കരുതേണ്ടി വരും. ദിലീപ് വിവാദം സജീവമാക്കുന്നതായി പടുത്തുയര്‍ത്തപ്പെട്ട ഒന്ന് മാത്രമാണ് വുമണ്‍ ഇന്‍ സിനിമാ കളക്ടീവും എന്ന് മനസിലാക്കേണ്ട വരും. വ്യക്തമായ ഇന്‍ഫൊര്‍മേഷനുകള്‍ ഉള്ള അല്ലെങ്കില്‍ യഥാര്‍ഥ്യ സത്യം അറിയുന്ന ഒരാളെ വുമണ്‍ ഇന്‍ സിനിമാ കളക്ടീവ് ഭയപ്പെടുന്നു എന്ന് തന്നെ കരുതേണ്ടി വരും. 
ശ്രീനിവാസന്‍ ഇങ്ങനെ സംസാരിക്കുന്നത് ഖേദകരമാണ് എന്ന രേവതിയുടെ പ്രതികരണം മാത്രമാണ് ഇതുവരെ പുറത്തു വന്നിട്ടുള്ളത്. അതൊരു വ്യക്തമായ പ്രതികരണമല്ല എന്ന തന്നെ പറയേണ്ടി വരും. പ്രതികരിച്ചു എന്ന് വരുത്തി തീര്‍ക്കാനുള്ള ഒരു പ്രതികരണം മാത്രം. 
അതു കൊണ്ടു തന്നെ ശ്രീനിവാസന് മറുപടിയില്ല, അദ്ദേഹത്തിന്‍റേത് വെറും ജല്പനങ്ങള്‍ എന്ന ഒഴുക്കന്‍ മറുപടിയല്ല മലയാളികള്‍ ഡബ്ല്യൂസിസിയില്‍ നിന്ന് പ്രതീക്ഷിക്കുന്നത്. നടി ആക്രമിക്കപ്പെട്ട കേസില്‍ ഡബ്ല്യൂസിസിക്കുള്ള ബോധ്യങ്ങളെന്ത്. ശ്രീനിവാസന്‍റേത് വെറും സങ്കല്പങ്ങള്‍ മാത്രമാണ് എന്നതിന്‍റെ വിശദീകരണം എന്താണ്. എന്താണ് ശ്രീനിവാസനുള്ള മറുപടി. അത് റീമയില്‍ നിന്നും പാര്‍വ്വതിയില്‍ നിന്നുമെല്ലാം തന്നെ അറിയാനാണ് ജനം പ്രതീക്ഷിക്കുന്നത്. 
Join WhatsApp News
നോക്കുകുത്തി 2019-05-07 16:40:58
കുറെ നാളായി പടവുമില്ല,പിന്നെ ആശുപത്രിയിലും. ചിക്കിലി വല്ലതും തടഞ്ഞുകാണും.  
Boby Varghese 2019-05-07 16:54:10
WCC destroyed the future of several female actors. Most of them do not get any invitation to act from movie producers. Manju Warrior is getting chances because of the mercy of Mohan Lal. Remma Kallunkal is OK because her husband is a director. He is capable to give her chances. Parvathy is doing good and talented. Most others are very very disappointed. Some of the girls already left the field.

The entire episode of abducting the young actress was said to be  created by 3 female actors with the help of a director. Dileep may not be a defendant in the case any more.. The fake news in Kerala Contributed significantly in this case. They were fake, fake, fake.
കേസെടുക്കണം 2019-05-07 19:21:11
ഇത്രയും നീചമായി ആരും പ്രതികരിച്ചിട്ടില്ല, ശ്രീനിവാസ. കേരള  പോലീസും കോടതിയും എല്ലാം മണ്ടന്മാർ. ഇങ്ങേർ മാത്രം മഹാൻ. ദിലീപ് തന്നെ ചിരിക്കുന്നുണ്ടാകും.
പൾസർ സുനിക്ക് മാനഭംഗപ്പെടുത്താനായിരുന്നെങ്കിൽ എത്രയോ അവസരമുണ്ടായിരുന്നു.
ഇയാൾക്കെതിരെ കേസെടുക്കണം 
Me2 2019-05-07 20:10:24
തന്തയും തള്ളയും പെങ്ങന്മാരും ഉള്ളവർക്ക് ട്രംപിനെയോ ദിലീപിനെയോ സപ്പോർട്ട് ചെയ്യാൻ കഴിയില്ല . അല്ലാത്ത തറകൾക്ക് മാത്രമേ, സ്ത്രീകളുടെമേൽ അഴിച്ചു വിട്ടിരിക്കുന്ന ഇത്തരം അതിക്രമങ്ങളെ ന്യായികരിക്കാൻ കഴിയു . ആറു മില്യൺ യഹൂദന്മാരുടെ ശരീരത്തിൽ കൊഴുപ്പ് ഒരുക്കി സോപ്പുണ്ടാക്കിയ ഹിറ്റ്ലറിന് അയാളുടെ തന്ത ആരാണെന്ന് അറിയില്ലാറിയിരുന്നു .  മുന്നൂറ്റി അൻപത് മില്ല്യൺ ജനങ്ങളുള്ള അമേരിക്കയിൽ അൻപത്തി അഞ്ചു മില്യൺ ഹിറ്റ്ലറിനെപ്പോലുള്ളവർ ഉള്ളതിൽ അതുഭുതപ്പെടാനില്ല .  പക്ഷെ സ്ത്രീകളുടെ ആത്മ വീര്യത്തെ തോൽപ്പിക്കാൻ കഴിയില്ല . 
Jack Daniel 2019-05-07 23:26:44
സ്വന്തം ഭാര്യയും കുട്ടിയും ഉള്ളപ്പോൾ അന്യസ്ത്രീകളെ പ്രാപിക്കാൻ നടക്കുന്നവരും സ്വന്തം ഭാര്യയെയും കുട്ടികളെയും ഉപേക്ഷിച്ച് മറ്റൊരു സ്ത്രീയെ വിവാഹം കഴിക്കുന്നവരും ഫേക്ക് ഫേക്ക് ഫേക്ക് എന്ന് പറഞ്ഞ് സത്യം മറച്ചു പിടിക്കാൻ ശ്രമിക്കുന്നവർക്കും ദീലീപിനെയും ട്രംപിനെയും  പോലെയുള്ളവരെ സപ്പോർട്ട് ചെയ്യാൻ കഴിയും . ഇത് ലോകം മാറി ചേട്ടാ . ഇനി കേസ് കൊടുത്തിട്ട് എന്ത് പ്രയോചനം . സത്യം പുറത്തു വരുമ്പോൾ നമ്മൾക്ക് ഒന്ന് ആഘോഷിക്കണം ചേട്ടാ . ചിലവ് എന്റെ വക 

എന്റെ ദുഖങ്ങൾക്ക് ഇന്നു ഞാൻ അവധികൊടുത്തു 
കള്ളു ഷാപ്പിൽ ഞാനൊരു മുറിയെടുത്തു 
ജാക്ക് ഡാനിയേലും ഞാനും ഒരു കുപ്പി വിഴുങ്ങി 
കാലിയാടാൻ ഇരിക്കുന്നു ..എന്റെ ദുഖങ്ങൾക്ക് ...... 
Kritharthan 2019-05-08 08:26:42

Srinivasan  is  very  smart, he  knows  Dileep is  going  to  walk  out of  this  case  due  to current   memory  card  issue  and  he  is  going  to  hire  top attorneys  to  battle  against  this 

Srinivasan  and  his  kids  need  movie  industry  and  Dileep   for  future  projects.

Every  Dog  Has  Day  (  Ellathinum  oru  samyam  ondu  Dasa)



ദിലീപ് ഫാൻ 2019-05-08 13:53:31
ഒന്നും കാണാതെ ശ്രീനിയേട്ടൻ കുളത്തിൽ ചാടില്ലല്ലോ. നല്ലൊരു കലാകാരൻ ആണ് പക്ഷെ  പിസി ജോർജ് സിൻഡ്രോം എന്നൊരു മാരക രോഗത്തിന് അടിമയാണെന്നു മാത്രം. മോഡേൺ മെഡിസിനെ  ഇത്രയേറെ അപകീർത്തിപ്പെടുത്തുന്ന പ്രസ്താവനകൾ നടത്തിയ ഒരു കലാകാരൻ മലയാളത്തിലില്ല. എന്നിട്ടോ ഒരു നെഞ്ച് വേദന വന്നപ്പോൾ ഒരു പ്രകൃതി ചികിത്സ കാരൻറെ അടുത്തും പോകാതെ എറണാകുളത്തെ ഏറ്റവും നല്ല ആശുപത്രിയിൽ പോയി വേണ്ട കാര്യങ്ങൾ ഒക്കെ ചെയ്തു.
സിസ്റ്റർ അഭയ കിണറിൽ ചാടി ആത്മഹത്യാ ചെയ്തു എന്നും ടി പി ചന്ദ്രശേഖരൻ സ്വയം വെട്ടി മരിച്ചു എന്ന് കുറേപേർ വിശ്വസിക്കുന്ന നാട്ടിൽ ദിലീപ് നിരപരാധി എന്ന് വിശ്വസിക്കാനും ആളുള്ളതിൽ അത്ഭുതപ്പെടേണ്ട
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക