Image

അനുജന്‍ സംവിധാനം ചെയ്യുന്ന ചിത്രം നിര്‍മ്മിക്കുന്നത് ചേട്ടന്‍ ദിലീപ്: പുതുമുഖങ്ങളെ തേടി ദിലീപിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്

Published on 13 May, 2019
അനുജന്‍ സംവിധാനം ചെയ്യുന്ന ചിത്രം നിര്‍മ്മിക്കുന്നത് ചേട്ടന്‍ ദിലീപ്: പുതുമുഖങ്ങളെ തേടി ദിലീപിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്
ജനപ്രിയ നായകന്‍ ദിലീപിന്റെ അനുജന്‍ സംവിധായകനാകുന്നു. നിവിന്‍ പോളി, അജു വര്‍ഗീസ് ഉള്‍പ്പെടെയുള്ള നവാഗതര്‍ക്ക് സിനിമയില്‍ അവസരം ഒരുക്കിയ ഗ്രാന്‍ഡ് പ്രൊഡക്ഷന്‍സാണ് ചിത്രം നിര്‍മ്മിയ്ക്കുന്നത്. ചേട്ടന്‍ ദിലീപിന്റെ തന്നെയാണ് ഗ്രാന്‍ഡ് പ്രൊഡക്ഷന്‍സും. അനുജന്‍ സംവിധാനം ചെയ്യുന്ന ചിത്രം ചേട്ടന്‍ നിര്‍മ്മിക്കുന്നു എന്നത് തന്നെയാണ് കൗതുകവും. ചിത്രത്തിന്റെ കാസ്റ്റിംഗ് കോള്‍ ദിലീപിന്റെ ഔദ്യോഗിക ഫേസ്ബുക് പേജ് വഴി പുറത്തിറക്കിയിട്ടുണ്ട്.


പുതുമുഖങ്ങള്‍ക്ക് ഏറെ പ്രധാന്യം ലഭിക്കുന്ന ചിത്രത്തിന്റെ കഥയൊരുക്കുന്നത് സന്തോഷ് എച്ചിക്കാനമാണ്. ഞാന്‍ സ്റ്റീവ് ലോപസ്, അന്നയും റസൂലും, ചന്ദ്രേട്ടന്‍ എവിടെയാ, നിദ്ര തുടങ്ങിയ ചിത്രങ്ങള്‍ രചിച്ചത് സന്തോഷ് എച്ചിക്കാനമാണ്. കാസ്റ്റിംഗ് കോളില്‍ പറയുന്നത് പ്രകാരം, നായകനു 24 മുതല്‍ 27 വയസ്സും നായികക്ക് 18 മുതല്‍ 22 വരെ പ്രായവും ഉണ്ടായിരിക്കണം. ഒരു മിനിട്ടില്‍ താഴെയുള്ള സെല്‍ഫ് ഇന്‍ട്രൊഡക്ഷന്‍ വീഡിയോ അയച്ചതാണ് ചിത്രത്തിലേക്ക് തിരഞ്ഞെടുക്കപ്പെടാനുള്ളത്. മെയ് 25 ആണ് അപേക്ഷിക്കാനുള്ള അവസാന തീയതി.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക