ഷിക്കാഗോ: ഷിക്കാഗോ മലയാളി അസോസിയേഷന്റെ ഒരു വാര്‍ഷിക പൊതുയോഗം ജൂണ്‍ 2ന്, 2019 ഞായറാഴ്ച 3 PMന് സി.എം.എ.ഹാളില്‍ വച്ച് (834 E, Rand Rd, Suite 13, Mount Prospect, IL-60056) നടത്തുന്നതാണ്. പ്രസ്തുതയോഗത്തെ പ്രസിഡന്റ് ജോണ്‍സണ്‍ കണ്ണൂക്കാടന്‍ അഭിസംബോധന ചെയ്യുന്നതും സെക്രട്ടറി വാര്‍ഷിക റിപ്പോര്‍ട്ട് അവതരിപ്പിക്കുന്നതുമാണ്. അടുത്ത രണ്ടു വര്‍ഷത്തേക്കുള്ള ഫോമ/ഫൊക്കാന പ്രതിനിധികളെ തിരഞ്ഞെടുക്കുന്നതും മലയാളി അസോസിയേഷന്റെ നിയമഭേദഗതി കമ്മിറ്റിയെയും തിരഞ്ഞെടുക്കുന്നതുമായിരിക്കും. അസോസിയേഷനുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ നിയമപരിധിക്കുള്ളില്‍ തിന്നുകൊണ്ട് ചര്‍ച്ചയില്‍ വരുന്നതിനും തടസം ഉണ്ടായിരിക്കുന്നതല്ല.
ഷിക്കാഗോ മലയാളി അസോസിയേഷന്റെ വാര്‍ഷിക പൊതുയോഗത്തിലേക്ക് എല്ലാ അംഗങ്ങളെയും സ്‌നേഹപൂര്‍വ്വം പ്രസിഡന്റ് ജോണ്‍സണ്‍ കണ്ണൂക്കാടന്‍(847-477-0564), സെക്രട്ടറി ജോഷി വള്ളിക്കളം(312-685-6749) മറ്റു ഭാരവാഹികളും ക്ഷണിക്കുന്നു.