Image

പാത്രിയര്‍ക്കിസ് ബാവ 24 മുതല്‍ 27 വരെ കേരളത്തില്‍ സന്ദര്‍ശനം നടത്തും

Published on 14 May, 2019
പാത്രിയര്‍ക്കിസ് ബാവ 24 മുതല്‍ 27 വരെ കേരളത്തില്‍ സന്ദര്‍ശനം നടത്തും


എറണാകുളം: ശ്ലൈഹിക സന്ദര്‍ശനത്തിനായി ഇന്ത്യയുടെ മണ്ണിലേക്ക് കടന്നു
വരുന്ന ആകമാന സുറിയാനി സഭയുടെ പരമ മേലധ്യക്ഷന്‍ പരി. ഇഗ്‌നാത്തിയോസ് അപ്രേം രണ്ടാമന്‍ പാത്രിയര്‍ക്കീസ് ബാവ 24 മുതല്‍ 27 വരെ കേരളത്തില്‍ സന്ദര്‍ശനം നടത്തും. പാത്രിയര്‍ക്കിസ് ബാവക്കുള്ള സന്ദര്‍ശന ഒരുക്കങ്ങള്‍ പൂര്‍ത്തിയായി വരുന്നു. 

24 ന് രാവിലെ 9ന് കൊച്ചി രാജ്യാന്തര വിമാനത്താവളത്തിലെത്തുന്ന പരി. പിതാവിനെയും സംഘത്തെയും മലങ്കരയുടെ ശ്രേഷ്ഠ കാതോലിക്ക ബസേലിയോസ് തോമസ് പ്രഥമന്‍ ബാവ തിരുമനസിന്റെ നേതൃത്വത്തില്‍ സ്വീകരിക്കും.

സ്വീകരണത്തിനുശേഷം കുമരകത്തേക്കു പോകും. വൈകിട്ട് 3 ന് മഞ്ഞനിക്കര ദയറായിലെത്തി പരി. ഇഗ്‌നാത്തിയോസ് ഏലിയാസ് തൃതിയന്‍ ബാവായുടെ കബറിടത്തില്‍ പ്രാര്‍ഥന നടത്തും. തുടര്‍ന്നു മഞ്ഞനിക്കര ദയറായില്‍ നിര്‍മിച്ച പുതിയ കെട്ടിടത്തിന്റെ കൂദാശ നിര്‍വഹിക്കും. തുടര്‍ന്നു നടക്കുന്ന പൊതുസമ്മേളനത്തില്‍ ഇഗ്‌നാത്തിയോസ് അപ്രേം രണ്ടാമന്‍ പാത്രിയര്‍ക്കീസ് ബാവ അധ്യക്ഷനാകും. 

ശ്രേഷ്ഠ കാതോലിക്ക ബസേലിയോസ് തോമസ് പ്രഥമന്‍ ബാവ, സുറിയാനി സഭയുടെ മെത്രാപ്പോലീത്തന്മാരായ തോമസ് മോര്‍ തീമോത്തിയോസ്, ജോസഫ് മോര്‍ ഗ്രീഗോറിയോസ്, ഗീവര്‍ഗീസ് മോര്‍ അത്താനാസിയോസ്, യൂഹാനോന്‍ മോര്‍ മിലിത്തിയോസ് എന്നീ തിരുമേനിമാരും സംബന്ധിക്കും.

ശനിയാഴ്ച രാവിലെ 8ന് മഞ്ഞനിക്കര ദയറാ കത്തീഡ്രലില്‍ പരിശുദ്ധ പിതാവിന്റെ മുഖ്യ കാര്‍മ്മികത്വത്തില്‍ കുര്‍ബാനയര്‍പ്പിക്കും. ഉച്ചയ്ക്ക് 3 ന് പുത്തന്‍കുരിശ് പാത്രിയര്‍ക്കാ സെന്ററില്‍ സ്വീകരണം. തുടര്‍ന്നു നടക്കുന്ന എപ്പിസ്‌കോപ്പല്‍ സുന്നഹദോസിലും സഭാ മാനേജിംഗ് കമ്മിറ്റി, വര്‍ക്കിംഗ് കമ്മിറ്റി യോഗത്തിലും സംബന്ധിക്കും. വൈകിട്ട് 6.30ന് പുത്തന്‍കുരിശ് മലേക്കുരിശ് ദയറായില്‍ ധ്യാനകേന്ദ്രവും പുതിയ ദയറാ കെട്ടിടവും കൂദാശ ചെയ്യും. 

26 ഞായര്‍ രാവിലെ8.15ന് പരി. പിതാവിന്റെ മുഖ്യ കാര്‍മ്മികത്വത്തില്‍ മലേക്കുരിശ് ദയറായില്‍ കുര്‍ബാനയര്‍പ്പിക്കും. തുടര്‍ന്നു നടക്കുന്ന വിവാഹകൂദാശകളിലും സംബന്ധിക്കും. വൈകിട്ട് 6ന് പാന്പ്ര സെന്റ് ജോര്‍ജ് സിറിയന്‍ സിംഹാസന പള്ളിയുടെ കൂദാശ നിര്‍വഹിക്കും. 27ന് രാവിലെ 10.30ന് പരിശുദ്ധ പിതാവ് ഔദ്യോഗിക സന്ദര്‍ശനം പൂര്‍ത്തിയാക്കി തിരികെ പോകും.

റിപ്പോര്‍ട്ട്: ബിജു വെണ്ണിക്കുളം

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക