Image

മല്ലികേ നീ വാങ്ങിതന്ന ഷര്‍ട്ടാണ്; സുകുമാരന്റെ ശബ്ദത്തില്‍ മകന്‍ ഇന്ദ്രജിത്ത്

Published on 11 May, 2019
മല്ലികേ നീ വാങ്ങിതന്ന ഷര്‍ട്ടാണ്; സുകുമാരന്റെ ശബ്ദത്തില്‍ മകന്‍ ഇന്ദ്രജിത്ത്


കൊച്ചി:  മലയാള സിനിമയിലെ പ്രിയതാരമാണ് ഇന്ദ്രജിത്ത് സുകുമാരന്‍. താരം പിതാവ് സുകുമാരനെ അനുകിരിക്കുന്ന വിഡിയോയാണ്  ഇപ്പോള്‍ സോഷ്യല്‍ മിഡിയയില്‍ പുറത്തിറങ്ങിയിരിക്കുന്നത്. അമ്മ മല്ലിക സുകുമാരനാണ് തന്റെ ഫേയ്‌സ്ബുക്കില്‍ വിഡിയോ പോസ്റ്റ് ചെയ്തത്.' മല്ലികേ നീ വാങ്ങിതന്ന ഷര്‍ട്ടാണ് കൊള്ളാമൊ'  എന്ന ഡയലോഗ് സുകുമാരന്‍ പറയുന്ന രീതിയില്‍ അനുകരിക്കുകയാണ് വിഡിയോയില്‍ താരം.

മഹാനടനായ സുകുമാരന്റെ മക്കള്‍ പൃഥ്വിരാജും ഇന്ദ്രജിത്തും മലയാള സിനിമയില്‍ വളെര നേരത്തെ തന്നെ കഴിവു തെളിയിച്ച താരങ്ങളാണ്. അഭിനയ രംഗത്ത് നിന്ന് പൃഥ്വിരാജ് ഇപ്പോള്‍ സംവിധാനത്തിലേക്കും കടന്നിട്ടുണ്ട്. അഭിനയത്തിന് പുറമെയുടെ ഇന്ദ്രജിത്തിന്റെ കലാപരമായ കഴിവുകളും മലയാളികള്‍ കണ്ടിട്ടുണ്ട്

നിപ്പ വൈറസിനെ അതിജീവിച്ച കേരളത്തിന്റെ കഥപറയുന്ന ആഷിഖ് അബു ചിത്രമായ വൈറസാണ് ഇന്ദ്രജിത്തിന്റെ പുറത്തിറങ്ങാനിരിക്കുന്ന ചിത്രം. പതിനേഴു വര്‍ഷത്തിനു ശേഷം പൂര്‍ണിമ ഇന്ദ്രജിത്ത് മലയാള സിനിമയിലേക്ക് തിരിച്ചെത്തുന്നു എന്ന സവിശേഷതയും ചിത്രത്തിനുണ്ട്. കോഴിക്കോട് ജില്ലാ ആരോഗ്യ സെക്രട്ടറിയായിട്ടാണ് പൂര്‍ണിമ വൈറസിലെത്തുന്നത്. ഭര്‍ത്താവ് ഇന്ദ്രജിത്തും ഒരു പ്രധാന വേഷത്തിലെത്തുന്നുണ്ട്. ഇരുവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ടെങ്കിലും താരങ്ങള്‍ ഒരുമിച്ചുള്ള രംഗങ്ങള്‍ ഒന്നുമില്ലെന്നു നേരത്തെ  താരങ്ങള്‍ അറിയിച്ചിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക