Image

പാന്‍ക്രിയാസില്‍ കാന്‍സര്‍, ചികില്‍സ തേടി കുടുംബനാഥന്‍

Published on 25 April, 2012
പാന്‍ക്രിയാസില്‍ കാന്‍സര്‍, ചികില്‍സ തേടി കുടുംബനാഥന്‍
അടൂര്‍: പാന്‍ക്രിയാസില്‍ കാന്‍സര്‍ ബാധിച്ചു ഗുരുതരാവസ്ഥയിലായ പെയ്ന്റിങ് തൊഴിലാളി അടിയന്തര ശസ്ത്രക്രിയയ്ക്കു സഹായം തേടുന്നു.

അടൂര്‍ കരുവാറ്റ ലവ് ലാന്‍ഡ് വില്ലയില്‍ ബേബി സെബാസ്റ്റിയന്‍ (40) ആണ് തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ നിശ്ചയിച്ച ശസ്ത്രക്രിയയ്ക്കു പണമുണ്ടാക്കാന്‍ കഴിയാതെ വലയുന്നത്. ഒരു ശസ്ത്രക്രിയ നടത്തിയെങ്കിലും രോഗം ഭേദമായില്ല. തുടര്‍ന്നുള്ള ചികിത്സയ്ക്കു രണ്ടു ലക്ഷത്തോളം രൂപ വേണ്ടിവരുമെന്നു ഡോക്ടര്‍മാര്‍ പറയുന്നു.

ഇതുവരെ ചികിത്സിച്ച വകയില്‍ 1.5 ലക്ഷം രൂപയോളം കടമുണ്ട്. ഭാര്യയും രണ്ടു കുട്ടികളുമുള്ള ബേബി വാടക വീട്ടിലാണു താമസം.

ഭാര്യ നിര്‍മല അടൂര്‍ റവന്യു ടവറില്‍ വാടകമുറിയില്‍ ചായക്കട നടത്തിയിരുന്നു. വാടക കുടിശികയുള്ളതിനാല്‍ മുറി ഒഴിയണമെന്ന് അധികൃതര്‍ ആവശ്യപ്പെട്ടിരിക്കുകയാണ്. രോഗം കാരണം ബേബിക്കു പെയ്ന്റിങ് ജോലിക്കു പോകാന്‍ കഴിയുന്നില്ല.

സുമനസ്സുകളുടെ കാരുണ്യം കാത്ത് എസ്ബിടി അടൂര്‍ ശാഖയില്‍ ബേബിയുടെ പേരില്‍ അക്കൗണ്ട് തുറന്നിട്ടുണ്ട്. നമ്പര്‍: 67180524757.


വിലാസം
ബേബി സെബാസ്റ്റിയന്‍
ലവ് ലാന്‍ഡ് വില്ല
പ്ലാവില തറ, കരുവാറ്റ
അടൂര്‍- 691523
പത്തനംതിട്ട

ഫോണ്‍-
നിര്‍മലബേബി - 9497700027
ബേബി സെബാസ്റ്റിയന്‍- 9744267991
പാന്‍ക്രിയാസില്‍ കാന്‍സര്‍, ചികില്‍സ തേടി കുടുംബനാഥന്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക