Image

ന്യു യോര്‍ക്ക് മേയര്‍ ഡി ബ്ലാസിയോയും പ്രസിഡന്റ് സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ചു

Published on 16 May, 2019
ന്യു യോര്‍ക്ക് മേയര്‍ ഡി ബ്ലാസിയോയും പ്രസിഡന്റ് സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ചു
ന്യു യോര്‍ക്ക്: രണ്ടു ഡസനോളം സ്ഥാനാര്‍ഥികള്‍ അരങ്ങു തകര്‍ക്കുന്ന ഡമോക്രാറ്റിക് പ്രസിഡന്റ് സ്ഥാനര്‍ഥിത്വത്തിനു ന്യു യോര്‍ക് മേയര്‍ ബില്‍ ഡി ബ്ലാസിയോയും.

ന്യു യോര്‍ക്കില്‍ നിന്നുള്ള യു എസ്. സെനറ്റര്‍ കര്‍സ്റ്റന്‍ ജില്ലിബ്രാന്‍ഡും സ്ഥാനാര്‍ഥിയാണെങ്കിലും ഇപ്പോള്‍ അഡ്രസില്ല എന്നാതാണു സ്ഥിതി.

പ്രസിഡന്റ് ട്രമ്പിനെ കുറ്റപ്പെടുത്തിയാണു ഡി ബ്ലാസിയോയുടെ രംഗപ്രവേശം. അതു പോലെ പണക്കാരെയും വന്‍ കോര്‍പ്പറേഷനുകളെയും നിലക്കു നിര്‍ത്തുമെന്നും തൊഴിലാളികള്‍ക്കായി പ്രവര്‍ത്തിക്കുമെന്നും അദ്ധേഹം വാഗ്ദാനം ചെയ്യുന്നു. അമേരിക്കയിലെ ഏറ്റവും വലിയ നഗരമായ ന്യു യോര്‍ക്കില്‍ അതാണു താന്‍ ചെയ്യുന്നത്.

കുറഞ്ഞ കൂലി 15 ഡോളര്‍ ആക്കാനും സിക്ക് ലീവ് നല്കാനും സൗജന്യ പ്രീ-സ്‌കൂള്‍ പഠനം ഏര്‍പ്പെടുത്താനുമെല്ലാം നടത്തുന്ന തന്റെ ശ്രമങ്ങള്‍ ഡി ബ്ലാസിയോ ചൂണ്ടിക്കാട്ടുന്നുണ്ട്.

വര്‍ക്കിംഗ് പീപ്പിള്‍ ഫസ്റ്റ് എന്ന മുദ്രാവാക്യവുമായാണു മല്‍സരം പ്രഖ്യാപിച്ചുള്ള വീഡിയോ അവസാനിക്കുന്നത്.

ഡിബ്ലാസിയോയൂടെ ഭാര്യ ചിര്‍ലെയ്ന്‍ മക്ക്രെയ് ആഫ്രിക്കന്‍ അമേരിക്കനാണ്. ആഫ്രിക്കന്‍ അമേരിക്കന്‍ വോട്ടുകള്‍ ഫലത്തില്‍ ഭിന്നിക്കും. ന്യു ജെഴ്‌സിയില്‍ നിന്നുള്ള സെനറ്റര്‍ കോറി ബുക്കര്‍, കാലിഫോര്‍ണിയ സെനറ്റര്‍ കമലാ ഹാരിസ് എന്നിവരും ആഫ്രിക്കന്‍ അമേരിക്കന്‍ പശ്ചാത്തലമുള്ളവരാണ്. ഇതിനു പുറമെ, പ്രസിഡന്റ് ഒബാമയുടെ കൂടെ വൈസ് പ്രസിഡന്റായിരുന്നു എന്നതിനാല്‍ ജോ ബൈഡനും നിരവധി ആഫ്രിക്കന്‍ അമേരിക്കരുടെ പിന്തുണയുണ്ട്. ബൈഡനാണു വിജയ സാധ്യത കൂടുതല്‍ എന്നതും പിന്തുണ ഉറപ്പിക്കുന്നു.

എന്തായാലും ഡിബ്ലാസിയോയുടെ സ്ഥാനാര്‍ത്ഥിത്വത്തോടുന്യു യോര്‍ക് സിറ്റിയിലുള്ളവര്‍ക്കു പോലും അത്ര താലപര്യമില്ല എന്നാണു സൂചനകള്‍. മേയര്‍ സ്ഥാനം ഡി ബ്ലാസിയോ രാജി വയ്ക്കില്ല. പ്രചാരണത്തിനു പോകുമ്പോള്‍ ഫസ്റ്റ് ഡപ്യൂട്ടി മേയര്‍ ഡീന്‍ ഫുലൈഹാന്‍ ആക്ടിംഗ് മേയറായിരിക്കും. ഒന്‍പതു ദിവസത്തില്‍ കൂടുതല്‍ മേയര്‍ നഗരത്തിലില്ലെങ്കില്‍ പബ്ലിക്ക് അഡ്വക്കറ്റ് ജുമാനെ വില്യംസ് ആ സ്ഥാനം വഹിക്കും

ഇന്ത്യാനയിലെ സൗത്ത് ബെന്‍ഡ് എന്ന ചെറു നഗരത്തിന്റെ മേയറായ പീറ്റര്‍ ബുട്ടീഗ് ഇപ്പോള്‍ മുന്‍ നിര സ്ഥാനാര്‍ഥികളിലൊരാളാണ്. അപ്പോള്‍ വന്‍ നഗരമായ ന്യു യോര്‍ക്കിന്റെ മേയറും മല്‍സരിക്കുന്നതില്‍ തെറ്റില്ല. ബുട്ടീഗ് ഗെ ആണ്. വിജയിച്ചാല്‍ ഫസ്റ്റ് ലേഡിക്കു പകരം ഫസ്റ്റ് മാന്‍ ആണു വൈറ്റ് ഹൗസില്‍ ഉണ്ടാവുക. 
Join WhatsApp News
mathew v zacharia new yorker, 2019-05-16 11:13:36
De Blasio: Joke for today " De Blasio is running for the President "
Mathew V. Zacharia, New Yprker
Boby Varghese 2019-05-16 12:47:40
Run comrade, run. Any more communists left in the country to announce their candidacy ?
Firing back 2019-05-16 17:58:01
He is much better than Abraham, Issac and Jacob 
Firing back 2019-05-16 18:00:42
A communist is thousand time better than an immoral thief.  He can run but cannot hide bobby boy. 
Indian American 2019-05-17 08:07:22
അമേരിക്കന്‍ പ്രസിഡന്റ് തെരെഞ്ഞെടുപ്പില്‍ ആര്‍.എസ്.എസിനും സ്വന്തം സ്ഥാനാര്‍ഥിയുണ്ട്. ടുല്‍സി ഗബ്ബാര്‍ഡ്. അമേരിക്കയിലെ ആര്‍.എസ്.എസുകാര്‍ നല്കിയ തുക് കൊണ്ട് അവര്‍ പ്രാഥമിക ഡിബേറ്റില്‍ പങ്കെടുക്കാന്‍ അര്‍ഹത നേടി. ആര്‍.എസ്.എസിനെതിരെ ഇതു വരെ അവര്‍ ഒരക്ഷരം മിണ്ടിയിട്ടില്ല. ഹിന്ദു മതവും ആര്‍.എസ്.എസും. ഒന്നാണെന്നവര്‍ കരുതുന്നു. കയ്യോടേ അവരെ പൊട്ടിച്ചു കൊടുക്കണം.
ആര്‍.എസ്.എസ്. ഇന്ത്യയില്‍ കിടന്നു കളിച്ചാല്‍ മതി. അമേരിക്കയില്‍ വേണ്ട. 
Sakav thomman 2019-05-17 09:57:52
Dems are digging their own graves again 
With a scenario of power mongers. Mud
Throwing on Trump by these womanizers
Or NY politicos will not work buddy.



ബോബിക്കുട്ടൻ 2019-05-17 11:27:12
പാവം ട്രംപ് സ്ത്രീകളുടെ മണം അടിച്ചാൽ ഓടിക്കളയും . ഈ പുണ്യവാളൻ തന്നെ നമ്മുടെ അടുത്ത പ്രസിഡണ്ട് . അദ്ദേഹത്ത ജീവിച്ചിരിക്കുമ്പോൾ തന്നെ സെയിന്റ് ട്രംപായ് പ്രഖ്യാപിക്കണം. പുണ്യാളൻ ട്രംമ്പേ അങ്ങ് ഞങ്ങൾക്ക് വേണ്ടി അപേക്ഷയ്ക്കണമേ .  സഖാവ് തൊമ്മന്റ് ശല്യത്തിൽ നിന്ന് ഒഴിവാക്കി തരേണമേ . ആമേൻ 

Sakav thomman 2019-05-18 07:32:01

Sakav means comrade. Thomman a comrade for Jesus . Kuttappa, satanji too has comrades in this world. Trump is America , America Trump. I am not Red Sakav. Angel sakav. Have a blessed Sabbath. 

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക