Image

ഐവന്‍ വര്‍ഗീസ് (25) ന്യു റോഷലില്‍ നിര്യാതനായി

Published on 18 May, 2019
ഐവന്‍ വര്‍ഗീസ് (25) ന്യു റോഷലില്‍ നിര്യാതനായി
ന്യു റോഷല്‍, ന്യു യോര്‍ക്ക്: ഐവന്‍ വര്‍ഗീസ് (25) ന്യു റോഷലില്‍ നിര്യാതനായി. പോര്‍ട്ട് ചെസ്റ്ററില്‍ ജിമ്മില്‍ എക്‌സര്‍സൈസ് ചെയ്യുമ്പോള്‍ ദേഹാസ്വാസ്ഥ്യം തോന്നുകയും വൈകാതെ ഗ്രെനിച്ച് ഹോസ്പിറ്റലില്‍ മരണപ്പെടുകയുമായിരുന്നു. ഇന്ന് (ശനി) ഉച്ചയോടെയാണു സംഭവം. അകാലത്തിലുള്ള വിയോഗം സമൂഹത്തിനാകെ ഞെട്ടലായി.

എം.ടി.എ. ഉദ്യോഗസ്ഥന്‍ വിജു വര്‍ഗീസിന്റെയും വൈറ്റ് പ്ലെയിന്‍സ് ഹോസ്പിറ്റലില്‍ ആര്‍.എന്‍. ആലീസ് വര്‍ഗീസിന്റെയും മൂത്ത പുത്രനാണ്. ബിരുദധാരിയാണ്. ഇളയ സഹോദരന്‍ നെവിന്‍ വിദ്യാര്‍ഥി.

നിരണം വിഴയില്‍ വാണിയപ്പുരക്കല്‍ വി.സി. വര്‍ഗീസിന്റെയും അമ്മിണി വര്‍ഗീസിന്റെയും പൗത്രനാണു ഐവന്‍. അമ്മ ആലീസ് വര്‍ഗീസ് കോട്ടയം അരീപ്പറമ്പില്‍ ഒരപ്പാങ്കുഴിയില്‍ കുടുംബാംഗമാണു.

കൂടുതല്‍ വിവരങ്ങള്‍ പിന്നീട്.

വിവരങ്ങള്‍ക്ക്: എം.വി. ഏബ്രഹാം 914-576-3353
ഐവന്‍ വര്‍ഗീസ് (25) ന്യു റോഷലില്‍ നിര്യാതനായി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക