Image

സീറോ മലബാര്‍ ദേശീയ കണ്‍വന്‍ഷന്‍: ഹൂസ്റ്റണില്‍ അവലോകന യോഗം മെയ് 26 ന്

മാര്‍ട്ടിന്‍ വിലങ്ങോലില്‍ Published on 16 May, 2019
സീറോ മലബാര്‍ ദേശീയ കണ്‍വന്‍ഷന്‍:  ഹൂസ്റ്റണില്‍ അവലോകന യോഗം മെയ് 26 ന്
ഹൂസ്റ്റണ്‍ : സെന്റ് ജോസഫ് ഫൊറോനായുടെ ആഭിമുഖ്യത്തില്‍ ഹൂസ്റ്റണില്‍ നടക്കുന്ന സീറോ മലബാര്‍ ദേശീയ കണ്‍വന്‍ഷന്റെ   തയ്യാറെടുപ്പുകള്‍ വിജയകരമായി പുരോഗമിക്കുന്നു.  അയ്യായിരത്തില്‍ പരം വിശ്വാസികള്‍  സംഗമിക്കുന്ന  ഈ വിശ്വാസകൂട്ടായ്മയില്‍  ഇതിനോടകം  നാലായിരത്തില്‍പരം വിശ്വാസികള്‍  രജിസ്റ്റര്‍  ചെയ്തു കഴിഞ്ഞു.

ദേശീയ സീറോ മലബാര്‍ സംഗമത്തിന്റെ ഒരുക്കങ്ങള്‍ വിലയിരുത്താനായി അവലോകന യോഗം മെയ് 26 നു 
ഹൂസ്റ്റണ്‍ സീറോ മലബാര്‍ ഫൊറോനാ ഓഡിറ്റോറിയത്തില്‍ സീറോ മലബാര്‍ രൂപത മെത്രാന്‍ മാര്‍ ജേക്കബ് അങ്ങാടിയത്തിന്റെ അധ്യക്ഷതയില്‍ ചേരും. മാര്‍ അങ്ങാടിയത്താണ് ദേശീയ കണ്‍വന്‍ഷന്റെ രക്ഷാധികാരി. 

യോഗത്തില്‍ രൂപതാ സഹായമെത്രാനും കണ്‍വന്‍ഷന്‍ ജനറല്‍ കണ്‍വീനറുമായ മാര്‍ ജോയ് ആലപ്പാട്ട്, രൂപതാ ചാന്‍സലര്‍ ജോണിക്കുട്ടി പുതുശേരി, രൂപതാ യൂത്ത് കോഓര്‍ഡിനേറ്റര്‍ ഫാ. പോള്‍ ചാലിശേരി, ഫൊറോനാ വികാരിയും കണ്‍വന്‍ഷന്‍ കണ്‍വീനറുമായ ഫാ. കുര്യന്‍ നെടുവേലിചാലുങ്കല്‍, കോകോര്‍ഡിനേറ്റര്‍ ഫാ. രാജീവ് വലിയവീട്ടില്‍ എന്നിവരും, കണ്‍വന്‍ഷന്‍ ചെയര്‍മാന്‍  അലക്‌സ് കുടക്കച്ചിറ, വൈസ് ചെയര്‍മാന്‍ ബാബു മാത്യു പുല്ലാട്ട്, ജോസ് മണക്കളം, കണ്‍വന്‍ഷന്‍ സെക്രട്ടറി പോള്‍ ജോസഫ് തുടങ്ങി നാല്പതോളം വരുന്ന കമ്മിറ്റികളും, ഇതര സബ് കമ്മറ്റിഭാരവാഹികളും പങ്കെടുക്കും. 

കണ്‍വന്‍ഷന്റെ ഇതുവരെയുള്ള പുരോഗതി  വിലയിരുത്തുന്നതിനും ഭാവിപരിപാടികള്‍ ആസൂത്രണം ചെയ്യുന്നതിനുമാണ്  അവലോകന യോഗം.  പരിപാടിയുടെ സുഖമമായ നടത്തിപ്പും അതിഥികളുടെ  സൗകര്യങ്ങളും ചര്‍ച്ച ചെയ്യും. കണ്‍വന്‍ഷന്റെ വിജയത്തിപ്പിനായി കഴിഞ്ഞ ഒരു  വര്‍ഷമായി നൂറോളം വോളണ്ടിയേഴ്‌സ്  വിവിധ കമ്മിറ്റികളില്‍  അഹോരാത്രം പ്രവര്‍ത്തിച്ചുവരുന്നു.   അവലോകന യോഗത്തില്‍ നിന്നുള്ള തീരുമാനങ്ങള്‍   ദേശീയ തലത്തില്‍ അറിയിക്കുമെന്നു  ഫാ. കുര്യന്‍ നെടുവേലിചാലുങ്കല്‍ അറിയിച്ചു. 

കണ്‍വന്‍ഷനില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക്  ംംം.ാെിരവീൗേെീി.ീൃഴ എന്ന കണ്‍വന്‍ഷന്റെ ഔദ്യോഗിക വെബ്‌സൈറ്റിലൂടെ രജിസ്റ്റര്‍ ചെയ്യാന്‍ ഇപ്പോഴും അവസരമുണ്ട്.

സീറോ മലബാര്‍ ദേശീയ കണ്‍വന്‍ഷന്‍:  ഹൂസ്റ്റണില്‍ അവലോകന യോഗം മെയ് 26 ന്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക