അഭിനയത്തിന്റെ കാര്യത്തില്‍ പകരം വയ്ക്കാനില്ലാത്ത നടീനടന്മാരാണ്
പാര്‍വതിയും വിനായകനും. എന്നിട്ടും എന്തു കൊണ്ടാണ് ഇവര്‍ നായികാനായകന്മാരായി
വരാത്തത് എന്ന ചോദ്യവുമായി നടന് ഹരീഷ് പേരടി. ഇതിനു കാരണം മലയാളികളുടെ സവര്‍ണ്ണ
കള്ളത്തരമാണെന്നാണ് ഹരീഷ് പേരടി പറയുന്നത്.
ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ്
താരത്തിന്റെ വെളിപ്പെടുത്തല്‍. പാര്‍വതിക്ക് എപ്പോഴും ഫഹദ് ഫാസിലും കുഞ്ചാക്കോ
ബോബനും ദുല്‍ഖറും ആസിഫ് അലിയും നായകന്മാരാകാനാണ് യോഗം. വിനായകന്
നായകനാണെങ്കില്‍ മിക്കവാറും നായിക പുതുമുഖമായിരിക്കും. നമ്മുടെ പൊതുബോധം അത്രയും
ചീഞ്ഞളിഞ്ഞതാണെന്ന് ഹരീഷ് പേരടി പറയുന്നു.
ഹരീഷ് പേരടിയുടെ ഫേസ്ബുക്ക്
പോസ്റ്റ് വായിക്കാം
`` പാര്‍വതിയും വിനായകനും നല്ല നടീനടന്മാരാണെന്ന്
തെളിയിച്ചിട്ട് കുറേ കാലമായി. എന്നാല്‍ ഇവര്‍ രണ്ടും ഒരുമിച്ച് ഒരു ചിത്രം
മലയാളത്തില്‍ ഉണ്ടാകാത്തത് എന്തു കൊണ്ടാണ്? ഇതാണ് നമ്മള് മലയാളികളുടെ
കള്ളത്തരം. പച്ച മലയാളത്തില്‍ പറഞ്ഞാല്‍ സവര്‍ണ്ണ കള്ളത്തരം.
പാര്‍വതിക്ക്
എപ്പോഴും ഫഹദ് ഫാസിലും കുഞ്ചാക്കോ ബോബനും ദുല്‍ഖറും ആസിഫ് അലിയും
നായകന്മാരാകാനാണ് യോഗം. വിനായകന് നായകനാണെങ്കില്‍ മിക്കവാറും നായിക
പുതുമുഖമായിരിക്കും. കഥാപാത്രം തെച്ച കാമുകി, അസംതൃപ്തയായ ഭാര്യ, ഈ പോസ്റ്റ്
വായിച്ച് ഒരുത്തന് ഇവരെ വച്ച് വാശിക്ക് ഒരു പടമെടുക്ക്. അത് എത്ര
വിജയിച്ചാലും ഒരു സിനിമ മാത്രമായിരിക്കും. അത് പിന്നീട് ആവര്‍ത്തിക്കില്ല.
അത്രയ്ക്ക് ചീഞ്ഞളിഞ്ഞതാണ് നമ്മുടെ പൊതുബോധം.