Image

സ്വാതന്ത്ര്യത്തിന്റെ വെളിച്ചം അനുഭവിക്കാനുള്ള അവകാശം മുഖങ്ങള്‍ക്ക് നിഷേധിക്കാന്‍ ആര്‍ക്കാണ് കഴിയുക?(സന്ധ്യ ജി ഐ )

സന്ധ്യ ജി ഐ Published on 11 May, 2019
സ്വാതന്ത്ര്യത്തിന്റെ വെളിച്ചം അനുഭവിക്കാനുള്ള അവകാശം മുഖങ്ങള്‍ക്ക് നിഷേധിക്കാന്‍ ആര്‍ക്കാണ് കഴിയുക?(സന്ധ്യ ജി ഐ )
പതിനേഴോ പതിനെട്ടോ വയസ്സില് എന്‍ട്രന്‍സ് എന്ന അതി ഭീകര കടമ്പ ചാടി കടന്ന് മെഡിക്കല്‍ കോളേജിന്റെ പടി കടന്നപ്പോഴുള്ള ആദ്യത്തെ അമ്പരപ്പ് ഫോര്‍മലിന്റെ കത്തിക്കയറുന്ന രൂക്ഷ ഗന്ധം ശ്വസിച്ചപ്പോഴാണ്. വിമന്‍സ് കോളേജിലെ മുല്ലപ്പൂവിന്റെ മണം തിരുവനന്തപുരം മെഡിക്കല്‍ കോളേജിനില്ലായിരുന്നു.

ഒന്നാം വര്‍ഷ അനാട്ടമി ഹാള് ഞാനെങ്ങനെയാണ് മറക്കുന്നത്? കാമ ക്രോധ ലോഭ മോഹങ്ങളില്ലാതെ എന്റെ ടേബിളില്‍ എന്റെ മുന്നില്‍ കിടന്ന അന്യപുരുഷന്‍.ജീവനില്ലെങ്കിലും അന്യപുരുഷന്‍ തന്നെയാണല്ലോ അത്. അന്യ പുരുഷന്റെയും അന്യ സ്ത്രീയുടേയും നഗ്‌നശരീരം കണ്ട് ഏതെങ്കിലും മെഡിക്കല്‍ വിദ്യാര്‍ത്ഥിനികള്‍ ഇറങ്ങി ഓടിയതായി എന്റെ ഓര്‍മ്മയിലില്ല. ലിംഗത്തിന്റെയും വൃഷ്ണ സഞ്ചിയുടെയും അനാട്ടമി കീറി മുറിച്ച് പഠിച്ചപ്പോള്‍ ഞാനോ എന്റെ കൂട്ടുകാരികളോ കണ്ണടച്ചില്ല.

വാര്‍ഡ് പരിശീലനം തുടങ്ങുന്ന മൂന്നാംവര്‍ഷ കാലം.അന്യ പുരുഷന്‍മാരെ കൊണ്ട് നിറഞ്ഞ വാര്‍ഡുകള്‍. പ്രഷറു നോക്കാനായി കയ്യില്‍ പിടിക്കുമ്പോള്‍, ഹൃദയമിടിപ്പ് നോക്കാനായി സ്‌റ്റെതസ്‌കോപ്പ് നെഞ്ചില്‍ വയ്ക്കുമ്പോള്‍.ഷര്‍ട്ടഴിച്ച് കിടത്തി അപ്പക്‌സ് ബീറ്റ് തൊട്ടനുഭവിക്കുമ്പോള്‍ ,തട്ടിയും കൊട്ടിയും നെഞ്ചിനുള്ളിലെയും വയറിനുള്ളിലേയും ശബ്ദ വ്യത്യാസങ്ങള്‍ മനസ്സിലാക്കുമ്പോള്‍, സമരം പ്രഖ്യാപിച്ച അവയവങ്ങളെ തേടി വയറു മുഴുവനും സുന്ദരമായ കൈകള്‍ കൊണ്ട് അമര്‍ത്തി പരിശോധിക്കുമ്പോള്‍ ഈ അന്യപുരുഷന്മാര്‍ പ്രണയത്തോടെ, കാമത്തോടെ നോക്കില്ല എന്ന് എന്താണ് ഉറപ്പ്? ഹ്യദയ താളത്തിന്റെ നേര്‍ത്ത വ്യതിയാനങ്ങളും, ശ്വാസകോശത്തി ന്റെ ചെറിയ തേങ്ങലുകളും തികഞ്ഞ ഏകാഗ്രതയോടെ കേട്ട് അതിനെ വിശകലനം ചെയ്ത് രോഗ നിര്‍ണ്ണയം നടത്താനുള്ള ഭ ഗീരഥ പ്രയ്ത്‌നത്തിനിടയില്‍ ഈ അന്യപു രുഷന്‍മാര്‍ എനിക്ക് വെറും മനുഷ്യര്‍ മാത്രമായിരുന്നു. ഞാനെന്തിന് അവരെ ഭയപ്പെടണം? ഞാനെന്തിന് എന്റെ മുഖം മൂടണം? ആത്മാര്‍ത്ഥതയോടെ ജോലി ചെയ്യുന്നവളെ കണ്ണ് കൊണ്ട് അല്ലെങ്കില്‍ മനസ്സുകൊണ്ട് ബലാല്‍സംഗം ചെയ്യുന്നെങ്കില്‍ അത് അവന്റെ വൈകല്യമാണ്. അതിന് ഞാനെന്തിന് എന്റെ സ്വാതന്ത്ര്യത്തെ പണയം വക്കണം?

ഇതെല്ലാം കഴിഞ്ഞ് സര്‍ജറി വാര്‍ഡില്‍ പോകണം. അടി വസ്ത്രം പോലുമില്ലാത്ത അന്യ പുരുഷന്‍മാരാണ് ഞങ്ങളുടെ പരിശോധനാ മുറിയില്‍ കിടന്നിരുന്നത്.വൃഷ്ണ സഞ്ചിയി ലെ വീക്കവും ലിംഗത്തിലെ മുഴകളും തൊട്ടും തടവിയും എത്ര പ്രാവശ്യമാണ് ഞാന്‍ പ ഠിച്ചത്. അപ്പോഴെല്ലാം ഈ അന്യ പുരുഷന്‍മാര്‍ക്ക് എന്നോട് എന്ത് വികാരമാണ് എ ന്നൊന്നും ഞാന്‍ ശ്രദ്ധിക്കാറില്ല. അവരില്‍ മിക്കവാറും പേര്‍ക്ക് ഡോക്ടര്‍മാരെ ബഹുമാനമാണ്. ഇനിയിപ്പോള്‍ ഇവരില്‍ കുറച്ച് അന്യ പുരുഷന്‍മാര്‍ ഈ പരിശോധനകളുടെ ഇടയിലെപ്പോഴെങ്കിലും കാമം നിറഞ്ഞ കണ്ണോടെ നോക്കിയിട്ടുണ്ടാകുമോ? ഉണ്ടെ ങ്കില്‍ എനിക്കെന്ത്? കണ്ണുകള്‍ക്ക് കുഴപ്പമുള്ളവര്‍ ചികിത്സ നേടട്ടെ. എനിക്ക് സ്വതന്ത്രയായി ഈ ലോകത്ത് ജീവിക്കണം.

ഹൗസ് സര്‍ജന്‍സി സമയത്ത് 24 വയസുള്ള ഞാന്‍ സര്‍ജറി പോസ്റ്റ് ചെയ്ത 25 വയസു കാരന്‍ അന്യ പുരുഷനെ തീയറ്ററില്‍ കൊ ണ്ടു പോകുന്നതിന് മുമ്പ് മൂത്രം പോകാനു ള്ള ട്യൂബ് ഇട്ടത് ഇന്നും ഓര്‍മ്മയുണ്ട്. അരക്ക് താഴോട്ട് നഗ്‌നനായി കിടന്ന അവന്റെ ക ണ്ണില് നാണത്തേക്കാള്‍ ഭയമായിരുന്നു. പേ ടിക്കണ്ട എല്ലാം ശരിയാകും എന്ന് ചിരി ച്ചു കൊണ്ട് അവന്റെ കണ്ണില്‍ നോക്കി തോളി ല്‍ തട്ടി പറഞ്ഞപ്പോള്‍ അവന്റെ മു ഖത്തെ സന്തോഷം ഓര്‍മ്മയുണ്ട്. ഡോക്ടറ് തിയേറ്ററില് ഉണ്ടെങ്കില്‍ എനിക്കൊരു പേടിയും ഇല്ല എന്ന് പറഞ്ഞതു കൊണ്ട് മാത്രം ഡ്യൂട്ടി ഇല്ലാതിരുന്ന ഞാന്‍ സ്‌പെഷ്യല്‍ പെര്‍മിഷ ന്‍ വാങ്ങി തീയേറ്ററില്‍ കയറിയത് ഇന്നലെ പോലെ ഓര്‍ക്കുന്നു . അനസ്‌തേഷ്യ കൊടുക്കണ സമയത്ത് പേടി കൊണ്ട് എന്റെ ക യ്യിലമര്‍ത്തിയ ആ അന്യ പുരുഷന്റെ കൈ ഞാന്‍ തട്ടി മാറ്റിയില്ല. ഭയത്തോടെ നോക്കി യ ആ കണ്ണുകള്‍ക്കാശ്വാസം എന്റെ മുഖം തന്നെയായിരിക്കണം.

മുഖമുള്ളവരായിരിക്കണം ഡോക്ടര്‍മാര്‍. ഒരു രോഗവും മരുന്നു കൊണ്ട് മാത്രം മാറില്ല. ഡോക്ടറും രോഗിയും തമ്മില്‍ നിര്‍വ്വചി ക്കാനാകാത്ത ഒരു ബന്ധം ഉണ്ട്. പലപ്പോഴും ആശുപത്രി വാസം കഴിഞ്ഞു പോകുന്ന മനുഷ്യര്‍ വര്‍ഷങ്ങള്‍ കഴിഞ്ഞാലും സ്‌നേഹ ത്തോടെ ഓര്‍ക്കുന്നത് ഡോക്ടറുടെ മുഖ മാണ്. പ്രസവമെടുത്ത ഡോക്ടറുടെ മുഖം, സര്‍ജറി കഴിഞ്ഞ് ബോധം വരുമ്പോള്‍ സ് നേഹത്തോടെ എല്ലാം ശരിയാകും എന്ന് പറയുന്ന ഡോക്ടറുടെ മുഖം. ഏറ്റവും പ്രിയ പ്പെട്ടവരെ ജീവിതത്തിലേക്ക് തിരിച്ച് കൊ ണ്ടുവരുന്ന ഡോക്ടറുടെ മുഖം ഇതൊക്കെ ആരെങ്കിലും മറക്കുമോ?

അതി കഠിനമായ വേദനയുടെ കണ്ണീര്‍ കായലില്‍ കയ്യും കാലുമിട്ടടിക്കുന്നവര്‍ക്ക് ആശ്വാസമേകുന്നത് മതമോ ജാതിയോ അല്ല പ്രകാശം പരത്തുന്ന മുഖങ്ങള്‍ തന്നെയാ ണ്. സ്വാതന്ത്ര്യ ത്തിന്റെ വെളിച്ചം അനുഭവിക്കാനുള്ള അവകാശം മുഖങ്ങള്‍ക്ക് നിഷേധിക്കാന്‍ ആര്‍ക്കാണ് കഴിയുക?

സ്വാതന്ത്ര്യത്തിന്റെ വെളിച്ചം അനുഭവിക്കാനുള്ള അവകാശം മുഖങ്ങള്‍ക്ക് നിഷേധിക്കാന്‍ ആര്‍ക്കാണ് കഴിയുക?(സന്ധ്യ ജി ഐ )
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക