Image

മലങ്കര ഓര്‍ത്തഡോക്‌സ്‌ സഭ ഫാമിലി & യൂത്ത്‌ കോണ്‍ഫറന്‍സ്‌

ജോര്‍ജ്‌ തുമ്പയില്‍ Published on 06 July, 2011
മലങ്കര ഓര്‍ത്തഡോക്‌സ്‌ സഭ ഫാമിലി & യൂത്ത്‌ കോണ്‍ഫറന്‍സ്‌
ന്യൂയോര്‍ക്ക്‌: മലങ്കര ഓര്‍ത്തഡോക്‌സ്‌ സഭ നോര്‍ത്ത്‌ ഈസ്‌റ്റ്‌ അമേരിക്കന്‍ ഭദ്രാസന ഫാമിലി ആന്‍ഡ്‌ യൂത്ത്‌ കോണ്‍ഫറന്‍സ്‌ വേദിയായ അപ്‌സ്‌റ്റേറ്റ്‌ ന്യൂയോര്‍ക്കിലെ ഹഡ്‌സണ്‍വാലി റിസോര്‍ട്ടിലേക്ക്‌ വിശ്വാസസമൂഹം എത്തിത്തുടങ്ങി. കോണ്‍ഫറന്‍സിന്‌ നേതൃത്വം നല്‍കുന്ന യുവജനങ്ങള്‍ നേരത്തെ തന്നെ രജിസ്‌ട്രേഷന്‍ കൗണ്ടറുകള്‍ ക്രമീകരിച്ചിരുന്നു. കോണ്‍ഫറന്‍സ്‌ ഹാള്‍, മറ്റു സമ്മേളന മുറികള്‍, ഓഡിറ്റോറിയം തുടങ്ങിയവയെല്ലാം ജനറല്‍ സെക്രട്ടറി ആഷാ തോമസിന്റെ നേതൃത്വത്തിലുള്ള യുവജന ടീം ക്രമീകരിച്ചു.

ഭക്ഷണക്രമീകരണങ്ങള്‍, താമസസൗകര്യങ്ങള്‍, മുറികളുടെ താക്കോല്‍ വിതരണം തുടങ്ങിയവ സംബന്ധിച്ചുള്ള കാര്യങ്ങള്‍ റിസോര്‍ട്ട്‌ അധികൃതരുമായി ചേര്‍ന്ന്‌വിലയിരുത്തി. കോ - ഓര്‍ഡിനേറ്റര്‍ ഫാ. എം.കെ. കുര്യാക്കോസ്‌, ട്രഷറര്‍ പോള്‍ സി. മത്തായി എന്നിവര്‍ ഉടന്‍ എത്തിച്ചേരും. മെത്രാപ്പൊലീത്തമാരും പ്രധാന പ്രാസംഗികരും ന്യൂയോര്‍ക്കിലുള്ള യാത്രയിലാണ്‌.

ഭദ്രാസന മെത്രാപ്പൊലീത്ത സഖറിയ മാര്‍ നിക്കോളവോസ്‌ എല്ലാവരെയും കോണ്‍ഫറന്‍സിലേക്ക്‌ പത്രക്കുറിപ്പിലൂടെ സ്വാഗതം ചെയ്‌തു. ഭദ്രാസനത്തിന്റെ ആത്മീയ ജീവിതത്തെ സംബന്ധിച്ചിടത്തോളം ഏറ്റവും പ്രത്യേകതയാര്‍ന്ന കൂട്ടായ്‌മയായി കോണ്‍ഫറന്‍സിനെ മാര്‍ നിക്കോളവോസ്‌ വിശേഷിപ്പിച്ചു. കോണ്‍ഫറന്‍സിന്‌ ആത്മീയ വിശുദ്ധിയും ഐക്യവും കൈവരിക്കുവാന്‍ സാധിക്കട്ടെ എന്ന്‌ മാര്‍ നിക്കോളവോസ്‌ ആശംസിച്ചു.
മലങ്കര ഓര്‍ത്തഡോക്‌സ്‌ സഭ ഫാമിലി & യൂത്ത്‌ കോണ്‍ഫറന്‍സ്‌
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക